ഫാക്ടറി മാലിന്യം ശിരുവാണിപ്പുഴയിലേക്ക്: ശുദ്ധജല ക്ഷാമം രൂക്ഷമാകുന്നു
00:00 | 00:00
അട്ടപ്പാടിയിലെ ചന്തക്കടയില്‍ ഫാക്ടറി മാലിന്യം പുഴയിലേക്കൊഴുക്കുന്നതായി പരാതി. രാമകൃഷ്ണ ഡൈയിംഗ് ആന്‍ഡ് പ്രൊസസ്സിംഗ് ഫാക്ടറിയാണ് വര്‍ഷങ്ങളായി ശിരുവാണിപ്പുഴയെ വിഷലിപ്തമാക്കിക്കൊണ്ട് പ്രവര്‍ത്തിക്കുന്നത്. പരാതികള്‍ മുറയ്ക്കു നല്‍കിയിട്ടും വിഷയത്തില്‍ അധികൃതര്‍ വേണ്ടത്ര ശ്രദ്ധ പതിപ്പിക്കാത്തതില്‍ പരിസരവാസികള്‍ അതൃപ്തരാണ്.
രാജേഷ് വി അമല
മലപ്പുറം കോട്ടക്കലില്‍ ഹയര്‍സെക്കന്‍ഡറി അധ്യാപകനായും മലബാര്‍ ടൈംസ് ന്യൂസ് ചാനലില്‍ മാധ്യമപ്രവര്‍ത്തകനായും ജോലിചെയ്യുന്നു.