| Thursday, 7th December 2017, 7:20 pm

ഇയര്‍ ഇന്‍ റിവ്യൂ കണക്കുകള്‍ പുറത്ത് വിട്ട് ഫേസ്ബുക്ക്; 2017 ല്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചചെയ്തത് ബാഹുബലി -2

എഡിറ്റര്‍

ന്യൂദല്‍ഹി: ഇന്ത്യയില്‍ 2017 ല്‍ ഫേസ്ബുക്ക് ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട വിഷയം ബാഹുബലി-2 ആണെന്ന് ഫേസ്ബുക്ക് ഇയര്‍ ഇന്‍ റിവ്യൂ കണക്കുകള്‍. കഴിഞ്ഞ 12 മാസങ്ങളില്‍ ഫേസ്ബുക്കിലുണ്ടായ മികച്ച നിമിഷങ്ങളെയാണ് ഇയര്‍ ഇന്‍ റിവ്യൂ 2017 ല്‍ ഫേസ്ബുക്ക് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ബിഗ് ബജറ്റ് ചിത്രമായ ബാഹുബലിയുടെ അവസാന ഭാഗം ആളുകള്‍ക്കിടയില്‍ വലിയ ചര്‍ച്ചയായിരുന്നു. സിനിമ വിദേശത്തും വലിയ വിജയം നേടിയിരുന്നു. ലോക സുന്ദരി മാനുഷി ചില്ലാര്‍ ഈ പട്ടികയില്‍ ഒമ്പതാം സ്ഥാനത്തുണ്ട്.

പൊങ്കാല ഉത്സവത്തിന്റെ ഭാഗമായി തമിഴ്നാട്ടിലെ പരമ്പരാഗത കളിയായ ജെല്ലിക്കെട്ട് ആണ് ഇന്ത്യയില്‍ ഫേസ്ബുക്ക് ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട രണ്ടാമത്തെ വിഷയം. ജെല്ലിക്കെട്ട് കഴിഞ്ഞാല്‍ മൂന്നാം സ്ഥാനത്തുള്ളത് ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിയിലെ ഇന്ത്യ-പാകിസ്താന്‍ മത്സരമാണ്.


Also Read:  ജുഹു ബീച്ചില്‍ ബാഗിലാക്കി ഉപേക്ഷിച്ച നിലയില്‍ യുവതിയുടെ മൃതദേഹം


ബോളിവുഡ് താരം വിനോദ് ഖന്നയുടെ മരണം ഫേ്‌സ്ബുക്കില്‍ നിരവധി ആളുകള്‍ ചര്‍ച്ച ചെയ്തെന്നും ഇയര്‍ ഇന്‍ റിവ്യൂ പറയുന്നു. ഇത് അഞ്ചാം സ്ഥാനത്തായി നില്‍ക്കുന്നു. ആറാം സ്ഥാനത്ത് നില്‍ക്കുന്നത് ചെസ്റ്റര്‍ ബെന്നിങ്ങ്ട്ടണിന്റെ മരണവാര്‍ത്തയാണ്. 8 ദശലക്ഷത്തിലധികം ആളുകളാണ് ഈ വാര്‍ത്ത പോസ്റ്റ് ചെയ്തിരിക്കുന്നത്. ലിങ്കിന്‍ പാര്‍ക്കിന്റെ പാട്ടുകാരനായിരുന്നു ചെസ്റ്റര്‍.

യോഗി ആദിത്യനാഥിനെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയാക്കിയതായിരുന്നു ഫേസ്ബുക്കില്‍ ചര്‍ച്ചയായ എട്ടാമത്തെ വിഷയം. ഖോരഖ്പൂര്‍ ആശുപത്രിയിലുണ്ടായ കുട്ടികളുടെ കൂട്ടമരണവും ബന്ധപ്പെട്ട വിഷയങ്ങളുമാണ് പട്ടികയില്‍ പത്താം സ്ഥാനത്ത് ഇടംപിടിച്ചിരിക്കുന്നത്.

എഡിറ്റര്‍

We use cookies to give you the best possible experience. Learn more