ദവീന്ദര്‍ സിംഗിനെപ്പറ്റിത്തന്നെ. റിപ്പോര്‍ട്ടുകളില്‍നിന്നും മനസ്സിലാകുന്ന ചില കാര്യങ്ങള്‍.
ഒന്ന്: ജമ്മു കശ്മീരിലെ ഡി.വൈ.എസ്.പി ആയ ദവീന്ദര്‍ സിങ് മൂന്നുകൊല്ലം മുന്‍പ് ആണ് വീട് പണി തുടങ്ങുന്നത്. വീടല്ല, കൊട്ടാരം.
അതുയരുന്നത് ശ്രീനഗര്‍ കന്റോണ്മെന്റ് ബോര്‍ഡിന് കീഴിലുള്ള ഇന്ദിരാ നഗറിലാണ്. അയാളുടെ വീടിന്റെ മതിലിനപ്പുറമാണ് ഇന്ത്യന്‍ ആര്‍മിയുടെ ശ്രീനഗര്‍ ആസ്ഥാനമായുള്ള പതിനഞ്ചാം കോറിന്റെ ഹെഡ് ക്വര്‍ട്ടേഴ്സ്.
കാശ്മീര്‍ താഴ്വരയിലെ സൈനിക വിന്യാസത്തിന്റെയും നടപടികളുടെയും ഭീകരവിരുദ്ധപ്രവര്‍ത്തനത്തിന്റെയും മുഴുവന്‍ ചുമതലയുള്ള തന്ത്രപ്രധാനമായ സൈനിക യൂണിറ്റാണ് പതിനഞ്ചാം കോര്‍.
അതിന്റെ തലസ്ഥാനത്തിന്റെ അടുത്തുകൂടെ ഒരു ഈച്ചയ്ക്കു പോകണമെങ്കില്‍ ആയിരം അനുവാദം വേണ്ടിവരും. അവിടെയാണ് തീവ്രവാദികളുമായി ബന്ധമുണ്ടെന്നും അഴിമതിക്കാരാനാണെന്നും ആരോപണം നേരിട്ട ഒരുദ്യോഗസ്ഥന്‍ വീടുപണിയുന്നത്.
എങ്ങിനെയാണ് അയാള്‍ക്ക് അതിനു കഴിഞ്ഞത്? ആരാണ് അയാളുടെ ഗോഡ്ഫാദര്‍, നെഹ്റു?
രണ്ട്: ഇപ്പോള്‍ കാണുന്ന ഒരു റിപ്പോര്‍ട്ട് പ്രകാരം പതിനഞ്ചാം കോറിന്റെ രൂപരേഖ അയാളുടെ വീട്ടിലെ റെയ്ഡില്‍ കണ്ടെത്തി. അത് ഭീകരന്‍മാരുടെ കൈയില്‍ എത്തിയോ എന്നും സംശയമുണ്ട്.
ആരാണ് ഇതിനു ഉത്തരം പറയേണ്ടത്, നെഹ്റു?
മൂന്ന്: ഇയാള്‍ക്ക് ജമ്മു കശ്മീര്‍ സര്‍ക്കാര്‍ കൊടുത്ത പൊലീസ് മെഡലില്‍ തങ്ങള്‍ക്കു പങ്കില്ല എന്നാണ് ബി.ജെ.പി മിത്രോം പറയുന്നത്.
ഇരുപത്തഞ്ചുകൊല്ലമായി സര്‍വീസിലുള്ള ഇയാള്‍ക്ക് ഈ മെഡല്‍ കിട്ടുന്നത് 2018 ഓഗസ്റ്റ് 15-നാണു സംഭവങ്ങളുടെ ടൈം ലൈന്‍ പരിശോധിച്ചാല്‍ ആ വര്‍ഷം ജൂണില്‍ പി.ഡി.പി-ബി.ജെ.പി സര്‍ക്കാരില്‍നിന്നു ബി.ജെ.പി പിന്മാറുകയും മുഖ്യമന്ത്രി മഹ്ബൂബ മുഫ്ത്തി രാജിവയ്ക്കുകയും ചെയ്തു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
സംസ്ഥാനത്തു ഗവര്‍ണ്ണര്‍ ഭരണം ഏര്‍പ്പെടുത്തി. എന്നുവച്ചാല്‍ കേന്ദ്രഭരണം നിലവിലിരിക്കുമ്പോഴാണ് അയാള്‍ക്ക് അവാര്‍ഡ് കിട്ടിയത്.
ആരുടെ ശുപാര്‍ശയിലാണ് സംശയനിഴലിലുള്ള ഉദ്യോഗസ്ഥന് അവാര്‍ഡ് കിട്ടിയത്, നെഹ്‌റുവിന്റെ?
മിത്രങ്ങളുടെ വിശദീകരണപ്രകാരം എല്ലാ രംഗത്തും ചില കറുത്ത ആടുകള്‍ ഉണ്ട്. ഇയാള്‍ അത്തരത്തിലൊരെണ്ണം. പണം വാങ്ങി ഭീകരന്മാര്‍ക്ക് ഒത്താശ ചെയ്യുന്നു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ശാഖയില്‍ അതുമതി; ചോദ്യങ്ങള്‍ നില്‍ക്കും. പക്ഷെ പ്രശ്‌നം എന്താണെന്നുവച്ചാല്‍ പന്ത്രണ്ടു ലക്ഷം രൂപയോ മറ്റോ വാങ്ങിയാണ് തലയ്ക്കു ഇരുപതുലക്ഷം വിലയുള്ള തീവ്രവാദിയെ അയാള്‍ കടത്താന്‍ കൂട്ടുനിന്നത്! ഇത് വിശ്വസിക്കാന്‍ സാമാന്യ ബുദ്ധിയുള്ളവര്‍ക്ക് കഴിയില്ല. അതുകൊണ്ടാണ് ചോദ്യങ്ങള്‍ വരുന്നത്.
ആരാണ് അയാളുടെ ഗോഡ്ഫാദര്‍? ആരാണ് അയാളുടെ ഹാന്‍ഡ്ലര്‍?എന്തായിരുന്നു അയാളുടെ ദല്‍ഹി മിഷന്‍? ആര്‍ക്കും ഉത്തരം പറയാം.ആരെങ്കിലും പറയണം, പക്ഷെ.