വിവരം ചോര്‍ത്തല്‍ വിവാദങ്ങള്‍ക്കിടയിലും വരുമാനത്തില്‍ വന്‍ വര്‍ധന രേഖപ്പെടുത്തി ഫേസ്ബുക്ക്. 2018 ലെ ആദ്യ പാദത്തില്‍ കമ്പനി നേടിയത് 11.97 ബില്ല്യന്‍ ഡോളര്‍ (ഏകദേശം 79,917 കോടി രൂപ) ആണ്.
ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള ആദ്യ പാദത്തിലെ ലാഭം 4.98 ബില്ല്യന്‍ ഡോളറാണ് (ഏകദേശം 33,248 കോടി രൂപ). കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 65 ശതമാനത്തിന്റെ വര്‍ധനവാണ് ഇത്. 2017 ഇക്കാലയളവില്‍ കമ്പനിയുടെ ലാഭം 4.26 ബില്ല്യന്‍ ഡോളറായിരുന്നു.
വിവരം ചോര്‍ത്തലുമായി ബന്ധപ്പെട്ട് ഡിലീറ്റ് ഫേസ്ബുക്ക് ക്യാംപെയ്ന്‍ നടന്നിരുന്നെങ്കിലും ഉപയോക്താക്കളുടെ എണ്ണം 220 കോടിയില്‍ എത്തിയെന്നും ഫേസ്ബുക്ക് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
വെല്ലുവിളികള്‍ നേരിടുന്നുണ്ടെങ്കിലും 2018 മികച്ച തുടക്കമാണ് നല്‍കിയതെന്ന് മാര്‍ക്ക് സുക്കര്‍ബര്‍ഗ് പറഞ്ഞു.
ഓരോ ദിവസവും ഫേസ്ബുക്ക് ഉപയോഗിക്കുന്നത് 140 കോടി പേരാണ്. 70 ദശലക്ഷം ആക്ടീവ് ഉപയോക്താക്കളെയാണ് ആദ്യ പാദത്തില്‍ ഫേസ്ബുക്ക് അധികമായി സ്വന്തമാക്കിയത്. പരസ്യവരുമാനം 91 ശതമാനം വര്‍ധിച്ചു. 27,742 പേരാണ് ഫേസ്ബുക്കില്‍ ജോലി ചെയ്യുന്നത്.
WATCH THIS VIDEO: