മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റില്‍ കളിച്ചിരുന്ന സമയത്ത് വംശീയമായി അധിക്ഷേപിക്കപ്പെട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി മുന്‍ ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ ദോഡാ ഗണേഷ്.
” കളിക്കുന്ന സമയത്ത് വംശീയമായി അധിക്ഷേപിക്കപ്പെട്ടിട്ടുണ്ട്. ഒരു ഇതിഹാസം മാത്രമാണ് അതിന് സാക്ഷിയായത്. പക്ഷേ അതുകൊണ്ടൊന്നും രാജ്യത്തിനു വേണ്ടി കളിക്കുന്നതില്‍ നിന്നോ സംസ്ഥാനത്തിനു വേണ്ടി കളിക്കുന്നതില്‍ നിന്നോ ഞാന്‍ പിന്തിരിഞ്ഞില്ല,” അദ്ദേഹം പറഞ്ഞു.
കളിയാക്കലുകള്‍ തന്നെ കൂടുതല്‍ ബലപ്പെടുത്തിയതേയുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആ സമയത്ത് വംശീയതെയെപ്പറ്റി തനിക്ക് അറിവുപോലും ഉണ്ടായിരുന്നില്ലെന്നും ഭാവിയില്‍ ഒരു ഇന്ത്യക്കാരനും അത്തരമൊരു മോശമായ അവസ്ഥയിലൂടെ കടന്നുപോകരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
” 90 കളില്‍ വംശീയത എന്ന് പറഞ്ഞാല്‍ എന്താണ് എന്നുകൂടി അറിയില്ലായിരുന്നു. അതുപോലെ അത്തരം കാര്യങ്ങള്‍ പ്രകടിപ്പിക്കാന്‍ ആസമയത്ത് ഒരു വേദിയും ഉണ്ടായിരുന്നില്ല. ഭാവിയില്‍ ഒരു ഇന്ത്യക്കാരനും ഇത്തരമൊരു ദുരവസ്ഥയിലൂടെ കടന്നുപോകേണ്ടി വരില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ദോഡ ഗണേഷ് കൂട്ടിച്ചേര്‍ത്തു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഇന്ത്യക്ക് വേണ്ടി നാല് ടെസ്റ്റുകളും ഒരു ഏകദിനവും ദോഡാ ഗണേഷ് കളിച്ചിട്ടു
ണ്ട്. കര്‍ണാടകയ്ക്ക് വേണ്ടി 100 ല്‍ അധികം രഞ്ജി ട്രോഫി മത്സരങ്ങള്‍ കളിച്ച ഗണേഷ് 365 വിക്കറ്റുകളും 2023 റണ്ണുകളും നേടിയിട്ടുണ്ട്. 2007 ല്‍ മത്സര ക്രിക്കറ്റുകളില്‍ നിന്ന് വിരമിച്ച ഗണേശ് പിന്നീട് കോച്ചിംഗ് രംഗത്തേക്ക് മാറി.