ഐ.പി.എല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളുരുവിന് നാലാം ജയം. കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ നാല് വിക്കറ്റുകള്‍ക്കാണ് ബെംഗളൂരു പരാജയപ്പെടുത്തിയത്.
റോയല്‍ ചലഞ്ചേഴ്സിന്റെ തട്ടകമായ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ഹോം ടീം ഗുജറാത്തിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് 19.3 ഓവറില്‍ 147 റണ്‍സിന് പുറത്താവുകയായിരുന്നു. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ബെംഗളൂരു 13.4 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു.
ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലസിയുടെ അര്‍ധ സെഞ്ച്വറിയുടെ കരുത്തിലാണ് ബെംഗളൂരു ജയിച്ചു കയറിയത്. 23 പന്തില്‍ 64 റണ്‍സാണ് ഫാഫ് നേടിയത്. 10 ഫോറുകളും മൂന്ന് സിക്സുകളുമാണ് ഫാഫിന്റെ ബാറ്റില്‍ നിന്നും പിറന്നത്. ഈ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെ ഒരു റെക്കോഡ് നേട്ടമാണ് ഫാഫ് ഡുപ്ലസി സ്വന്തമാക്കിയത്.
ടി-20യില്‍ 10,000 റണ്‍സ് എന്ന പുതിയ മൈല്‍സ്റ്റോണിലേക്കാണ് താരം നടന്നുകയറിയത്. 369 മത്സരങ്ങളില്‍ നിന്ന് 10,048 റണ്‍സാണ് ഫാഫിന്റെ അക്കൗണ്ടിലുള്ളത്.
1️⃣0️⃣0️⃣0️⃣0️⃣ runs for our skipper in all T20s…
And he gets there with a 6️⃣ 😎#PlayBold #ನಮ್ಮRCB #IPL2024 #RCBvGT @faf1307 pic.twitter.com/odZpbAihoo
— Royal Challengers Bengaluru (@RCBTweets) May 4, 2024
ടി-20യില്‍ 10,000 റണ്‍സ് പിന്നിടുന്ന രണ്ടാമത്തെ സൗത്ത് ആഫ്രിക്കന്‍ താരമായി മാറാനും ബെംഗളൂരു നായകന് സാധിച്ചു. 476 മത്സരങ്ങളില്‍ നിന്ന് 10,230 റണ്‍സുമായി ഡേവിഡ് മില്ലറാണ് ഈ നേട്ടത്തില്‍ എത്തിയ ആദ്യ സൗത്ത് ആഫ്രിക്കന്‍ താരം.
ഫാഫിന് പുറമേ 27 പന്തില്‍ 42 റണ്‍സ് നേടി വിരാട് കോഹ്ലിയും ബെംഗളൂരുവിന്റെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. രണ്ട് ഫോറുകളും മൂന്ന് സിക്സുകളും ആണ് താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്.
ജയത്തോടെ 11 മത്സരങ്ങളില്‍ നിന്ന് നാലു വിജയവും ആറ് തോല്‍വിയുമായി എട്ടു പോയിന്റോടെ ഏഴാം സ്ഥാനത്തേക്ക് മുന്നേറാനും ബെംഗളൂരുവിന് സാധിച്ചു. മെയ് ഒമ്പതിന് പഞ്ചാബ് കിങ്സിനെതിരെയാണ് ബെംഗളൂരുവിന്റെ അടുത്ത മത്സരം. ധര്‍മശാലയാണ് വേദി.
Content Highlight: Faf Du Plesesis completed 10,000 runs in T20