| Tuesday, 9th July 2024, 4:04 pm

മേജര്‍ ലീഗില്‍ തീ പാറിച്ച് ഫാഫ്; നേടിയത് ഇടിവെട്ട് റെക്കോഡ്!

സ്പോര്‍ട്സ് ഡെസ്‌ക്

മേജര്‍ ലീഗ് ക്രിക്കറ്റില്‍ ടെക്‌സാസ് സൂപ്പര്‍ കിങ്‌സും വാഷിങ്ടണ്‍ ഫ്രീഡവും തമ്മിലുള്ള മത്സരം മഴ കാരണം ഉപേക്ഷിച്ചിരുന്നു. ചര്‍ച്ച് സ്ട്രീറ്റ് പാര്‍ക്കില്‍ ടോസ് നേടിയ വാഷിങ്ടണ്‍ ഫ്രീഡം ഫീല്‍ഡ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ടെക്‌സാസ് സൂപ്പര്‍ കിങ്‌സിന് വേണ്ടി ഓപ്പണര്‍ ഫാഫ് ഡു പ്ലെസിസ് കാഴ്ചവെച്ചത് മികച്ച പ്രകടനമായിരുന്നു.

58 പന്തില്‍ നിന്ന് 5 സിക്‌സും 12 ഫോറും ഉള്‍പ്പെടെ 100 റണ്‍സ് ആണ് താരം നേടിയത്. ഇതോടെ ടീമിന് അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 203 എന്ന തകര്‍പ്പന്‍ സ്‌കോറിലെത്താനും സാധിച്ചിരുന്നു. എന്നാല്‍ മറുപടി ബാറ്റിങ്ങില്‍ നാലോവര്‍ പിന്നിട്ട് വാഷിങ്ടണ്‍ ഫ്രീഡം 62 റണ്‍സ് എന്ന നിലയില്‍ ആയപ്പോള്‍ മഴപെയ്യുകയായിരുന്നു. ഇതോടെ കളി ഉപേക്ഷിച്ചെങ്കിലും ഫാഫിനെ തേടി ഒരു കിടിലം നേട്ടമാണ് എത്തിയിരിക്കുന്നത്.

മേജര്‍ ലീഗ് ക്രിക്കറ്റില്‍ സെഞ്ച്വറി നേടുന്ന മൂന്നാമത്തെ താരം എന്ന തകര്‍പ്പന്‍ റെക്കോര്‍ഡ് ആണ് ഫാഫ് സ്വന്തമാക്കിയത്. മേജര്‍ ലീഗില്‍ 2023 ടൂര്‍ണമെന്റില്‍ ഹെന്റിച്ച് ക്ലസനാണ് ആദ്യ സെഞ്ച്വറി നേടുന്നത്. എം.ഐ ന്യൂയോര്‍ക്കിനെതിരെ 44 പന്തില്‍ പുറത്താകാതെ 110 റണ്‍സ് ആണ് താരം നേടിയത്.

അതേ വര്‍ഷം തന്നെ വെസ്റ്റ് ഇന്‍ഡീസ് സൂപ്പര്‍ താരം നിക്കോളാസ് പൂരന്‍ 55 പന്തില്‍ 137 റണ്‍സിന് പുറത്താകാതെയാണ് മികച്ച പ്രകടനം കാഴ്ച വെച്ചത്. സീറ്റില്‍ ഓര്‍ക്കാസയോടാണ് പൂരന്‍ ഈ പ്രകടനം കാഴ്ച വെച്ചത്. ഇപ്പോള്‍ ഈ ലിസ്റ്റില്‍ ഫാഫും എത്തിയിരിക്കുകയാണ്.

മത്സരത്തില്‍ സൂപ്പര്‍ കിങ്‌സിന് വേണ്ടി ഓപ്പണര്‍ ഡെവോണ്‍ കോണ്‍വെ 26 പന്തില്‍ 39 റണ്‍സ് നേടിയപ്പോള്‍ മാര്‍ക്കസ് സ്റ്റോയിനിസ് 18 പന്തില്‍ 29 റണ്‍സും നേടിയിരുന്നു. വാഷിങ്ടണ്‍ ഫ്രീഡത്തിനുവേണ്ടി ഓപ്പണര്‍മാരായ ട്രാവിസ് ഹെഡ് 12 പന്തില്‍ 32 റണ്‍സ് നേടിയപ്പോള്‍ സ്റ്റീവ് സ്മിത്ത് 13 പന്തില്‍ 26 റണ്‍സും നേടിയിരുന്നു.

Content Highlight: Faf Du Plessis In Record Achievement In Major Cricket League

Latest Stories

We use cookies to give you the best possible experience. Learn more