| Monday, 2nd November 2020, 7:26 am

കൊവിഡ് രോഗിയുമായി സമ്പര്‍ക്കം; ലോകാരോഗ്യ സംഘടന തലവന്‍ ക്വാറന്റീനില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജനീവ: ലോകാരോഗ്യ സംഘടന തലവന്‍ ടെഡ്രോസ് അഥനോം ഗബ്രിയേസിസ് ക്വാറന്റീനില്‍ പ്രവേശിച്ചു. കൊവിഡ് രോഗം സ്ഥിരീകരിച്ച വ്യക്തിയുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയതിനാല്‍ സ്വയം നിരീക്ഷണത്തില്‍ പ്രവേശിക്കുകയാണെന്ന് അദ്ദേഹം തന്നെ ട്വിറ്ററിലൂടെ അറിയിക്കുകയായിരുന്നു.

തനിക്ക് രോഗലക്ഷണങ്ങള്‍ ഒന്നും തന്നെയില്ലെന്നും അദ്ദേഹം പറഞ്ഞു. 10 ദിവസത്തേക്കാണ് ക്വാറന്റീന്‍. ഈ സമയത്ത് വീട്ടിലിരുന്ന് തന്നെ ലോകാരോഗ്യ സംഘടനയുമായി ബന്ധപ്പെട്ട ജോലികള്‍ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം കൊവിഡിനെ ഒന്നിച്ച് നേരിടണമെന്നും ലോകാരോഗ്യ സംഘടനയും ആരോഗ്യപ്രവര്‍ത്തകരും നല്‍കുന്ന നിര്‍ദേശങ്ങള്‍ എല്ലാവരും പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം നാല് കോടി അറുപത്തിയെട്ട് ലക്ഷം പിന്നിട്ടിരിക്കുകയാണ്. ഇതുവരെ 4,68,04,418 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. മരണസംഖ്യ പന്ത്രണ്ട് ലക്ഷം കടന്നു. വേള്‍ഡോ മീറ്ററിന്റെ കണക്കുപ്രകാരം 12,05,044 പേരാണ് കൊവിഡ് ബാധിച്ച് മരണമടഞ്ഞത്. രോഗമുക്തി നേടിയവരുടെ എണ്ണം 3,37,42,719 ആയി ഉയര്‍ന്നു.

രോഗികളുടെ എണ്ണത്തില്‍ ലോകത്ത് അമേരിക്കയാണ് ഒന്നാം സ്ഥാനത്ത്. അമേരിക്കയില്‍ കൊവിഡ് ബാധിതരുടെ എണ്ണം തൊണ്ണൂറ്റിനാല് ലക്ഷം കടന്നു. 2,36,471 പേര്‍ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം അറുപത് ലക്ഷം പിന്നിട്ടു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlights: WHO Head Tedros Athenom Gabreysis Quarantined

We use cookies to give you the best possible experience. Learn more