| Tuesday, 23rd February 2021, 10:55 am

ഓസ്ട്രേലിയന്‍ സര്‍ക്കാരുമായി കരാര്‍; ഫേസ്ബുക്കില്‍ വാര്‍ത്തകള്‍ പുനഃസ്ഥാപിക്കാന്‍ ഒരുങ്ങി കമ്പനി

ഡൂള്‍ന്യൂസ് ഡെസ്‌ക്

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ സര്‍ക്കാരുമായി നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെ യൂസേഴ്സിന്റെ വാളില്‍ ന്യൂസ് കണ്ടന്റുകള്‍ പുനഃസ്ഥാപിക്കാന്‍ തയ്യാറായി ഫേസ്ബുക്ക്.

ഓസ്‌ട്രേലിയന്‍ സര്‍ക്കാരുമായി ഫേസ്ബുക്ക് നടത്തിയ ചര്‍ച്ചയില്‍ വ്യക്തമായ ധാരണയുണ്ടായിട്ടുണ്ടെന്നാണ് കമ്പനി അറിയിച്ചത്.

തങ്ങളുടെ പ്രധാന ആശങ്കകള്‍ പരിഹരിക്കുന്ന നിരവധി മാറ്റങ്ങളും ഉറപ്പുകളും ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ അംഗീകരിച്ചതില്‍ സംതൃപ്തിയുണ്ടെന്നും ഈ മാറ്റങ്ങളുടെ ഫലമായി, പൊതു താല്‍പ്പര്യമുള്ള ജേണലിസത്തില്‍ തങ്ങളുടെ നിക്ഷേപം വര്‍ദ്ധിപ്പിക്കുന്നതിനും വരും ദിവസങ്ങളില്‍ ഓസ്ട്രേലിയക്കാര്‍ക്കായി ഫേസ്ബുക്കില്‍ വാര്‍ത്തകള്‍ പുനഃസ്ഥാപിക്കുന്നതിനും തങ്ങള്‍ പ്രവര്‍ത്തിക്കുമെന്നുമാണ് ഫേസ്ബുക്ക് അധികൃതര്‍ അറിയിച്ചത്.

ഓസ്ട്രേലിയന്‍ സര്‍ക്കാരിന്റെ ന്യൂസ് കോഡിനെ എതിര്‍ക്കാനാണ് ഫേസ്ബുക്ക് യൂസേഴ്സിന്റെ വാളില്‍ നിന്നും ന്യൂസ് കണ്ടന്റുകള്‍ കമ്പനി ഒഴിവാക്കിയത്.

ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ കൊണ്ടു വന്ന ന്യൂസ് കോഡ് അടിസ്ഥാനപരമായി തങ്ങളും ന്യൂസ് പബ്ലിഷര്‍മാരും തമ്മിലുള്ള ബന്ധത്തെ തെറ്റായി വ്യാഖ്യാനിക്കുകയാണെന്നായിരുന്ന ഓസ്‌ട്രേലിയയിലെ ഫേസ്ബുക്ക് പ്രതിനിധികളുടെ വാദം.

ഗൂഗിളിലൂടെയെും ഫേസ്ബുക്കിലൂടെയും ഉപയോക്താക്കളിലേക്ക് എത്തുന്ന വാര്‍ത്തകള്‍ക്ക് ഇരു കമ്പനികളും മാധ്യമ സ്ഥാപനത്തിന് പണം നല്‍കണമെന്ന ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റ് തീരുമാനത്തിനെതിരെ കടുത്ത നിലപാടുമായി ഗൂഗിളും ഫേസ്ബുക്കും നേരത്തെ രംഗത്തെത്തിയിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Facebook to Restore News in Australia After Agreement With Govt

We use cookies to give you the best possible experience. Learn more