തൃശൂര്‍: തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയുടെ തൊണ്ടയില്‍ ഉച്ചഭക്ഷണത്തിനിടെ മുള്ള് കുടുങ്ങിയെന്ന വാര്‍ത്ത തെറ്റെന്ന് സ്ഥിരീകരണം. സുരേഷ്‌ഗോപിയുടെ സെക്രട്ടറി സിനോജിന്റെ തൊണ്ടയിലാണ് മീന്‍മുള്ളു കുടുങ്ങിയിതെന്ന് സ്ഥിരികരിച്ചു.
സിനോജിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ആദ്യം അവിടെ അടുത്തുള്ള് വല്ലപ്പാട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഡോക്ടര്‍ ഇല്ലാത്തതിനെ തുടര്‍ന്ന് തൃശൂരിലെ തന്നെ മറ്റൊരു ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
ബുധനാഴ്ച ഉച്ചയ്ക്ക് തൃശ്ശൂരിലെ തീരദേശ മേഖലയില്‍ പര്യടനം നടത്തുന്നതിനിടെ സുരേഷ് ഗോപിയുടെ തൊണ്ടയില്‍ മീന്‍മുള്ള് കുടുങ്ങിയെന്നാണ് വാര്‍ത്ത പ്രചരിച്ചത്. ഇതോടെ സ്ഥാനാര്‍ഥി പര്യടനം നിര്‍ത്തിവച്ചുവെന്നും ചികിത്സതേടിയെന്നും അഭ്യൂഹം പ്രചരിച്ചു.
എന്നാല്‍ സിനോജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം സുരേഷ് ഗോപി എസ്.എന്‍.ഡി.പി യുടെ യോഗത്തില്‍ പങ്കെടുക്കാന്‍ പോയിരുന്നു.