ന്യൂയോര്‍ക്ക്: ന്യൂസ് ഫീഡില്‍ രാഷ്ട്രീയം നിറഞ്ഞ ഉള്ളടക്കങ്ങള്‍ കുറയ്ക്കാനുള്ള തീരുമാനവുമായി ഫേസ്ബുക്ക്. ആളുകള്‍ തമ്മിലുള്ള ഭിന്നതകള്‍ ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് രാഷ്ട്രീയ പരമായ പോസ്റ്റുകളുടെയും മറ്റും റീച്ച് കുറയ്ക്കുന്നതെന്നും ഫേസ്ബുക്ക് മേധാവി മാര്‍ക്ക് സുക്കര്‍ബര്‍ഗ് വ്യക്തമാക്കി.
ഗ്രൂപ്പ് സജഷനുകളില്‍ നിന്ന് രാഷ്ട്രീയ ഗ്രൂപ്പുകളെ ഒഴിവാക്കുമെന്നും രാഷ്ട്രീയ ഭിന്നത പ്രചരിപ്പിക്കുന്ന ചര്‍ച്ചകള്‍ കുറയ്ക്കുമെന്നും സുക്കര്‍ ബെര്‍ഗ് വ്യക്തമാക്കി.
‘ഫേസ്ബുക്ക് ഉപയോക്താക്കളില്‍ നിന്നും ഞങ്ങള്‍ക്ക് കിട്ടുന്ന പ്രതികരണം അവര്‍ക്ക് രാഷ്ട്രീയം വേണ്ട എന്നതാണ്,’ സുക്കര്‍ബെര്‍ഗ് പറഞ്ഞു.
ഫേസ്ബുക്ക് അല്‍ഗരിതത്തില്‍ ഇതിനായുള്ള മാറ്റങ്ങള്‍ വരുത്തുമെന്നും സുക്കര്‍ബെര്‍ഗ് വ്യക്തമാക്കി.
യു.എസ് തെരഞ്ഞെടുപ്പിനിടെ രാഷ്ട്രീയ ഗ്രൂപ്പുകളുടെ സജനഷനുകള്‍ ഉപയോക്താക്കള്‍ക്ക് എത്തിക്കുന്നത് ഫേസ്ബുക്ക് തടഞ്ഞിരുന്നു.
ക്യാപിറ്റോള്‍ കലാപത്തിന് ശേഷമായിരുന്നു അമേരിക്കയിലെ ഫേസ്ബുക്ക് ഉപയോക്താക്കള്‍ക്ക് ഈ മാറ്റങ്ങള്‍ നടപ്പാക്കിയത്. ഇത് ലോകമെങ്ങും വ്യാപിപ്പിക്കാനാണ് പുതിയ നീക്കമെന്നും സുക്കര്‍ബെര്‍ഗ് പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക