‘ഞാനിവിടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ എത്തുന്നതിന് മുമ്പ് പെനറോളില്‍ പത്താം നമ്പറില്‍ ആണ് കളിച്ചത്. അപ്പോള്‍ എനിക്ക് ഇവിടെ നിന്നും ഏട്ട് നമ്പര്‍ കിട്ടി. അതുകൊണ്ട് രണ്ടു ടീമുകളുടെയും പത്താം നമ്പര്‍ ഞാന്‍ എടുത്തു. പിന്നീട് റൊണാള്‍ഡോയും മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ ആ നമ്പറിലാണ് അരങ്ങേറ്റം കുറിച്ചതെന്ന് എനിക്ക് മനസ്സിലായി. അതുകൊണ്ടാണ് ഞാന്‍ ഈ നമ്പര്‍ തെരഞ്ഞെടുത്തത്,’ പെല്ലിസ്ട്രി മാഞ്ചസ്റ്റര്‍ യുണൈറ്റഡിലെ ഔദ്യോഗിക പേജിലൂടെയുള്ള അഭിമുഖത്തില്‍ പറഞ്ഞു.
❗️
Facundo Pellistri:
Wearing number 28?
“I realised that number was the one Ronaldo also made his debut in and all that. So, for me, that number is very special.” pic.twitter.com/PQ2ZXKd9OW
“Later I realized that this number was the number in which Ronaldo made his debut, because of that this number became very special to me.” pic.twitter.com/V31MdWsjuG
2003ല്‍ യുണൈറ്റഡുമായുള്ള ഒരു സൗഹൃദ മത്സരത്തില്‍ സര്‍ അലക്‌സ് ഫെര്‍ഗൂസന്റെ ടീമിനെതിരെ കളിക്കുമ്പോള്‍ റൊണാള്‍ഡോ 28 എന്ന നമ്പറിലാണ് കളിച്ചിരുന്നത്. എന്നാല്‍ പിന്നീട് പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ഏഴാം നമ്പര്‍ തെരഞ്ഞെടുക്കുകയായിരുന്നു. ഇതാണ് പിന്നീട് ലോകത്തിലെ ഏറ്റവും വലിയ ബ്രാന്‍ഡായി അറിയപ്പെടുകയായിരുന്നു.
2021ലാണ് റൊണാള്‍ഡോ ഇറ്റാലിയന്‍ വമ്പന്‍മാരായ യുവന്റസില്‍ നിന്നും മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ എത്തുന്നത്. റെഡ് ഡവിള്‍സിനൊപ്പം ഒരു സീസണ്‍ മാത്രം കളിച്ച റോണോ പിന്നീട് സൗദി വമ്പന്‍മാരായ അല്‍ നസറിലേക്ക് ചേക്കേറുകയായിരുന്നു. ഈ സീസണിലും മിന്നും പ്രകടനമാണ് ഈ 38 കാരന്‍ സൗദിയില്‍ കാഴ്ചവെക്കുന്നത്. 19 ഗോളുകളും പത്ത് അസിസ്റ്റുകളുമാണ് റോണോയുടെ പേരിലുള്ളത്.
അതേസമയം ഇംഗ്ലീഷ് പ്രിമീയര്‍ ലീഗില്‍ 17 മത്സരങ്ങളില്‍ നിന്നും 28 പോയിന്റുമായി ഏഴാം സ്ഥാനത്താണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്.
Content Highlight: Facundo Pellistri has revealed the reason why he wears the number 28 jersey.