| Thursday, 19th July 2018, 2:15 pm

എച്ച്.ഐ.വിയെക്കാള്‍ മാരക ലൈംഗികരോഗമുണ്ട്; മൈക്കോപ്ലാസ്മ ജെനിറ്റാലിയത്തെപ്പറ്റി അറിയേണ്ടതെല്ലാം...

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലൈംഗികരോഗങ്ങളില്‍ പ്രധാനിയാണ് എയ്ഡ്‌സ്. ചികിത്സകള്‍ തന്നെ ഫലപ്രദമല്ലാത്ത സാഹചര്യത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഭയക്കുന്ന രോഗം കൂടിയാണ് എയ്ഡ്‌സ്.

എന്നാല്‍ എയ്ഡ്‌സ് രോഗത്തെ വെല്ലുന്ന ലൈംഗികരോഗമുണ്ട് എന്ന കണ്ടെത്തലുമായി ഒരു കൂട്ടം ഗവേഷകര്‍ രംഗത്തെത്തിയിരിക്കുകയാണ്. മൈക്കോപ്ലാസ്മ ജെനിറ്റാലിയം എന്നാണ് ഈ അപൂര്‍വ്വ ലൈംഗികരോഗത്തിന്റെ പേര്.

എയ്ഡ്‌സിനെക്കാള്‍ മാരകമായ ഈ രോഗാണുക്കള്‍ ശരീരത്തിലെത്തി പ്രതിരോധ സംവിധാനത്തെ ആകെ ഇല്ലാതാക്കുന്നു. നമ്മുടെ ശരീരത്തിലെ ആന്റിബോഡികളെ നശിപ്പിക്കുന്ന ഈ രോഗത്തിന് ചികിത്സകളൊന്നും നിലവില്‍ കണ്ടുപിടിച്ചിട്ടില്ല.


ALSO READ: ചായപ്രേമം നിങ്ങളുടെ ഹൃദയത്തെ സംരക്ഷിക്കുമെന്ന വെളിപ്പെടുത്തലുമായി പുതിയ പഠനങ്ങള്‍


എയ്ഡ്‌സിനെപ്പോലെ ഈ രോഗവും ലൈംഗികബന്ധം വഴിയാണ് പകരുന്നത്. ലൈംഗിക രോഗമായ ഗോണോറിയയുമായി ഇതിന് സാമ്യങ്ങള്‍ ഉണ്ട്. പുരുഷന്‍മാരുടെ ലൈംഗികാവയവത്തില്‍ നിന്നും ദ്രവം രൂപത്തില്‍ ഡിസ്ചാര്‍ജ് ഉണ്ടാകുന്നതാണ് രോഗത്തിന്റെ പ്രധാന ലക്ഷണം.

ഡിസ്ചാര്‍ജിനോടൊപ്പം അസഹ്യമായ എരിച്ചിലും, വേദനയും ഉണ്ടാകാമെന്ന് ഗവേഷകര്‍ പറയുന്നു.

സ്ത്രീകള്‍ക്കാണെങ്കില്‍ ലൈംഗികബന്ധത്തിനിടെ വേദനയുണ്ടാകുക ,ആര്‍ത്തവസമയത്തല്ലാതെ ബ്ലീഡിംഗ് ഉണ്ടാകുക, എന്നിവയാണ് രോഗത്തിന്റെ പ്രധാന ലക്ഷണങ്ങള്‍. ഇടയ്ക്കിടെ ഉണ്ടാകുന്ന മൂത്രത്തിലെ അണുബാധയും രോഗത്തിന്റെ ലക്ഷണമാണെന്നാണ് ഗവേഷകര്‍ പറയുന്നത്

സ്ത്രീകളില്‍ ഉണ്ടാകുന്ന ഈ രോഗത്തിന്റെ അണുബാധ ചിലപ്പോള്‍ വന്ധ്യതയ്ക്ക് വരെ കാരണമാകാമെന്നാണ് ഗവേഷകരുടെ നിഗമനം. ബ്രിട്ടിഷ് അസോസിയേഷന്‍ സെക്ഷ്വല്‍ ഹെല്‍ത്ത് റിപ്പോര്‍ട്ടിലാണ് ഈ പഠനങ്ങള്‍ പറയുന്നത്.


ALSO READ: കണ്ണിന്റെ ആരോഗ്യത്തിനായി ഈ ഭക്ഷണങ്ങള്‍ സ്ഥിരമാക്കൂ….


എന്നാല്‍ സാധാരണ ലൈംഗിക രോഗങ്ങള്‍ക്കുണ്ടാകുന്ന ലക്ഷണങ്ങള്‍ തന്നെയാണ് മൈക്കോപ്ലാസ്മ ജെനിറ്റാലിയത്തിന് ഉള്ളത്. അതുകൊണ്ടുതന്നെ രോഗനിര്‍ണ്ണയം നടത്താന്‍ വൈകുന്നത് ആരോഗ്യത്തെ ബാധിക്കുന്നു.

സംശയം തോന്നിയാല്‍ ആദ്യം തന്നെ രോഗ നിര്‍ണ്ണയം നടത്താനുള്ള ടെസ്റ്റുകള്‍ ചെയ്താല്‍ മാത്രമേ ഈ രോഗത്തെ ചെറുക്കാന്‍ കഴിയുകയുള്ളു.

We use cookies to give you the best possible experience. Learn more