ലണ്ടന്‍: കലാപത്തിന് പ്രേരിപ്പിക്കുന്നതും വോട്ടവകാശം ഹനിക്കുന്നതുമായ പോസ്റ്റുകള്‍ എത്ര ഉന്നതനായ നേതാവ് പങ്കുവെച്ചാലും പിന്‍വലിക്കുമെന്ന് ഫേസ്ബുക്ക് സി.ഇ.ഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ്. ഇതടക്കം ഫേസ്ബുക്കിന്റെ പലനയങ്ങളിലും പുനരാലോചന നടത്താന്‍ തീരുമാനിച്ചിട്ടുണ്ടെന്നും സുക്കര്‍ബര്‍ഗ് ഓണ്‍ലൈന്‍ ടൗണ്‍ഹാള്‍ പരിപാടിയിലൂടെ പ്രഖ്യാപിച്ചു.
പുതിയ നയപ്രഖ്യപനത്തിലെ പ്രധാനപ്പെട്ടത് ഫേസ്ബുക്കിന്റെ പോളിസി തെറ്റിക്കുന്ന ഏത് പോസ്റ്റും ലേബല്‍ ചെയ്യും എന്നതാണ്. എന്നാല്‍ പ്രാധാന്യമുള്ള പോസ്റ്റാണെങ്കില്‍ അത് നിലനിര്‍ത്തുകയും ചെയ്യും.
തെരഞ്ഞെടുപ്പ് പരസ്യങ്ങള്‍ക്കും ഇത് ബാധകമാണെന്നും സുക്കര്‍ബര്‍ഗ് അറിയിച്ചു. രാഷ്ട്രീയക്കാരുടെ പോസ്റ്റുകളും ഇത്തരത്തില്‍ ലേബല്‍ ചെയ്യും എന്നതും സുക്കര്‍ബര്‍ഗ് വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം ഫേസ്ബുക്കില്‍ പരസ്യങ്ങള്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട് 90 പ്രമുഖ കമ്പനികളാണ് അമേരിക്കയില്‍ വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചത്. തെരഞ്ഞെടുപ്പുകൂടി വരുന്ന പശ്ചാത്തലത്തില്‍ പരസ്യങ്ങളില്‍ ജനപ്രിയത കുറയുമെന്നും ഉല്പന്നങ്ങള്‍ക്ക് കാര്യമായ ഗുണം ലഭിക്കില്ലെന്നും കമ്പനികള്‍ ചൂണ്ടിക്കാട്ടി.
യൂണീലിവര്‍, ബെന്‍ ആന്റ് ജെറി എന്നീ കമ്പനികള്‍ തെരഞ്ഞെടുപ്പ് കഴിയും വരെ വിട്ടുനില്‍ക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിനെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ