തിരുവനന്തപുരം: മംഗ്‌ളൂരുവില്‍ കര്‍ഫ്യൂ റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമപ്രവര്‍ത്തകരെ കസ്റ്റഡിയില്‍ എടുത്ത സംഭവത്തില്‍ മീഡിയ വണ്‍ മാധ്യമ പ്രവര്‍ത്തകരെ പൊലീസ് പ്രത്യേകം ഉന്നം വച്ചിരുന്നതായി വെളിപ്പെടുത്തലുണ്ടായിരുന്നു. മീഡിയ വണ്‍ ചാനലിന്റെ മാധ്യമപ്രവര്‍ത്തകരെ പിന്തുടര്‍ന്ന് പിടുകൂടുകയായിരുന്നുവെന്നും വാഹനത്തില്‍ സീറ്റ് ഉണ്ടായിരുന്നിട്ട് പോലും അവരെ നിലത്ത് ഇരുത്തിയിട്ടായിരുന്നു കൊണ്ടുപോയതെന്നും മാധ്യമപ്രവര്‍ത്തകര്‍ പറഞ്ഞിരുന്നു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഒപ്പം മീഡിയ വണിലെ മാധ്യമ പ്രവര്‍ത്തകരുടെ പേര് ചോദിച്ചപ്പോള്‍ റിപ്പോര്‍ട്ടര്‍ ഷബീര്‍ എന്നും ക്യാമറാ മാന്‍ അനൂപ് എന്നും പറഞ്ഞപ്പോള്‍ നിങ്ങള്‍ എങ്ങനെയാണ് ഒരുമിച്ച് തൊഴില്‍ എടുക്കുന്നതെന്നതും ഒരാള്‍ ഹിന്ദുവും ഒരാള്‍ മുസ്ലീണും അല്ലേയെന്നും പൊലീസ് ചോദിച്ചതായി ഇവര്‍ പറഞ്ഞിരുന്നു. എന്നാല്‍ ഒരു വര്‍ഷമായി ഒരുമിച്ചാണ് ജോലി ചെയ്യുന്നതെന്ന് മറുപടി നല്‍കിയെങ്കിലും കര്‍ണ്ണാടക പൊലീസിനോടുള്ള അവരുടെ പ്രതിഷേധം അറിയിച്ചത് ഒരേ പൊതിയില്‍ നിന്ന് ഭക്ഷണം കഴിച്ചായിരുന്നു.
അത് വിശദീകരിക്കുന്ന ‘കേരളമാണ്, കേരളത്തിലാണ് എന്നത് ചെറിയ കാര്യമല്ല’ എന്ന് തരത്തില്‍ ഫേസ്ബുക്ക് പോസ്റ്റ് ഇപ്പോള്‍ വൈറലായികൊണ്ടിരിക്കുന്നത്. ഏഷ്യാനെറ്റ് ന്യൂസ് അവര്‍ ചര്‍ച്ചയിലും മാധ്യമപ്രവര്‍ത്തകര്‍ ഇക്കാര്യം പങ്കുവെച്ചിരുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
കസ്റ്റഡിയില്‍ എടുത്ത ശേഷം മംഗലാപുരം പോലീസ് മാധ്യമ പ്രവര്‍ത്തകരുടെ പേരുകള്‍ ചോദിച്ചറിയുകയാണ്. കമ്മീഷണര്‍ തന്നെ ആദ്യം ബലമായി പിടിച്ച് ഐ.ഡി പരിശോധിച്ച മീഡിയ വണ്‍ റിപ്പോര്‍ട്ടര്‍ ഷബീര്‍ ഒമറിനോട് കൂട്ടത്തിലെ പൊലീസുകാരന്‍ ആദ്യം..
ഉത്തരം :- ‘ഷബീര്‍ ഒമര്‍’
ശേഷം കാമറമാനോട്..
ഉത്തരം :- ‘അനീഷ്..’
പോലീസുകാരന്റെ മുഖം ചുളിയുന്നു.
‘നിങ്ങള്‍ എങ്ങനെ ഒരുമിച്ചു ജോലി ചെയ്യുന്നു’ എന്നതാണ് അടുത്ത ചോദ്യം. പേരുനോക്കി ചൊടിച്ച പൊലീസിന്
മറുപടി എത്തിയത് പിന്നീടാണ്.
പോലീസ് നല്‍കിയ ഭക്ഷണം, അവരുടെ മുന്നില്‍ വെച്ചു ഒരേ പൊതിയില്‍ നിന്നു ഒരുമിച്ചു കഴിച്ചായിരുന്നു ഷബീറും, അനീഷും നല്‍കിയ ആ മറുപടി…
കേരളമാണ്, കേരളത്തിലാണ് എന്നത് ചെറിയ കാര്യമല്ല
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ചിത്രം: മാധ്യമ പ്രവര്‍ത്തകരെ കസ്റ്റഡിയില്‍ എടുത്തപ്പോള്‍ കോഴിക്കോട് മാധ്യമപ്രവര്‍ത്തകര്‍ സംഘടിപ്പിച്ച പ്രതിഷേധത്തില്‍ നിന്നും