വീണ്ടും ഫോട്ടോഷോപ്പുമായി സംഘികള്‍; സോണിയ ഗാന്ധിയുടെ ലൈബ്രറിയില്‍ 'ഇന്ത്യയെ എങ്ങനെ ക്രിസ്ത്യന്‍ രാഷ്ട്ര'മാക്കാമെന്ന പുസ്തകമെന്ന് പ്രചരണം; കൈയ്യോടെ പിടികൂടി ഫാക്ട് ചെക്കേഴ്‌സ്
ന്യൂദല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ പേരില്‍ ഫോട്ടോഷോപ്പ് ചിത്രങ്ങള്‍ പ്രചരിപ്പിച്ച് സംഘപരിവാര്‍ ഐ.ടി സെല്‍ പ്രവര്‍ത്തകര്‍.
‘ഇന്ത്യയെ എങ്ങനെ ക്രിസ്ത്യന്‍ രാഷ്ട്രമാക്കി മാറ്റാം’ എന്ന പേരിലുള്ള പുസ്തകമാണ് സോണിയ വായിക്കുന്നതെന്നും ഇത് ലൈബ്രറിയില്‍ സൂക്ഷിക്കുന്നതെന്നുമായിരുന്നു ട്വിറ്ററിലും വാട്‌സാപ്പിലും ഐ.ടി സെല്‍ പ്രവര്‍ത്തകരുടെ പ്രചാരണം.
സോണിയ ഗാന്ധിയുടെ ഒരു വീഡിയോയില്‍ നിന്ന് എടുത്ത സ്‌ക്രീന്‍ ഷോട്ട് എന്ന പേരിലാണ് ചിത്രം പ്രചരിച്ചത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ സ്‌ക്രീന്‍ ഷോട്ട് ഫോട്ടോഷോപ്പ് ഉപയോഗിച്ച് തയ്യാറാക്കിയതാണ്.
കര്‍ഷകരുടെ പ്രതിഷേധത്തെക്കുറിച്ചും ഇന്ധനവില വര്‍ധനയെക്കുറിച്ചും സോണിയ ഗാന്ധി കേന്ദ്രത്തെ ചോദ്യം ചെയ്തുകൊണ്ട് 2020 ഒക്ടോബറില്‍ ചെയ്ത വീഡിയോയില്‍ നിന്നാണ് സ്‌ക്രീന്‍ ഷോട്ട് എടുത്തത്.
പുസ്തക ഷെല്‍ഫിന് മുന്നില്‍ നേരത്തെയും നിരവധി വീഡിയോകള്‍ സോണിയ ഗാന്ധി ചിത്രീകരിച്ചിട്ടുണ്ട്. നിരവധി പേരാണ് വ്യാജ ചിത്രം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്.
യഥാര്‍ത്ഥ ചിത്രം
നേരത്തെയും സമാനമായ രീതിയില്‍ വ്യാജ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ സംഘപരിവാര്‍ ഐ.ടി സെല്‍ പ്രവര്‍ത്തകര്‍ പ്രചരിപ്പിച്ചിരുന്നു. വ്യാജപ്രചാരണങ്ങള്‍ക്കെതിരെ നിരവധി പേരാണ് രംഗത്ത് എത്തിയിരിക്കുന്നത്.
This Morphed image was first shared by @noconversion at around 8 PM yesterday. It is currently viral on almost all the platforms. BJP members including @swamy39 amplified it by RTing. We’ve received several whatsapp requests since morning to Fact-check the image. 🙄😳 pic.twitter.com/hT1x0TNTXZ