ഇന്റര്‍ മയാമി താരം ഫാക്കുണ്ടോ ഫാരിയസ് താന്‍ എം.എല്‍.എസ് ടീമില്‍ ചേര്‍ന്നതിന്റെ കാരണം എന്താണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്.
അര്‍ജന്റീനന്‍ ഇതിഹാസം ലയണല്‍ മെസി ഉള്ളതുകൊണ്ടാണ് താന്‍ ഇന്റര്‍ മയാമിയില്‍ ചേര്‍ന്നതെന്നാണ് ഫാക്കുണ്ടോ പറഞ്ഞത്.
ഇന്റര്‍ മയാമി താരം ഫാക്കുണ്ടോ ഫാരിയസ് താന്‍ എം.എല്‍.എസ് ടീമില്‍ ചേര്‍ന്നതിന്റെ കാരണം എന്താണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്.
അര്‍ജന്റീനന്‍ ഇതിഹാസം ലയണല്‍ മെസി ഉള്ളതുകൊണ്ടാണ് താന്‍ ഇന്റര്‍ മയാമിയില്‍ ചേര്‍ന്നതെന്നാണ് ഫാക്കുണ്ടോ പറഞ്ഞത്.
‘മെസി കാരണമാണ് ഞാന്‍ ഇവിടെ ചേരാന്‍ തീരുമാനിച്ചത്,’ ഫാക്കുണ്ടോ മുണ്ടോ ആല്‍ബിസെല്‍എസ്റ്റെ വഴി പറഞ്ഞു.
🗣 Facundo Farías, Inter Miami player: “I took the decision of coming here because of Messi.” 🇦🇷 pic.twitter.com/1mwUDzBP1i
— Culers Grassroot (@culersgrassroot) November 11, 2023
ഈ സമ്മര്‍ ട്രാന്‍സ്ഫറില്‍ അര്‍ജന്റീനന്‍ ക്ലബ്ബ് സി.എ കോളനില്‍ നിന്നുമാണ് ഫാക്കുണ്ടോ ഫാരിയസ് ഇന്റര്‍ മയാമിയില്‍ എത്തുന്നത്. 5.5 മില്യണ്‍ തുകക്കാണ് താരത്തെ മയാമി സ്വന്തമാക്കിയത്. ഇന്റര്‍ മയാമിക്കായി 13 മത്സരങ്ങളില്‍ നിന്നും മൂന്ന് ഗോളുകളും രണ്ട് അസിസ്റ്റുകളും ഫാരിയസ് നേടിയിട്ടുണ്ട്.
കളിക്കളത്തില്‍ മെസിക്കൊപ്പം കളിക്കുന്നതിനെകുറിച്ചും ഫാക്കുണ്ടോ പങ്കുവെച്ചു.
‘മെസി കളത്തില്‍ ആയിരിക്കുമ്പോള്‍ എപ്പോഴും അദ്ദേഹത്തിന് പന്ത് നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു,’ താരം കൂട്ടിചേര്‍ത്തു.
🗣 Facundo Farías, Inter Miami player: “When Messi is on the field, you always want to give him the ball. Who else are you gonna pass it to?” pic.twitter.com/2JGN2bhdz9
— Mundo Albiceleste ⭐🌟⭐🇦🇷 (@MundoAlbicelest) November 11, 2023
ഈ സീസണില്‍ ഫ്രഞ്ച് വമ്പന്‍മാരായ പാരീസ് സെയ്ന്റ് ജെര്‍മെനില്‍ നിന്നുമാണ് മെസി ഇന്റര്‍ മയാമിയില്‍ എത്തുന്നത്. സൂപ്പര്‍താരത്തിന്റെ വരവോടുകൂടി മയാമി ലീഗില്‍ മികച്ച വിജയ കുതിപ്പാണ് നടത്തിയത്.
ഇന്റര്‍ മയാമിക്കായി 14 മത്സരങ്ങളില്‍ ബൂട്ട് കെട്ടിയ താരം 11 ഗോളുകളും അഞ്ച് അസിസ്റ്റുകളും നേടിയിട്ടുണ്ട്. മയാമിയുടെ ചരിത്രത്തില്‍ ഇതുവരെ ഇല്ലാതിരുന്ന ലീഗ്സ് കപ്പ് കിരീടം മെസിയുടെ നേതൃത്വത്തില്‍ സ്വന്തമാക്കാനും മയാമിക്ക് സാധിച്ചു.
ആറ് തവണയാണ് ഫാക്കുണ്ടോ ഫാരിയസും ലയണല്‍ മെസിയും ഇന്റര്‍ മയാമിക്കായി ഒരുമിച്ച് കളിച്ചിട്ടുള്ളത്. വരും സീസണുകളില്‍ ഈ കൂട്ടുകെട്ട് കൂടുതല്‍ ശക്തമാവും എന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
Content Highlight: Facundo Farias talks the reason of he came in Inter Miami.