ന്യൂയോര്‍ക്ക്: രാഷ്ട്രീയക്കാരായ ഉപയോക്താക്കളുടെ പോസ്റ്റുകള്‍ക്ക് നല്‍കിയിരുന്ന പ്രത്യേക പരിഗണന പിന്‍വലിക്കാനൊരുങ്ങി ഫേസ്ബുക്ക്. എല്ലാ ഉപയോക്താക്കള്‍ക്കും ഒരേ പരിഗണന ഉറപ്പാക്കണമെന്ന തീരുമാനത്തിന്റെ ഭാഗമായാണ് തീരുമാനമെന്നാണ് റിപ്പോര്‍ട്ട്.
രാഷ്ട്രീയക്കാര്‍ക്ക് നല്‍കുന്ന പ്രത്യേക പരിഗണന ഒഴിവാക്കണമെ്‌നന് ഫേസ്ബുക്കിന്റെ മോഡറേഷന്‍ നയം പരിശോധിക്കുന്നതിനായി ചുമതലപ്പെടുത്തിയിരുന്ന ബോര്‍ഡ് നിര്‍ദ്ദേശിച്ചുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
ബോര്‍ഡ് മുന്നോട്ട് വെച്ചിട്ടുള്ള നിര്‍ദേശങ്ങള്‍ സംബന്ധിച്ച ഫേസ്ബുക്കിന്റെ അഭിപ്രായങ്ങള്‍ ജൂണ്‍ അഞ്ചിന് മുമ്പ് അറിയിക്കണമെന്നും ബോര്‍ഡ് ആവശ്യപ്പെട്ടിട്ടുണ്ട്.
രാഷ്ട്രീയക്കാരുടെ പോസ്റ്റുകള്‍ വാര്‍ത്താപ്രാധാന്യം അര്‍ഹിക്കുന്നവയാണെന്നും അത്തരം പോസ്റ്റുകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കണമെന്നുമായിരുന്നു ഫേസ്ബുക്കിന്റെ ഇതുവരെയുള്ള നയം.
അപവാദ പ്രചാരണങ്ങള്‍, വ്യക്തിഹത്യ നടത്തുന്ന പോസ്റ്റുകള്‍ തുടങ്ങിയവ തടയുന്നതിനായി ഫേസ്ബുക്ക് മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്. നിലവില്‍ ഇത് രാഷ്ട്രീയക്കാര്‍ക്ക് ബാധകമല്ല. പുതിയ നയം പ്രാബല്യത്തില്‍ വരുത്തിയാല്‍ രാഷ്ട്രിയ പ്രവര്‍ത്തകരും ഈ പൊതുവായ നിര്‍ദ്ദേശത്തിന് കീഴില്‍ വരുമെന്നാണ് വിലയിരുത്തല്‍.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlights: Facebook plans to end special treatment for politicians, says report