Advertisement
national news
ബി.ജെ.പി നേതാക്കളുടെ വിദ്വേഷ പ്രചാരണത്തില്‍ നടപടിയില്ല; ബി.ജെപിക്കായി മാനദണ്ഡങ്ങളില്‍ വെള്ളം ചേര്‍ത്ത് ഫേസ്ബുക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Aug 15, 08:13 am
Saturday, 15th August 2020, 1:43 pm

ന്യൂയോര്‍ക്ക്: വിദ്വേഷ പ്രചരണ പോസ്റ്റുകളില്‍ നടപടിയെടുക്കാനുള്ള മാനദണ്ഡങ്ങള്‍ ബി.ജെ.പി നേതാക്കള്‍ക്കു വേണ്ടി ഫേസ്ബുക്ക് മാറ്റുന്നെന്ന് റിപ്പോര്‍ട്ട്.

അപകടകരമായ വിദ്വേഷ വാക്കുകള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ബി.ജെ.പിയുടെ മൂന്ന് നേതാക്കളും ഇപ്പോഴും ഫേസ്ബുക്ക് പ്ലാറ്റ്‌ഫോമുകളില്‍ സജീവമാണ്. വാള്‍സ്ട്രീറ്റ് ജേര്‍ണലാണ് ഇതു സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് പുറത്തു വിട്ടത്.

ബി.ജെ.പി നേതാവ് ടി രാജ സിംഗിന്റെ വിദ്വേഷ പോസ്റ്റിനെതിരായ നടപടി ഒഴിവാക്കിയതു സംബന്ധിച്ച് നടത്തിയ അന്വേഷണത്തിലാണ് കേന്ദ്ര സര്‍ക്കാരിനു വേണ്ടി ഫേസ്ബുക്ക് തങ്ങളുടെ മാനദണ്ഡങ്ങള്‍ തിരുത്തുന്നതായി കണ്ടെത്തിയിരിക്കുന്നത്.

ബി.ജെ.പിയില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ നടപടിയെടുക്കുന്നത് ഫേസ്ബുക്കിന്റെ ഇന്ത്യയിലെ താല്‍പര്യങ്ങളെ ബാധിക്കുമെന്നാണ് കമ്പനിയുടെ നേതൃസ്ഥാനത്തുള്ള അന്‍കി ദാസ് ജീവനക്കാരെ അറിയിച്ചത്. സര്‍ക്കാരുമായി ഫേസ്ബുക്കിനു വേണ്ട ഇടപാടുകള്‍ നടത്തുന്നത് ഇദ്ദേഹമാണ്.

കഴിഞ്ഞ മാര്‍ച്ചില്‍ തെലുങ്കാനയിലെ ബി.ജെപി നേതാവായ ടി. രാജസിംഗിന്റെ പോസ്റ്റ് ഫേസ്ബുക്കിന്റെ മാനദണ്ഡങ്ങള്‍ ലംഘിച്ചതായി കണ്ടെത്തിയിരുന്നു.

മുസ്‌ലിങ്ങള്‍ രാജ്യദ്രോഹികളാണെന്നും പള്ളികള്‍ തകര്‍ക്കണമെന്നും റോഹിംഗ്യാ മുസ്ലിംങ്ങളെ വെടിവെച്ചു കൊല്ലണമെന്നുമായരുന്നു ടി. രാജ സിംഗിന്റെ പോസ്റ്റ്.

ഇത്തരമൊരു പോസ്റ്റ് ഇന്ത്യയില്‍ വര്‍ഗീയ കലാപത്തിനു പോലും കാരണമാവുമെന്നും ഫേസ്ബുക്കിന്റെ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ ഫേസ്ബുക്കിന്റെ എല്ലാ പ്ലാറ്റ്‌ഫോമുകളില്‍ നിന്നും ഇദ്ദേഹത്തിന് വിലക്കേര്‍പ്പെടുത്താന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ മാസങ്ങള്‍ക്കു ശേഷവും ഇദ്ദേഹം ഫേസ്ബുക്കില്‍ സജീവമായി തുടരുകയാണ്. സമാനമായി മൂന്ന് ബി.ജെ.പി നേതാക്കള്‍ക്കെതിരെയുള്ള നടപടിയും ഫേസ്ബുക്ക് നീട്ടിവെക്കുകയാണെന്ന് റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നു.

report says facebook india favours bjp

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ