| Wednesday, 24th March 2021, 12:27 pm

Fact Checking: ബാങ്കുകള്‍ തുടര്‍ച്ചയായ ദിവസങ്ങളില്‍ കൂട്ട അവധിയോ ?; പ്രചരിക്കുന്ന വാര്‍ത്തകളുടെ സത്യാവസ്ഥയെന്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മാര്‍ച്ച് മാസത്തിലെ അവസാന ദിനം മുതല്‍ ഒരാഴ്ച്ചക്കാലത്തോളം തുടര്‍ച്ചയായി ബാങ്കുകള്‍ അവധിയിലാണെന്ന തരത്തില്‍ നിരവധി വാര്‍ത്തകളാണ് മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും പ്രചരിക്കുന്നത്.

എന്നാല്‍ പ്രചരണം തെറ്റാണ്. ബാങ്കുകള്‍ തുടര്‍ച്ചയായ ദിവസങ്ങളില്‍ അവധിയിലാവുന്നില്ല എന്നതാണ് സത്യം. മാര്‍ച്ച് 27മുതല്‍ ഏപ്രില്‍ നാലുവരെ ബാങ്കുകള്‍ അവധിയാണെന്നായിരുന്നു പ്രചരിച്ചിരുന്ന വാര്‍ത്ത.

എന്നാല്‍ മാര്‍ച്ച് മാസത്തിലെ അവസാനത്തെ മൂന്ന് ദിവസവും സാധാരണ രീതിയില്‍ തന്നെ ബാങ്കുകള്‍ പ്രവര്‍ത്തിക്കും. മാര്‍ച്ച് 27 നാലാം ശനിയാഴ്ചയും 28 ഞായറാഴ്ചയും ആയതിനാല്‍ അവധിയായിരിക്കും. എന്നാല്‍ 29, 30, 31 തീയതികളില്‍ സാധാരണ രീതിയില്‍ എല്ലാ ബാങ്കിംഗ് ഇടപാടുകളും നടത്താന്‍ കഴിയുന്ന രീതിയില്‍ തന്നെ ബാങ്കുകള്‍ പ്രവര്‍ത്തിക്കും.

29 ന് ഹോളിയും മാര്‍ച്ച് 30, 31 ഫിനാന്‍ഷ്യല്‍ ഇയര്‍ അവസാനവുമായതിനാല്‍ ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല എന്നായിരുന്നു പ്രചാരണം. എന്നാല്‍ ഹോളി ദിനത്തില്‍ ഹോളി ആഘോഷിക്കുന്ന സംസ്ഥാനങ്ങളില്‍ മാത്രമാണ് അവധി. കേരളത്തിലെ ബാങ്കുകള്‍ക്ക് ഇത് ബാധകമല്ല.

മാര്‍ച്ച് 31 ന് ഫെഡറല്‍ ബാങ്കില്‍ മാത്രം ഓള്‍ ഇന്ത്യാ ബാങ്കിങ് എംപ്ലോയീസ് അസോസിയേഷന്‍(എ.ഐ.ബി.ഇ.എ.) പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍, ഇത് ആ ബാങ്കിന്റെയും ദൈനംദിന പ്രവര്‍ത്തനത്തെ ബാധിക്കില്ലെന്നും മറ്റ് സംഘടനകള്‍ പണിമുടക്കിലില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.

തുടര്‍ന്ന് ഏപ്രില്‍ 1 ന് ആയിരിക്കും ബാങ്കുകളുടെ വാര്‍ഷിക കണക്കെടുപ്പ്. ഈ ദിവസം ബാങ്ക് അവധിയായിരിക്കും ഏപ്രില്‍ 2 ന് ദു;ഖ വെള്ളിയാഴ്ചയായതിനാല്‍ അവധിയായിരിക്കും.

എന്നാല്‍ ഏപ്രില്‍ 3 ശനിയാഴ്ച ബാങ്ക് പ്രവര്‍ത്തിക്കും. ഏപ്രില്‍ 4 ഞായറാഴ്ചയും ഈസ്റ്ററുമാണ്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Fact Checking: Banks have consecutive days of group holidays in march ?; What is the truth of the rumors circulating?

We use cookies to give you the best possible experience. Learn more