Fact check | കെ.ടി. ജലീലിന്റെ ആസ്തി വികസന ഫണ്ടില്‍ നിന്ന് നര്‍മിച്ച ബസ്റ്റോപ്പിന്റെ ചിത്രവും വാസ്തവവും
Kerala News
Fact check | കെ.ടി. ജലീലിന്റെ ആസ്തി വികസന ഫണ്ടില്‍ നിന്ന് നര്‍മിച്ച ബസ്റ്റോപ്പിന്റെ ചിത്രവും വാസ്തവവും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 27th September 2023, 10:33 pm

പ്രചരണം

സി.പി.ഐ.എം സ്വന്തന്ത്ര്യ എം.എല്‍.എയും മുന്‍ മന്ത്രിയുമായിരുന്ന കെ.ടി. ജലീലിന്റെ
ആസ്തി വികസന ഫണ്ടില്‍ നിന്ന് മൂന്ന് ലക്ഷം രൂപ ചിലവഴിച്ച് നിര്‍മിച്ചതെന്ന് എഴുതിവെച്ച ബസ് സ്റ്റോപിന്റെ ചിത്രം.

കഷ്ടിച്ച് രണ്ട് പേര്‍ക്ക് ഇരിക്കാവുന്ന തരത്തില്‍ വളരെ ചെറിയ പൈസക്ക് നിര്‍മിക്കാന്‍ കഴിയുന്ന ബസ് കാത്തിരിപ്പ് കേന്ദ്രം അഴിമതി നടത്തി വലിയ തുക ചെലവഴിച്ച് നിര്‍മിച്ചെന്നാണ് പ്രചരിപ്പിക്കുന്നത്.

 

വ്യാജപ്രചരണത്തിന് ഉപയോഗിക്കുന്ന ഫോട്ടോ

വാസ്തവം

മഴവില്‍ മനോരമയുടെ ഹാസ്യ പരിപാടിയായ മറിമായത്തിലെ ഒരു എപ്പിസോഡിലെ
സ്‌ക്രീന്‍ ഷോട്ടാണിത്. ആക്ഷേപ ഹാസ്യ പൊളിറ്റിക്കള്‍ സറ്റയര്‍ പരിപാടിയായ മറിമായത്തിലെ ‘ഇതിപ്പൊ എന്താ കഥ(607-ാം എപ്പിസോഡ്)’ എന്ന പേരില്‍ വന്ന എപ്പിസോഡിലാണ് ഈ രംഗമുള്ളത്.

‘പാരിജാതന്‍ എ.എല്‍.എയുടെ പ്രാദേശിക വികസന ഫണ്ട് അടങ്കല്‍ തുക 3 ലക്ഷ്യം രൂപ’ എന്നാണ് പരിപാടിയിലുള്ള ബസ് സ്റ്റോപ്പില്‍ എഴുതിയിട്ടുള്ളത്. ഇതാണ് കെ.ടി. ജലീല്‍ എം.എല്‍.എ എന്ന എഡിറ്റ് ചെയ്ത് മാറ്റി പ്രചരിപ്പിക്കുന്നത്.

പ്രചരിക്കുന്ന സ്‌ക്രീന്‍ഷോട്ടുള്ളുള്ള മാറിമായം എപ്പിസോഡിലെ ഫുള്‍ വീഡിയോ

Content Highlight: Fact check, A picture of the bus stop, which says that it was built by spending KT Jaleel’s three lakh rupees from the asset development fund