| Saturday, 26th September 2015, 2:08 am

പക്ഷപാതവും വംശീയ അധിക്ഷേപവും നേരിടേണ്ടി വന്നിട്ടുണ്ടെന്ന് മേരികോം

ഡൂള്‍ന്യൂസ് ഡെസ്‌ക്

മണിപ്പൂരില്‍ ജനിച്ചതുകൊണ്ട് മാത്രം പക്ഷപാതവും വംശീയ അധിക്ഷേപവും നേരിടേണ്ടി വന്നിട്ടുണ്ടെന്ന് ബോക്‌സിങ് താരം മേരികോം. തനിക്കുണ്ടായ ദുരനുഭവങ്ങള്‍ മാധ്യമ പ്രവര്‍ത്തകരുമായി പങ്കുവെച്ച മേരികോം ചടങ്ങിനിടെ പൊട്ടിക്കരഞ്ഞു. ടീം സെലക്ഷന്‍ നിരവധിത്തവണ പക്ഷപാതം നേരിട്ടിട്ടുണ്ടെന്നും അവര്‍ അറിയിച്ചു.

റിയോ ഒളിംപിക്‌സിലേക്ക് തനിക്ക് പകരം ഹരിയാനയില്‍ നിന്നുള്ള പിങ്കി ജാന്‍ഗ്രയെ തിരി കയറ്റാനാണ് ബോക്‌സിംഗ് അധികൃതര്‍ ശ്രമിക്കുന്നതെന്നും മേരി കോം ആരോപിച്ചു. താന്‍ എല്ലാ മത്സരങ്ങളിലും ജാന്‍ഗ്രയെ തോല്‍പ്പിച്ചിട്ടുണ്ടെന്നും എങ്കിലും അധികൃതര്‍ അവരെയാണ് പിന്തുണയ്ക്കുന്നതെന്നും മേരികോം അറിയിച്ചു.

“ഞാന്‍ എപ്പോഴും അവരെ പരാജയപ്പെടുത്തിയിടുത്തുകയും എല്ലാ മത്സരങ്ങളിലും സ്വര്‍ണ മെഡല്‍ നേടുകയും ചെയ്തിട്ടുണ്ട്. ജാന്‍ഗ്ര ഒന്നുമല്ല. ബോക്‌സിങ് അധികൃതര്‍ അവരെയാണ് പിന്തുണയ്ക്കുന്നത്. അവര്‍ അത് ചെയ്യട്ടെ. എനിക്ക് റിങിന് പുറത്ത മത്സരിക്കേണ്ടതില്ല. എന്റെ വിജയത്തോട് നീതി പുലര്‍ത്താത്ത ചില റഫറീസിനെക്കുറിക്കുറിച്ചും ജഡ്ജുമാരെക്കുറിച്ചും ഞാന്‍ അസ്വസ്ഥയാണ്.

എന്തായാലും ഞാന്‍ അത് ശ്രദ്ധിക്കുന്നില്ല. ഞാന്‍ വടക്ക്-കിഴക്കന്‍ പ്രദേശത്ത് നിന്നാണ് വരുന്നത്. ഞാന്‍ ഒരു ഇന്ത്യന്‍ ആണ്. ഞാന്‍ റിങില്‍ നന്നായി കളിക്കുന്നുണ്ട്.” മോരികോം പറഞ്ഞു. എത്ര അവഗണന നേരിട്ടാലും താന്‍ എപ്പോഴും മണിപ്പൂരുകാരിയായിരിക്കുമെന്നും അഞ്ച് തവണ ലോക ചാമ്പ്യനായിട്ടുള്ള മേരികോം കൂട്ടിച്ചേര്‍ത്തു.

We use cookies to give you the best possible experience. Learn more