ട്വിറ്ററിന് പിന്നാലെ രാഹുല്‍ ഗാന്ധിക്കെതിരെ നടപടിയുമായി ഫേസ്ബുക്കും
national news
ട്വിറ്ററിന് പിന്നാലെ രാഹുല്‍ ഗാന്ധിക്കെതിരെ നടപടിയുമായി ഫേസ്ബുക്കും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 20th August 2021, 4:36 pm

ന്യൂദല്‍ഹി: ട്വിറ്ററിന് പിന്നാലെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ നടപടിയുമായി ഫേസ്ബുക്കും. രാഹുലിന്റെ അക്കൗണ്ടില്‍ നിന്നും ഫേസ്ബുക്ക് ഫോട്ടോ നീക്കം ചെയ്തു.

ദല്‍ഹിയില്‍ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട ഒമ്പത് വയസുകാരിയുടെ കുടുംബത്തിനെ വെളിപ്പെടുത്തുന്ന തരത്തിലുള്ള ഫോട്ടോയാണ് നീക്കം ചെയ്തത്.

തങ്ങളുടെ പോളിസി ലംഘിച്ചതുകൊണ്ടാണ് നടപടിയെന്നാണ് ഫേസ്ബുക്ക് പറഞ്ഞിരിക്കുന്നത്.

കൊല്ലപ്പെട്ട കുട്ടിയുടെ കുടുംബത്തിനെ വെളിപ്പെടുത്തുന്ന തരത്തില്‍ രാഹുല്‍ ഗാന്ധി ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പങ്കുവെച്ച സംഭവത്തില്‍ എന്ത് നടപടി സ്വീകരിച്ചെന്ന് ദേശീയ ബാലാവകാശ കമ്മീഷന്‍ ഫേസ്ബുക്കിനോട് ചോദിച്ചിരുന്നു.

ഇക്കാര്യം അറിയിക്കാന്‍ ഫേസ്ബുക്കിലെ ഉദ്യോഗസ്ഥനെ എന്‍.സി.പി.സി.ആര്‍ നേരിട്ട് വിളിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.

പെണ്‍കുട്ടിയുടെ കുടുംബം ആരാണെന്ന് വെളിപ്പെടുത്തുന്നതാണ് രാഹുലിന്റെ വീഡിയോയെന്ന് എന്‍.സി.പി.സി.ആര്‍ പറഞ്ഞിരുന്നു.

നേരത്തെ ഇതേ വീഡിയോ പങ്കുവെച്ചതിനെ തുടര്‍ന്ന് രാഹുല്‍ഗാന്ധിയുടെ ട്വിറ്റര്‍ അക്കൗണ്ട് ഒരാഴ്ച്ച കാലത്തേക്ക് ലോക്ക് ചെയ്തിരുന്നു. ഇത് പിന്‍വലിച്ച അതേദിവസമാണ് ഫേസ്ബുക്കിനോട് എന്ത് നടപടി സ്വീകരിച്ചതെന്ന് ചോദിച്ചത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: Facebook removes Rahul Gandhi’s post for policy violation