ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങ് മേഖലയില്‍ ആരോഗ്യകരമല്ലാത്ത മത്സരത്തിലൂടെ ഫേസ്ബുക്ക് കുത്തക നിലനിര്‍ത്തുന്നതിനെതിരെ നടപടി ആവശ്യപ്പെട്ട് അമേരിക്കയില്‍ ഒരു പുതിയ ഹരജി എത്തിയിരിക്കുകയാണ്. ഇത്തവണ ബിസിനസ് കോമ്പറ്റീറ്റേഴ്‌സ് അല്ല ഫേസ്ബുക്കിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.
പന്ത്രണ്ടോളം സംസ്ഥാനങ്ങളും ഫെഡറല്‍ ഗവണ്‍മെന്റുമാണ് ഫേസ്ബുക്കിന്റെ ആരോഗ്യകരമല്ലാത്ത ബിസിനസ് രീതിയെക്കുറിച്ച് പരാതി നല്‍കി നടപടി ആവശ്യപ്പെട്ടുകൊണ്ട് മുന്നോട്ട് വന്നിരിക്കുന്നത്. ഫേസ്ബുക്കിനെ സംബന്ധിച്ചിടത്തോളം പലയിടങ്ങളില്‍ നിന്നായി ഒരേഘട്ടത്തില്‍ ഉയരുന്ന ഈ പരാതികള്‍ സമാനതകളില്ലാത്ത പ്രതിസന്ധിയാണ്.
പ്രത്യേകിച്ചും സിലിക്കണ്‍ വാലിയിലെ സോഷ്യല്‍ നെറ്റ് വര്‍ക്കിങ്ങ് സൈറ്റുകളുടെ കുത്തകയായി ഫേസ്ബുക്ക് നിലനില്‍ക്കുന്ന സമയത്ത്. എന്തുകൊണ്ട് എല്ലാവരും ഒരുമിച്ച് ഫേസ്ബുക്കിനെതിരെ എത്തുന്നു. ഫേസ്ബുക്കിന്റെ ബിസിനസ് രീതിയിലെ പ്രശ്‌നങ്ങള്‍ എന്താണ് ഡൂള്‍ എക്‌സ്പ്ലയിനര്‍ പരിശോധിക്കുന്നു.
അമേരിക്കയിലെ പ്രധാനപ്പെട്ട സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളില്‍ നിന്നു തന്നെ തുടങ്ങാം
ഫേസ്ബുക്ക്
ഇന്‍സ്റ്റാഗ്രാം
ഫേസ്ബുക്ക് മെസഞ്ചര്‍
ട്വിറ്റര്‍
പിന്‍ട്രസ്റ്റ്
സ്‌നാപ് ചാറ്റ്
റെഡിറ്റ്
വാട്‌സ്ആപ്പ്
ഇങ്ങനെ പോകുന്നു
ഈ കമ്പനികളെയെല്ലാം നോക്കുമ്പോള്‍ നിര്‍ണായകമായ സ്വീധീനമാണ് ഫേസ്ബുക്കിന് അമേരിക്കന്‍ ഉപഭോക്തക്കളുടെ ഇടയില്‍ ഉള്ളതെന്ന് മനസിലാക്കാം. ഫേസ്ബുക്കിന്റെ പ്രധാന എതിരാളികളായിരുന്ന സോഷ്യല്‍ മീഡിയ പ്ലാറ്റുഫോമുകളൊക്കെ ഇപ്പോള്‍ ഫേസ്ബുക്കിന്റെ സ്വന്തമാണ്.
എന്തുകൊണ്ടാണ് ഫേസ്ബുക്കിന്റെ മറ്റ് എതിരാളികളൊന്നും നിലനില്‍ക്കാത്തത്. ഇവിടെയാണ് എതിരാളികളെ ട്രാപ്പിലാക്കുന്ന ഫേസ്ബുക്കിന്റെ ബിസിനസ് തന്ത്രം കൂടി പരിശോധിക്കേണ്ടത്.
മുന്ന് തന്ത്രങ്ങളാണ് ഫേസ്ബുക്ക് ഇതിന് ഉപയോഗിക്കുന്നത്
വാങ്ങുക
നിഷേധിക്കുക
അനുകരിക്കുക
ഫേസ്ബുക്കിന് എതിരാളികളാണെന്ന് തോന്നുന്ന, ജനങ്ങള്‍ക്കിടയില്‍ സ്വാധീനമുണ്ടാക്കുന്ന എതിരാളികളെയെല്ലാം ഫേസ്ബുക്ക് വാങ്ങും
ഇതിന് ഏറ്റവും അനുയോജ്യമായ ഉദാഹരണ് ഇന്‍സ്റ്റഗ്രാമിനെയും വാട്‌സ്ആപ്പിനെയും ഫേസ്ബുക്ക് ഏറ്റെടുത്തത്.
2012ല്‍ ഒരു ബില്ല്യണ്‍ ഡോളറിനാണ് ഫേസ്ബുക്ക് ഇന്‍സ്റ്റഗ്രാം ഏറ്റെടുത്തത്
രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം 2014ല്‍ വാട്‌സ് ആപ്പിനെ 22 ബില്ല്യണ്‍ ഡോളറിനും ഫേസ്ബുക്ക് സ്വന്തമാക്കി
ഇനി വാങ്ങല്‍ നടന്നില്ലെങ്കിലോ?
അവിടെ ഫേസ്ബുക്ക് തങ്ങളുടെ നിഷേധിക്കല്‍ തന്ത്രം ഉപയോഗിക്കും
വാങ്ങല്‍ നടന്നില്ലെങ്കില്‍ ഫേസ്ബുക്ക് തങ്ങളുടെ വിവരങ്ങള്‍ മറ്റ് ആപ്പുകള്‍ക്ക് നിഷേധിക്കും. എങ്ങിനെ
ആപ്ലിക്കേഷന്‍ പ്രോഗ്രാമിങ്ങ് ഇന്റര്‍ഫേസിലൂടെ
ഉദാഹരണത്തിന് ഏതെങ്കിലും കമ്പനി തങ്ങളേക്കാള്‍ മികച്ചതാകുന്നു എന്ന് ഫേസ്ബുക്കിന് സംശയം തോന്നി തുടങ്ങുന്നിടത്ത് തന്നെ തങ്ങളുടെ ഡാറ്റ സോഴ്‌സ് ആ കമ്പനികള്‍ക്ക് ഫേസ്ബുക്ക് നിഷേധിക്കും. നിങ്ങള്‍ ഏതെങ്കിലും ഒരു ഇ കൊമേഴ്‌സ് ആപ്പിലേക്ക് ലോഗിന്‍ ചെയ്യാന്‍ ഫേസ്ബുക്ക് പ്രൊഫൈല്‍ ഉപയോഗിക്കുന്നു എന്ന് കരുതുക.
ഇതു വഴി ഫേസ്ബുക്ക് തങ്ങളുടെ യൂസേഴ്‌സിന്റെ വിവരങ്ങള്‍ ആ കമ്പനിക്ക് നല്‍കുകയും നമുക്ക് ലോഗിന്‍ ചെയ്യല്‍ എളുപ്പവും ആക്കുന്നു. എന്നാല്‍ ഏതെങ്കിലും ഘട്ടത്തില്‍ ഫേസ്ബുക്കിന് തോന്നുകയാണ് ഈ ആപ്പ് തങ്ങള്‍ക്ക് വെല്ലുവിളിയാണെന്ന്. അവിടെ ഫേസ്ബുക്ക് ഈ ആപ്പുകള്‍ക്ക് എ,.പി.ഐ നിഷേധി്ക്കും. അവര്‍ക്ക് യൂസേഴ്‌സിലേക്കുള്ള വഴിയാണ് ദശലക്ഷക്കണക്കിന് ഫേസ്ബുക്ക് ഇങ്ങനെ നിഷേധിക്കുന്നത്. ചെറുകിട കമ്പനികളൊക്കെ ഒറ്റയടിക്ക് ഫേസ്ബുക്കിന്റെ ഇത്തരം ഭീഷണികള്‍ക്ക് മുന്‍പില്‍ വീണുപോകും.
അടുത്തത് അപ്ലൈ അതായത് അനുകരിക്കല്‍
ഇവിടെ സ്‌നാപചാറ്റിന്റെ ഉദാഹരണമെടുക്കാം. ഫേസ്ബുക്ക് സ്‌നാപ് ചാറ്റിനെ 3 ബില്ല്യണ്‍ ഡോളറിന് വാങ്ങാനിരുന്നതാണ്. പക്ഷേ ആ ബിസിനസ് ഡീല്‍ നടന്നില്ല. ഇവിടെ സ്‌നാപ്ചാറ്റ് ആപ്ലിക്കേഷന്‍ നല്‍കുന്ന പ്രത്യേക ഫീച്ചറുകള്‍ കോപ്പി ചെയ്താണ് സുക്കര്‍ബര്‍ഗ് നേരിട്ടത്. ഇതിന് പിന്നാലെ സ്‌നാപ് ചാറ്റിന്റെ യുസേഴ്‌സില്‍ വലിയ ഇടിവുണ്ടായിരുന്നു. ഇതാണ് കോപ്പി ചെയ്ത് അനുകരിച്ച് എതിരാളികളെ ഇല്ലാതാക്കുന്ന ഫേസ്ബുക്കിന്റെ രീതി.
ഈ ഘട്ടത്തിലാണ് ഫേസ്ബുക്കിന്റെ ബിസിനസ് രീതികള്‍ക്കെതിരെ സര്‍ക്കാര്‍ തന്നെ മുന്നോട്ടു വരുന്നത്.
കുത്തക നിലനിര്‍ത്താനുള്ള ഫേസ്ബുക്കിന്റെ നീക്കങ്ങള്‍ യൂസേഴ്‌സിന് തെരഞ്ഞെടുപ്പിനുള്ള അവസരം നിഷേധിക്കുന്നതാണെന്നാണ് എഫ്.ടി.സിയുടെ ബ്യൂറോ ഓഫ് കോമ്പറ്റീഷന്‍ ഡയറക്ടര്‍ പുറത്തിറക്കിയ പ്രസ്താവന പറയുന്നത്.
ഇന്‍സ്റ്റാഗ്രാം, വാട്‌സ്ആപ്പ് തുടങ്ങിയ കമ്പനികളെ ഫേസ്ബുക്ക് ഏറ്റെടുത്ത നടപടി ശരിയായ രീതിയില്‍ അല്ലാത്തതിനാല്‍ ഇത്തരത്തിലുള്ള ഫേസ്ബുക്കിന്റെ ബിസിനസ് ഇടപാടുകള്‍ മരവിപ്പിക്കുന്നതുള്പ്പെടെയുള്
മത്സരങ്ങള്‍ അനുവദിക്കാത്ത ഫേസ്ബുക്കിന്റെ ഏകാധിപത്യ സ്വഭാവം അവസാനിപ്പിക്കാനും ബിസിനസ് മേഖലയില്‍ ആരോഗ്യകരമായ മത്സരം പുനഃസ്ഥാപിക്കാനുമാണ് തങ്ങളുടെ ശ്രമം എന്നാണ് എഫ്.ടി.സി പറയുന്നത്.
എന്തിരുന്നാലും നിരവധി സംസ്ഥാനങ്ങളില്‍ നിന്നും ഫെഡറല്‍ ഗവണ്‍മെന്റില്‍ നിന്നും ഒരേ സമയം ഇത്തരത്തിലുള്ള കേസുകള്‍ വരുന്നത് ഫേസ്ബുക്കിനെ സംബന്ധിച്ചിടത്തോളം വലിയ പ്രതിസന്ധിയായാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ വിലയിരുത്തുന്നത്.
ഫേസ്ബുക്കിന് പുറമേ കുത്തക നിലനിര്‍ത്താനുള്ള ഗൂഗിളിന്റെ നീക്കങ്ങളും സര്‍ക്കാര്‍ പരിശോധിക്കുന്നുണ്ട്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: What is happening to facebook