| Saturday, 2nd October 2021, 11:37 am

ഗാന്ധിജിക്ക് പറ്റിയ വലിയ തെറ്റായിരുന്നു നെഹ്റു; ജീവിച്ചിരുന്നെങ്കില്‍ ഗാന്ധിജി ആര്‍.എസ്.എസുകാരന്‍ ആകുമായിരുന്നു: പി.കെ. കൃഷ്ണദാസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ഗാന്ധിജി ഇന്ന് ജീവിച്ചിരുന്നെങ്കില്‍ രാഷ്ട്രീയ സ്വയം സേവക സംഘത്തില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുമായിരുന്നുവെന്ന് ബി.ജെ.പി നേതാവ് പി.കെ. കൃഷ്ണദാസ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു കൃഷ്ണദാസിന്റെ പരാമര്‍ശം.

ഗാന്ധിജയന്തി ദിവസമായ ഇന്ന് രാവിലെയാണ് ബി.ജെ.പി മുന്‍ സംസ്ഥാന പ്രസിഡന്റ് കൂടിയായ കൃഷ്ണദാസ് ഫേസ്ബുക്കില്‍ ഗാന്ധിജിയെക്കുറിച്ച് എഴുതിയത്. ഹിന്ദുവാണെന്നതില്‍ ഗാന്ധിജി അഭിമാനിച്ചിരുന്നെന്നും, ഭഗവദ് ഗീത മാതാവാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചുവെന്നും പോസ്റ്റില്‍ പറയുന്നു.

ഗാന്ധിജിക്ക് പറ്റിയ വലിയ തെറ്റായിരുന്നു നെഹ്‌റുവെന്ന് പറഞ്ഞ കൃഷ്ണദാസ്, നെഹ്‌റു കുഴിച്ചുമൂടിയ ഗാന്ധിയന്‍ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ പ്രതിജ്ഞാബദ്ധനായ ഭരണാധികാരിയാണ് ശ്രീമാന്‍ നരേന്ദ്രമോദി എന്ന് പറഞ്ഞുകൊണ്ടാണ് തന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

പോസ്റ്റിന്റെ പൂര്‍ണരൂപം

ആദര്‍ശം കൊണ്ടും ജീവിതം കൊണ്ടും ദേശീയ പുരുഷനായിരുന്നു ഗാന്ധി. ഹിന്ദുവാണെന്ന് അഭിമാനിച്ചിരു ഗാന്ധി, ഭഗവദ് ഗീത മാതാവാണെന്ന് ഗാന്ധി പ്രഖ്യാപിച്ചു, ഗാന്ധിയുടെ അഹിംസയും സ്വദേശി പ്രസ്ഥാനവും കര്‍മ്മസിദ്ധാവുമെല്ലാം ഗീതയെ അടിസ്ഥാനപ്പെടുത്തിയായിരുന്നു, ദാര്‍ശനിക തലത്തില്‍ ഗാന്ധി സ്വയംസേവകനായിരുന്നു. ഇന്ന് ജീവിച്ചിരുന്നെങ്കില്‍ രാഷ്ട്രീയ സ്വയം സേവക സംഘത്തില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുമായിരുന്നു.ഗാന്ധിജിക്ക് പറ്റിയ വലിയ തെറ്റായിരുന്നു നെഹ്‌റു, നെഹ്‌റു കുഴിച്ചുമൂടിയ ഗാന്ധിയന്‍ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ പ്രതിജ്ഞാബദ്ധനായ ഭരണാധികാരിയാണ് ശ്രീമാന്‍ നരേന്ദ്രമോദി.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Facebook post of BJP leader PK Krishnadas on Mahatma Gandhi

We use cookies to give you the best possible experience. Learn more