ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാന്‍ 2 വില്‍ നിന്നയച്ചതെന്ന പേരില്‍ വ്യാജ ചിത്രങ്ങള്‍ പ്രചരിക്കുന്നു. സെപ്റ്റംബര്‍ ഏഴിന് ചന്ദ്രന്റെ ദക്ഷിണാര്‍ധ ഗോളത്തില്‍ എത്തുന്ന ചന്ദ്രയാന്‍ 2 ഇതുവരെ ചിത്രങ്ങളും അയച്ചിട്ടില്ല. അങ്ങനെയിരിക്കെയാണ് സോഷ്യല്‍മീഡിയയില്‍ നിരവധി വ്യാജ ചിത്രങ്ങള്‍ പ്രചരിക്കുന്നത്.
നിലവില്‍ ഭൂമിയുടെ ഭ്രമണപഥത്തിലാണ് ചന്ദ്രയാന്‍ ഭ്രമണം ചെയ്യുന്നത്. ഘട്ടം ഘട്ടമായി ചന്ദ്രയാന്‍ 2വിനെ ചന്ദ്രന്റെ ഭ്രമണപഥത്തില്‍ എത്തിക്കാനുള്ള പ്രവര്‍ത്തികളിലാണ് ഇപ്പോള്‍ ഐഎസ്ആര്‍ഒയിലെ ഗവേഷകര്‍.
പ്രചരിക്കുന്ന ചിത്രങ്ങളെല്ലാം ആനിമേഷനോ സോഷ്യല്‍ മീഡിയയില്‍ പണ്ട് മുതലേ പ്രചരിക്കുന്നവയോ ആണ്. വാട്സാപ്പ് വഴിയാണ് വ്യാപകമായി ഇത്തരം വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നത്.