എരഞ്ഞിപ്പാലത്തെ ഒരു ജ്യൂസ് കടയുടെ സമീപത്ത് വെച്ചാണ് ഈ മനുഷ്യനെ കണ്ടത്. കടയില്‍ കരിക്ക് വെട്ടുന്ന കൂറ്റന്‍ കൊടുവാളിന്റെ മൂര്‍ച്ച കൂട്ടുകയായിരുന്നു അദ്ദേഹം. ഒരു ഫോട്ടോയെടുത്തോട്ടേ എന്ന് ചോദിച്ചപ്പോള്‍ ‘എടുത്തോളൂ, പക്ഷേ ഈ കൊടുവാള് വേണ്ട’ എന്ന് പറഞ്ഞു.
കൊടുവാള് കൂടിയുണ്ടെങ്കില്‍ നന്നാകുമായിരുന്നു എന്ന് പറഞ്ഞപ്പോഴുള്ള മറുപടി ‘ നിങ്ങള്‍ നല്ല ഉദ്ദേശത്തിലായിരിക്കും ഫോട്ടോയെടുക്കുന്നത്, പക്ഷേ എന്റെയീ രൂപത്തില്‍ കയ്യില്‍ കൊടുവാള് പിടിച്ചു നില്‍ക്കുന്ന പടം ഇപ്പോഴത്തെ കാലത്ത് ആരെല്ലാം, ഏതെല്ലാം വിധത്തില്‍ ഉപയോഗിക്കുമെന്ന് പറയാന്‍ പറ്റില്ല‘ എന്നായിരുന്നു. ആ മറുപടിയെനിക്കൊരു ഷോക്ക് ആയിരുന്നു. എന്നിട്ടദ്ദേഹം സഞ്ചിയില്‍ നിന്ന് ഒരു ചെറിയ കത്തിയെടുത്ത് ഫോട്ടോയ്ക്ക് പോസ് ചെയ്തു.
പേര് ബാഷാ ഭായ്… ചെന്നൈയിലെ അരക്കോണം സ്വദേശിയാണ്. കഴിഞ്ഞ നാല്‍പ്പത് വര്‍ഷത്തിലധികമായി മലബാറിലെ വിവിധ ജില്ലകളില്‍ കത്തികള്‍ക്ക് മൂര്‍ച്ച കൂട്ടുന്ന ഉപകരണവുമായി സഞ്ചരിക്കുന്നു.
ചെന്നെത്തുന്നയിടങ്ങളിലെ പള്ളികളിലാണ് താമസം. നാട്ടില്‍ കുടുംബവും കുട്ടികളുമൊക്കെയുണ്ട്.
വര്‍ത്തമാനകാല ഇന്ത്യയെക്കുറിച്ചുള്ള നാടോടിയായ ഒരു തൊഴിലാളിയുടെ ബോധ്യം…
CONTENT HIGHLIGHTS: Facebook Notification of Shafeeque Thamarassery, Muslim Worker’s reply