| Tuesday, 17th November 2020, 9:47 am

അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമലഹാരിസിനെതിരെയുള്ള വിദ്വേഷ പരാമര്‍ശങ്ങള്‍ ഫേസ്ബുക്ക് നീക്കം ചെയ്തു

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിംഗ്ടണ്‍: അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമല ഹാരിസിനെതിരായ വംശീയ പരാമര്‍ശങ്ങള്‍ നീക്കം ചെയ്ത് ഫേസ്ബുക്ക്. വിവിധ പേജുകളില്‍ വന്ന വംശീയ അധിക്ഷേപ പരാമര്‍ശങ്ങളും കമന്റുകളുമാണ് നീക്കം ചെയ്തത്.

കമല ഹാരിസ് അമേരിക്കക്കാരി അല്ല, അവര്‍ പൂര്‍ണമായും കറുത്ത വര്‍ഗക്കാരിയല്ല, അവരെ ഇന്ത്യയിലേക്ക് നാടുകടത്തണം തുടങ്ങിയ പരാമര്‍ശങ്ങളാണ് ഫേസ്ബുക്കില്‍ ഉയര്‍ന്നുവന്നത്.

കമലയുടെ പേരിനെ പരിഹസിച്ചും ചില പോസ്റ്റുകള്‍ പ്രചരിച്ചിരുന്നു. ചില പേജുകളില്‍ ലൈംഗികച്ചുവയുള്ള വാക്കുകളും പരാമര്‍ശങ്ങളും കമലയ്ക്ക് നേരെ ഉയര്‍ന്നിരുന്നു. 1500 മുതല്‍ 4000 അംഗങ്ങളുള്ള ഫേസ്ബുക്ക് ഗ്രൂപ്പുകളിലാണ് ഇത്തരം ചര്‍ച്ചകളും പ്രതികരണങ്ങളും ഉയര്‍ന്നുവന്നത്.

തുടര്‍ന്ന് ഇത്തരം പരാമര്‍ശം നടത്തിയ ചില പേജുകള്‍ ഫേസ്ബുക്ക് നീക്കം ചെയ്യുകയായിരുന്നു. നേരത്തെ സോഷ്യല്‍മീഡിയയില്‍ വിദ്വേഷപരാമര്‍ശങ്ങള്‍ സ്ഥിരമായി പ്രചരിപ്പിക്കുന്ന മൂന്ന് ഗ്രൂപ്പുകളെക്കുറിച്ച് ബി.ബി.സി ന്യൂസ് ഫേസ്ബുക്കിന് വിവരം നല്‍കിയിരുന്നു.

ഇത്തരം ഗ്രൂപ്പുകളുടെ സോഷ്യല്‍ നെറ്റ് വര്‍ക്ക് ഉള്ളടക്കം നീക്കംചെയ്തിട്ടുണ്ട്. അതോടൊപ്പം 90% വിദ്വേഷപരമായ പരാമര്‍ശങ്ങളും നീക്കംചെയ്യുമെന്ന് ഫേസ്ബുക്ക് പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlights: Facebook Removes Racist Post Aganist Kamala Harris

We use cookies to give you the best possible experience. Learn more