ഐ.പി.എല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു ദല്‍ഹി ക്യാപിറ്റല്‍സിനെതിരെ 47 റണ്‍സിന്റെ തകര്‍പ്പന്‍ വിജയമാണ് സ്വന്തമാക്കിയത്. ഇത് ടീമിന്റെ തുടര്‍ച്ചയായ അഞ്ചാം വിജയമാണ്. ഇതോടെ പോയിന്റ് പട്ടികയില്‍ അഞ്ചാമതായി എത്താനും പ്ലേ ഓഫ് പ്രതീക്ഷകള്‍ നിലനിര്‍ത്താനും റോയല്‍ ചലഞ്ചേഴ്സിന് സാധിച്ചിരിക്കുകയാണ്.
ചിന്നസ്വാമിയില്‍ നടന്ന നിര്‍ണായക മത്സരത്തില്‍ ടോസ് നേടിയ ദല്‍ഹി റോയല്‍ ചലഞ്ചേഴ്സിനെ ബാറ്റിങ്ങിന് അയച്ചപ്പോള്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 187 റണ്‍സ് ആണ് ടീം സ്‌കോര്‍ ചെയ്തത്. വിജയലക്ഷ്യം മറികടക്കാന്‍ ഇറങ്ങിയ ക്യാപിറ്റല്‍സ് 19.1 ഓവറില്‍ 140 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു.
ഓപ്പണിങ് ഇറങ്ങിയ വിരാട് മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഐ.പി.എല്ലില്‍ 250ാം മത്സരത്തില്‍ ഇറങ്ങിയ താരത്തിന് 13 പന്തില്‍ നിന്ന് മൂന്ന് സിക്‌സര്‍ അടക്കം 27 റണ്‍സാണ് നേടാന്‍ സാധിച്ചത്. എന്നാല്‍ ആരാധകരെ ഏറെ നിരാശയിലാക്കിയത് ആര്‍.സി.ബി ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസിസാണ്. ഏഴ് പന്തില്‍ നിന്ന് ആറ് റണ്‍സാണ് താരം നേടിയത്.
എന്നാലും ഒരു തകര്‍പ്പന്‍ നാഴികകല്ലിലെത്താനാണ് ഫാഫിന് സാധിച്ചത്. ഐ.പി.എല്ലില്‍ 4500 റണ്‍സ് തിരക്കാനാണ് താരത്തിന് സാധിച്ചത്. നിലവില്‍ ഐ.പി.എല്ലിലെ 143 മത്സരത്തലെ 136 ഇന്നിങ്‌സില്‍ നിന്നാണ് ഫാഫ് 4500 എന്ന നാഴികകല്ലില്‍ എത്തിയത്.
ആദ്യം ബാറ്റ് ചെയ്ത റോയല്‍ ചലഞ്ചേഴ്സിന് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്തത് രജത് പാടിദാര്‍ ആണ്. 32 പന്തില്‍ നിന്ന് 3 സിക്സറും ഫോറും ഉള്‍പ്പെടെ 52 റണ്‍സ് നേടി മിന്നും പ്രകടനമാണ് താരം ടീമിന് വേണ്ടി കാഴ്ചവച്ചത്.
Content Highlight: Faf Du Plessis In Record Achievement