വിനേഷ് ഫോഗട്ടിന്റെ ജീവിതം ഒരു വിസ്മയമാണ്! ക്രൂരമായ സിസ്റ്റത്തോട് ഒറ്റയ്ക്ക് പൊരുതി ജയിച്ച പെണ്ണൊരുത്തിയുടെ വീരഗാഥ
വിനേഷ് ഫോഗട്ടിന്റെ ജീവിതം ഒരു വിസ്മയമാണ്! ക്രൂരമായ സിസ്റ്റത്തോട് ഒറ്റയ്ക്ക് പൊരുതി ജയിച്ച പെണ്ണൊരുത്തിയുടെ വീരഗാഥ.
ഒളിമ്പിക്‌സ് ഗുസ്തിയില്‍ ഇന്ത്യയ്ക്ക് ഒരു മെഡല്‍ ലഭിക്കുമെന്ന് വിനേഷ് ഉറപ്പാക്കിയിട്ടുണ്ട്. ക്യൂബയുടെ ഗുസ്മാന്‍ ലോപ്പസിനെ തകര്‍ത്തെറിഞ്ഞ് വിനേഷ് ഫൈനലില്‍ പ്രവേശിച്ചിട്ടുണ്ട്!
ഏതാനും മാസങ്ങള്‍ക്കുമുമ്പ് വിനേഷ് പറഞ്ഞ വാചകങ്ങള്‍ എല്ലാവരും ഓര്‍മ്മിക്കുന്നുണ്ടാവും-
”ഇനിയൊരു മെഡല്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഞങ്ങള്‍ അത്രമാത്രം ദ്രോഹിക്കപ്പെട്ടു…!”
വിനേഷിനെ വേദനിപ്പിച്ച സംഭവം എന്തായിരുന്നു? ഇന്ത്യയിലെ ഗുസ്തി ഫെഡറേഷന്റെ മേധാവി വനിതാ അത്‌ലീറ്റുകളോട് അപമര്യാദയായി പെരുമാറുന്നു എന്ന പരാതി ലഭിച്ചപ്പോള്‍ വിനേഷ് അത് പുറംലോകത്തെ അറിയിച്ചു. അതീജീവിതമാര്‍ക്കുവേണ്ടി ശബ്ദം ഉയര്‍ത്തി. ദല്‍ഹിയുടെ നിരത്തുകളില്‍ 40 ദിവസം സമരം ചെയ്തു.
അതിന്റെ പേരില്‍ വിനേഷിന് ലഭിച്ച ശിക്ഷ വളരെ വലുതായിരുന്നു. രാജ്യത്തിന്റെ അഭിമാനമായ വിനേഷിനെ പൊലീസ് മര്‍ദ്ദിക്കുകയും തെരുവിലൂടെ വലിച്ചിഴയ്ക്കുകയും ചെയ്തു! ഗംഗാനദിയില്‍ തന്റെ മെഡലുകള്‍ ഉപേക്ഷിക്കുന്നതിന്റെ വക്കുവരെ വിനേഷ് എത്തി.
‘ദംഗല്‍’ എന്ന ഹിന്ദി സിനിമയുടെ വിഷയം ഗുസ്തിയാണ്. വിനേഷിന്റെ കസിന്‍ സഹോദരിമാരായ ഗീതയുടെയും ബബിതയുടെയും കഥയാണ് ദംഗല്‍ പറഞ്ഞത്. ആ സിനിമയില്‍ ആമിര്‍ ഖാന്റെ കഥാപാത്രം പറയുന്നുണ്ട് ‘ഇന്ത്യയിലെ ഗുസ്തിക്കാര്‍ക്ക് മെഡലുകള്‍ ജയിക്കാനുള്ള ശേഷിയുണ്ട്. പക്ഷേ അവര്‍ക്ക് യാതൊരു പിന്തുണയുമില്ല…!’
ആ പിന്തുണയില്ലായ്മയുടെ അങ്ങേയറ്റം കണ്ടവളാണ് വിനേഷ്. ഇന്ന് ആ യുവതി ഒളിമ്പിക്‌സ് മെഡല്‍ നേടുന്നു! ഇതിനേക്കാള്‍ വലിയ അത്ഭുതം വേറെയുണ്ടോ!?
എട്ടാമത്തെ വയസ്സില്‍ അച്ഛനെ നഷ്ടപ്പെട്ട പെണ്‍കുട്ടിയായിരുന്നു വിനേഷ്. രണ്ട് തവണ സര്‍ജറി ചെയ്യേണ്ടിവന്ന കാല്‍മുട്ടാണ് അവരുടേത്. പക്ഷേ വിനേഷ് ആരുടെ മുമ്പിലും മുട്ടുമടക്കിയ ചരിത്രമില്ല!
വിനേഷ് സെമിഫൈനലില്‍ വിജയിച്ചപ്പോള്‍ അവരുടെ പരിശീലകന്‍ കണ്ണുനീര്‍ വാര്‍ത്തിരുന്നു. അയാളോടൊപ്പം നമുക്കും കരയാന്‍ തോന്നി! വിനേഷ് ജയിക്കേണ്ടത് ഇന്ത്യയുടെ ആവശ്യമായിരുന്നു.
ദംഗലിന്റെ സംവിധായകനോട് വിനേഷിന് പറയാം-
”എന്റെ ചേച്ചിമാരുടെ ജീവിതം നിങ്ങള്‍ സിനിമയാക്കി. ദംഗല്‍ സാമ്പത്തികമായും കലാപരമായും വലിയ വിജയം നേടി. പാരിസ് ഒളിമ്പിക്‌സില്‍ ഞാന്‍ ഹീറോയിസം കാണിച്ചിട്ടുണ്ട്. സിനിമയുടെ സങ്കല്‍പ്പലോകത്തിന് പോലും ആലോചിക്കാനാവാത്ത മരണ മാസ് ഹീറോയിസം…