| Friday, 14th September 2018, 2:40 pm

സ്താനാര്‍ബുദത്തെ പേടിക്കേണ്ട; അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

സ്ത്രീകളെ അലട്ടുന്ന പ്രധാന കാന്‍സര്‍ സാധ്യതകളിലൊന്നാണ് സ്തനാര്‍ബുദം. കൃത്യസമയത്ത് കണ്ടെത്തി ചികിത്സിച്ചാല്‍ രോഗത്തില്‍ നിന്ന് രക്ഷപ്പെടാമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

രോഗം കണ്ടെത്താന്‍ വൈകുന്നതാണ് പലപ്പോഴും രോഗം ഗുരുതരമാക്കുന്നത്. സ്താനാര്‍ബുദത്തെ പറ്റി അറിഞ്ഞിരിക്കേണ്ട പ്രധാനകാര്യങ്ങള്‍ ഇവയാണ്.

സ്തനത്തിലുണ്ടാകുന്ന മുഴ, മുലഞെട്ട് ഉള്ളിലേക്ക് വലിഞ്ഞിരിക്കുക,മുലക്കണ്ണില്‍ നിന്ന് സ്രവമുണ്ടാകുക എന്നിങ്ങനെയാണ്    സ്തനാര്‍ബുദത്തിന്റെ പ്രധാന ലക്ഷണങ്ങള്‍.

പ്രായം വര്‍ധിക്കുന്തോറും സ്ത്രീകളില്‍ സ്താനാര്‍ബുദ സാധ്യത വര്‍ധിക്കുന്നു. മിക്കവാറും 40-60 വയസ്സിനിടെയുള്ള സ്ത്രീകളിലാണ് രോഗമുണ്ടാകുന്നത്.


ALSO READ: ലൈംഗിക ബന്ധത്തിനിടെയുള്ള പരിക്കുകളെ നിസ്സാരമാക്കരുത്: പരിക്കുകളെപ്പറ്റി അറിയേണ്ടതെല്ലാം


അതുകൂടാതെ ആര്‍ത്തവസമയത്തും ഗര്‍ഭകാലത്തും ശരീരത്തിലുണ്ടാകുന്ന ഹോര്‍മോണ്‍ വ്യത്യാസം സ്താനാര്‍ബുദസാധ്യത വര്‍ധിപ്പിക്കുന്നു. ആര്‍ത്തവ വിരാമം, വൈകിയുണ്ടാകുന്ന ആര്‍ത്തവം എന്നിവ സ്തനാര്‍ബുദമുണ്ടാകാന്‍ കാരണമാകാറുണ്ട്.

മാത്രമല്ല പുകവലി, മദ്യപാനം തുടങ്ങിയവയും സ്താനാര്‍ബുദത്തിന് കാരണമാകുന്നുവെന്ന് വിദഗ്ധര്‍ പറയുന്നു.

അതേസമയം കൃത്യമായ ജീവിതരീതിയിലൂടെ രോഗത്തെ തടഞ്ഞുനിര്‍ത്താന്‍ കഴിയുന്നതാണ്. ക്ലിനിക്കല്‍ പരിശോധനയും കൃ്ത്യമായ മാമോഗ്രഫി ടെസ്റ്റുകളിലൂടെയും രോഗസാധ്യതയില്ലെന്ന് ഉറപ്പുവരുത്താവുന്നതാണ്.

കൂടാതെ പുകവലി, മദ്യപാനം, തുടങ്ങിയ ഉപേക്ഷിക്കുന്നതും രോഗത്തെ കുറയ്ക്കാന്‍ സഹായിക്കും. അമിത വണ്ണമുള്ളവര്‍ ശരീര ഭാരം നിയന്ത്രിക്കുകയും വ്യായാമം ചെയ്യുകയും ചെയ്യേണ്ടതാണ്.

We use cookies to give you the best possible experience. Learn more