| Monday, 12th November 2018, 11:33 pm

ലൈംഗിക ചൂഷണത്തിന് ഫേസ്ബുക്ക് വഴിയൊരുക്കുന്നു; ടെലഗ്രാഫിന്റെ റിപ്പോര്‍ട്ട് പുറത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലണ്ടന്‍: ഫേസ്ബുക്കില്‍ പുതുതായി അക്കൗണ്ട് തുടങ്ങുന്ന കൗമാരക്കാരികള്‍ക്ക് സജസ്റ്റ് ചെയ്യുന്നത് മധ്യവയസ്‌കരുടെ അക്കൗണ്ടുകളെന്ന് റിപ്പോര്‍ട്ട്. ടെലഗ്രാഫാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

ലണ്ടന്‍ ആസ്ഥാനമാക്കി 13 വയസ് മുതലുള്ള പെണ്‍കുട്ടികളുടെ അക്കൗണ്ട് കേന്ദ്രീകരിച്ചായിരുന്നു പഠനം. ഫേസ്ബുക്കിന്റെ നിര്‍ദേശത്തില്‍ മേല്‍വിലാസമില്ലാത്തവരുടെ അക്കൗണ്ടുകളും ഫേക്ക് അക്കൗണ്ടുകളും ഉള്‍പ്പെടുമെന്ന് ടെലഗ്രാഫ് ചൂണ്ടിക്കാണിക്കുന്നു.

എന്നാല്‍ റിപ്പോര്‍ട്ടിനെ ഫേസ്ബുക്ക് തള്ളി രംഗത്തെത്തി. ഇത്തരം വിഷയങ്ങളില്‍ ഫേസ്ബുക്ക് ഉത്തരവാദിത്തപരമായാണ് പെരുമാറുന്നതെന്ന് ഫേസ്ബുക്ക് പ്രതികരിച്ചു.

ALSO READ: പ്രത്യാഘാതം ആലോചിക്കാതെ വിധി ഇറക്കുന്ന കോടതികള്‍ നാടിന് ബാധ്യത: കെ. സുധാകരന്‍

കുട്ടികള്‍ക്കെതിരായ അക്രമം തടയാനായി രൂപം കൊണ്ട ചാരിറ്റിയായ ചൈല്‍ഡ് സേഫ്റ്റി ഓണ്‍ലൈനും സമാനമായ ആരോപണം മുന്നോട്ട് വെക്കുന്നുണ്ട്.

ഫേസ്ബുക്ക് കുട്ടികള്‍ക്ക് അപരിചതരായിട്ടുള്ളവരെ നിര്‍ദേശിക്കുന്നത് നിര്‍ത്തണമെന്നാണ്് സംഘടനയുടെ ആവശ്യം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്ക്
ഇത്തരം സുഹൃത്തുക്കളെ നിര്‍ദേശിക്കുന്നത് ലൈംഗിക ചൂഷണത്തിന് വഴിയൊരുക്കുന്നുണ്ടെന്നും സംഘടന ചൂണ്ടിക്കാണിക്കുന്നു. ഇത്തരത്തില്‍ ലണ്ടനില്‍ നിരവധി കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായും സംഘടന പറയുന്നു.

ഫേസ്ബുക്ക് അടക്കമുള്ള സമൂഹ മാധ്യമങ്ങളെ ഇത്തരത്തിലുള്ള പ്രവണതകളില്‍ നിന്ന് തടയാന്‍ നിയമനിര്‍വഹണം നടത്തണമെന്നാണ് സംഘടനയുടെ പ്രധാന ആവശ്യം. രാജ്യത്ത് അതിക്രമങ്ങള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് ചൈല്‍ഡ് സേഫ്റ്റി ഓണ്‍ലൈന്‍ നിര്‍ദേശം മുന്നോട്ട് വെക്കുന്നത്.

അതേസമയം ഫേസ്ബുക്ക് ഇത്തരം നടപടികളെ പ്രോല്‍സാഹിപ്പിക്കുന്നില്ലെന്ന് അറിയിച്ചു. ഫ്രണ്ട് റിക്വസ്റ്റ് അയക്കുന്നതിന് മുമ്പ് ആളെ പരിചയമുണ്ടോ എന്ന് ഫേസ്ബുക്ക് ചോദിക്കുന്നുണ്ടെന്നും ഫേസ്ബുക്ക് പ്രതിനിധി അറിയിച്ചു. ഇക്കഴിഞ്ഞ ഒക്ടോടബറില്‍ കുട്ടികളുടെ നഗ്നത പ്രദര്‍ശിപ്പിച്ചതിന് 8.7 മില്യണ്‍ അക്കൗണ്ടുകള്‍ നീക്കം ചെയ്തിരുന്നു.

We use cookies to give you the best possible experience. Learn more