| Sunday, 7th September 2014, 10:28 am

പി. ജയരാജനും മകനുമെതിരെ ഫേസ്ബുക്കില്‍ വധഭീഷണി; പോലീസ് കേസെടുത്തു

ഡൂള്‍ന്യൂസ് ഡെസ്‌ക്

[] കണ്ണൂര്‍:സി.പി.ഐ.എം ജില്ലാ സെക്രട്ടറി പി. ജയരാജനും മകന്‍ ജെയിന്‍ രാജിനുമെതിരെ ഫേസ്ബുക്കില്‍ വധഭീഷണി. ഭീഷണി മുഴക്കിയവര്‍ക്കെതിരെ കണ്ണൂര്‍ ടൗണ്‍ പോലീസ് കേസെടുത്തു.

സജികൃഷ്ണ എന്ന പ്രൊഫൈലില്‍  നിന്നാണ് ജയരാജന്റെ ഫേസ്ബുക്ക് അക്കൗണ്ടിലേക്ക് ഭീഷണി എത്തിയത്. നിന്നെ കൊല്ലാതെ വിട്ടത് ആര്‍.എസ്.എസിന്റെ കഴിവുകേടാണെന്ന് കരുതരുത്. അത് തിരുത്താന്‍ സംഘത്തിന് അറിയാം. നിന്റെ മകന്‍ നിന്റെ മരണം യാചിക്കുകയാണ് എന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ഐ.ടി ആക്ട് പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. മൂന്ന് വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്.

പി. ജയരാജനെ 1999ല്‍ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയായ ആര്‍.എസ്.എസ് നേതാവ് മനോജ് ഈ മാസം ഒന്നിന് തലശേരിക്കു സമീപം കതിരൂരില്‍ കൊല്ലപ്പെട്ടിരുന്നു.

അന്ന് പി. ജയരാജന്റെ മകന്‍ കൊലപാതകത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് ഫേസ്ബുക്കില്‍ ഇട്ട പോസ്റ്റ് വിവാദമായിരുന്നു. ഫേസ്ബുക്ക് പോസ്റ്റിന്റെ പേരില്‍ ജയരാജന്റെ മകനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

Latest Stories

We use cookies to give you the best possible experience. Learn more