| Tuesday, 30th April 2024, 12:11 pm

Fact Check; വിഗ്രഹത്തെ അപമാനിച്ചതിന് ദളിത് യുവാവിനെ തൂക്കില്ലേറ്റി; സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂഡല്‍ഹി: രാജസ്ഥാനില്‍ വിഗ്രഹത്തെ അപമാനിച്ചുവെന്ന് ആരോപിച്ച് ദളിത് യുവാവിനെ തൂക്കിലേറ്റുന്ന വീഡിയോ വ്യാജം. സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്ന ഈ വീഡിയോ, ഡി.എഫ്.ആര്‍.സി ഗൂഗിളില്‍ കീവേഡ് മുഖേന സെര്‍ച്ച് ചെയ്യുകയും വ്യാജമാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു.

ഉന്നത ജാതിയില്‍ പെട്ടവരുടെ ക്ഷേത്രത്തിലെ വിഗ്രഹത്തെ അപമാനിച്ചുവെന്ന് ആരോപിച്ച് നാരായണ്‍ ദാസ് എന്ന ദളിത് യുവാവിനെ പരസ്യമായി തൂക്കിലേറ്റുന്നു എന്ന വിവരണത്തോടെയാണ് വീഡിയോ പ്രചരിക്കുന്നത്. സംഭവം നടന്നത് രാജസ്ഥാനില്‍ ആണെന്നും വീഡിയോ അവകാശപ്പെടുന്നു.

കവിത യാദവ് എന്ന ഉപയോക്താവ് എക്സില്‍ ഈ വീഡിയോ പങ്കുവെച്ചുകൊണ്ട് മനുവാദികള്‍ ഒരു ദളിത് യുവിനെ തൂക്കിലേറ്റിയെന്ന് വാദമുയര്‍ത്തുകയും ചെയ്തു.

എന്നാല്‍ വീഡിയോയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഇതുവരെ ഒരു മാധ്യമവും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കൂടാതെ സംഭവം വ്യാജമാണെന്ന് രാജസ്ഥാന്‍ പൊലീസ് ഔദ്യോഗികമായി അറിയിക്കുകയും ചെയ്തു.

‘സമൂഹ മാധ്യമങ്ങളിലൂടെ ചിലര്‍ ഈ വീഡിയോ പ്രചരിപ്പിക്കുകയും ഈ വീഡിയോ രാജസ്ഥാനില്‍ നിന്നുള്ളതാണെന്ന് അവകാശപ്പെടുകയും ചെയ്യുന്നുണ്ട്. ഈ വീഡിയോ പൂര്‍ണമായും വ്യാജമാണ്. രാജസ്ഥാനില്‍ ഇത്തരമൊരു സംഭവം നടന്നിട്ടില്ല,’ പൊലീസ് വ്യക്തമാക്കി.

സോഷ്യല്‍ മീഡിയയില്‍ ഇത്തരത്തിലുള്ള വീഡിയോകള്‍ പോസ്റ്റ് ചെയ്യുന്നവരെ കുറിച്ച് അന്വേഷിക്കുമെന്നും അവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും രാജസ്ഥാന്‍ പൊലീസ് അറിയിച്ചു. വീഡിയോ സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് പറഞ്ഞു.

Content Highlight: Fake video of Dalit youth being hanged for insulting idol in Rajasthan

We use cookies to give you the best possible experience. Learn more