ഭോപ്പാല്‍: കോണ്‍ഗ്രസ് ഭരണത്തിന് കീഴിലുണ്ടായ ‘ശല്ല്യം’ കാരണം തനിക്ക് കാഴ്ച നഷട്‌പ്പെട്ടതുള്‍പ്പെടെ നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായെന്ന് ഭോപ്പാലില്‍ നിന്നുള്ള ബി.ജെ.പി എം.പിയായ പ്രജ്ഞ്യാ സിംഗ് ഠാക്കൂര്‍.
കഴിഞ്ഞ ഒന്‍പത് വര്‍ഷമായി കോണ്‍ഗ്രസില്‍ നിന്ന് നിരന്തരം പീഢനങ്ങള്‍ ഏറ്റുവാങ്ങുകയാണെന്നും. ഇത് കാരണം പല ബുദ്ധിമുട്ടകളും സഹിക്കേണ്ടി വന്നെന്നുമാണ് ഇവരുടെ വാദം.
എന്നാല്‍ ഇവരുടെ വാദം തികച്ചും അസംബന്ധമാണെന്ന് കോണ്‍ഗ്രസ് നേതാവ് പി.സി ശര്‍മ പറഞ്ഞു.
സ്ത്രീകളെ ബഹുമാനിക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ് തെറ്റിദ്ധാരണ പരത്താനാണ് ഈ വാദം ഉയര്‍ത്തിയിരിക്കുന്നതെന്നും ശര്‍മ പറഞ്ഞു.
2008 മാലേഗാവ് സ്ഫോടനത്തില്‍ 9 വര്‍ഷം തടവിലായിരുന്ന പ്രജ്ഞ്യാ താക്കൂര്‍ ഏപ്രിലിലാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്. മഹാരാഷ്ട്രയിലെ മാലേഗാവില്‍ ബോംബ് സ്ഫോടനത്തില്‍ ആറ് പേര്‍ കൊല്ലപ്പെട്ടിരുന്നു.
2009 ജനുവരി19 പ്രജ്ഞയ്‌ക്കെതിരിലുള്ള 4000 പേജ് അടങ്ങുന്ന കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. പ്രജ്ഞയും ലഫ്. കേണല്‍ പ്രസാദ് പുരോഹിതും ചേര്‍ന്നാണ് സ്‌ഫോടനത്തിന് ആസൂത്രണം നല്‍കിയതെന്ന് കുറ്റപത്രത്തില്‍ പറയുന്നു. തുടര്‍ന്ന് ഇവരെ കോടതി റിമാന്റ് ചെയ്തിരുന്നു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിനെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ