| Monday, 11th January 2016, 2:46 pm

ഇന്ത്യയില്‍ ഫ്രീ ബേസിക്‌സ് കാമ്പയിനു വേണ്ടി ഫെയ്‌സ്ബുക്ക് ചിലവാക്കിയത് 300കോടി രൂപ

ഡൂള്‍ന്യൂസ് ഡെസ്‌ക്


ന്യൂദല്‍ഹി: ഫ്രീ ബേസിക്‌സ് കാമ്പയിന്റെ പരസ്യത്തിനു വേണ്ടി ഇന്ത്യയില്‍ മാത്രം ഫെയ്‌സ്ബുക്ക് ചിലവഴിച്ചത് 300കോടി രൂപയാണ്. ഇന്ത്യയില്‍ കമ്പനിയുടെ ഏറ്റവും കൂടുതല്‍ പണം ചിലവഴിച്ച കാമ്പയിനും ഇതാണ്.

എല്ലാ ആളുകള്‍ക്കും ലഭ്യമാവത്തക്ക രീതിയിലും, ഡാറ്റയ്ക് പണമടക്കാന്‍ കഴിയാത്തവര്‍ക്കും കൂടി പ്രയോജനപ്പെടുന്ന രീതിയിലും സൗജന്യ ഇന്റര്‍നെറ്റ് ലഭ്യതയ്ക്ക്  വേണ്ടിയാണ് ഫ്രീ ബേസിക്‌സ് ആവിഷ്‌കരിക്കുന്നതെന്ന് ഫെയ്‌സ്ബുക്ക് സി.ഇ.ഒ സൂക്കര്‍ബര്‍ഗ് പറഞ്ഞിരുന്നു. പക്ഷേ, ബില്ല്യനോളം വരുന്ന ഇന്ത്യന്‍ ഉപഭോക്താക്കള്‍ ഫ്രീ ബേസിക്‌സ് സ്വീകരിക്കാന്‍ തയ്യാറായിരുന്നില്ല.

ഫേസ്ബുക്ക് അച്ചടിമാധ്യമങ്ങളില്‍ പ്രചരണം നടത്താനാണ് ഏറ്റവും കൂടുതല്‍ തുക ചിലവഴിച്ചത്. ഇത് 1800-200 കോടിയോളം വരും. പരസ്യ പ്രചരണത്തില്‍ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലുള്ള അവകാശവാദങ്ങളാണെന്നും അത് വിശ്വസനീയമല്ലെന്നുമുള്ള രീതിയില്‍ അഡ്വര്‍ടൈസിങ് സ്റ്റാന്‍ഡേര്‍ഡ് കൗണ്‍സില്‍ ഓഫ് ഇന്ത്യയ്ക്ക് ഉപഭോക്താക്കളുടെ ധാരാളം പരാതികള്‍ ലഭിച്ചിട്ടുണ്ടായിരുന്നു. പദ്ധതിക്കെതിരെ ടെലികോം അതോറിറ്റിക്കും ഒരുപാട് പരാതികള്‍ ലഭിച്ചിരുന്നു.

We use cookies to give you the best possible experience. Learn more