| Saturday, 9th March 2019, 11:10 am

അഭിനന്ദന്റെ യൂണിഫോം പാക്കിസ്ഥാന്‍ മ്യൂസിയത്തില്‍ സൂക്ഷിച്ചതായി വ്യാജ വാര്‍ത്ത

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പാക്കിസ്ഥാന്‍ കസ്റ്റഡിയിലെടുത്ത ഇന്ത്യന്‍ വ്യോമസേനാ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധവമന്റെ യൂണിഫോം പാക്കിസ്ഥാന്‍ മ്യൂസിയത്തില്‍ സൂക്ഷിച്ചതായി വ്യാജ വാര്‍ത്ത.

പാക്കിസ്ഥാനിലെ വാര്‍മ്യൂസിയത്തില്‍ അഭിനന്ദന്റെ യൂണിഫോം സൂക്ഷിച്ചുവെച്ചതായാണ് പാക് സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്ന വ്യാജ വാര്‍ത്ത. ചിത്രം വ്യാപകമായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയും ചെയ്തിരുന്നു.

സാഹിദഗ് മുകള്‍ എന്നയാളുടെ അക്കൗണ്ടില്‍ നിന്നാണ് ആദ്യം ചിത്രം സഹിതം വാര്‍ത്ത പ്രചരിച്ചത്. എന്നാല്‍ ചിത്രത്തിന്റെ വസ്തു അന്വേഷിച്ചിറങ്ങിയ ഇന്ത്യാ ടുഡേ ആന്റി ഫേക്ക് ന്യൂസ് വാര്‍ റൂമാണ് ചിത്രം വ്യാജമാണെന്ന് കണ്ടെത്തിയത്. പാക്കിസ്ഥാനി മ്യൂസിയത്തിലുള്ള വ്യോമസേന പൈലറ്റിന്റെ ചിത്രം ഒറിജിലനലാണ് പക്ഷേ അത് ഇന്ത്യന്‍ പൈലറ്റ് അഭിനന്ദിന്റേതല്ല. മറിച്ച് ഇസ്രയേലി പൈലറ്റിന്റേതാണ്.


മാവോയിസ്റ്റ് ദമ്പതികളുടെ മകളെ പീഡിപ്പിച്ച കേസില്‍ രജീഷ് പോള്‍ അറസ്റ്റില്‍


മാര്‍ച്ച് ഒന്നിനാണ് അഭിനന്ദനെ പാക്കിസ്ഥാന്‍ ഇന്ത്യയ്ക്ക് കൈമാറുന്നത്. 60 മണിക്കൂറിലേറെ നേരം പാക് കസ്റ്റഡിയില്‍ കഴിഞ്ഞ ശേഷമായിരുന്നു അഭിനന്ദനെ ഇന്ത്യയ്ക്ക് കൈമാറിയത്. പാക്കിസ്ഥാന്റെ പിടിയിലാകുമ്പോള്‍ യൂണിഫോമിലായിരുന്ന അഭിനന്ദന്‍ തിരിച്ചെത്തുമ്പോള്‍ േ്രഗ ബ്ലൂ സ്യൂട്ടായിരുന്നു ധരിച്ചത്. അതുകൊണ്ട് യൂണിഫോം പാക്കിസ്ഥാന്‍ സൂക്ഷിച്ചുവെച്ചതാണെന്ന് പലരും വിശ്വസിക്കുകയും ചെയ്തു.

“” ദ വാര്‍ ട്രോഫി”” എന്ന അടിക്കുറപ്പോടെ പലരും ചിത്രം ട്വിറ്ററില്‍ ഷെയര്‍ ചെയ്യുകയും ചെയ്തിരുന്നു. 2019 ജൂലൈ 9 ന് പാക് ഓണ്‍ലൈന്‍ മാഗസിനായ ഫൈറ്റര്‍ജെറ്റ് വേള്‍ഡ് ഡോട്ട് കോം ഇതേ ചിത്രം ഷെയര്‍ ചെയ്തിരുന്നു.

ഇസ്രയേലി പൈലറ്റ് എയര്‍ കമാന്‍ഡര്‍ അബ്ദസ് സത്താര്‍ അല്‍വിയയുടെ യൂണിഫോമായിരുന്നു ഇത്. 2018 ജനുവരി 21ന് ഇതുമായി ബന്ധപ്പെട്ട ലേഖനം പാക് പത്രമായ ഡോണില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും ചെയ്തിരുന്നു.



We use cookies to give you the best possible experience. Learn more