നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ സ്റ്റാറ്റിസ്റ്റിക്‌സില്‍ നിന്ന് ചില കണക്കുകള്‍ മാത്രമാണ് ചേര്‍ത്തിരിക്കുന്നത്. കുറ്റകൃത്യം നടന്നാല്‍ പരാതിപ്പെടാനും കേസ് രജിസ്റ്റര്‍ ചെയ്യപ്പെടാനും ഏറ്റവും സാധ്യത കൂടിയ സ്ഥലം ആയ കേരളവും പല കാരണങ്ങളാല്‍ പരാതിപ്പെടാനും കേസെടുക്കാനും സാധ്യത കുറഞ്ഞ ഉത്തര്‍പ്രദേശും തമ്മില്‍ എല്ലാ തരത്തിലുള്ള കേസുകളിലും താരതമ്യം ചെയ്യുന്നതില്‍ അര്‍ത്ഥമില്ല. പക്ഷേ, റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന മരണങ്ങളുടെ കണക്കുകളില്‍ തെറ്റ് വരാന്‍ സാധ്യത കുറവായതിനാല്‍ ആ കണക്കുകള്‍ താരതമ്യം ചെയ്തു എന്ന് മാത്രം.
വിമന്‍ ആന്‍ഡ് ചൈല്‍ഡ് ഡെവലപ്‌മെന്റ് സെന്‍ട്രല്‍ മിനിസ്റ്റര്‍ ആയിരുന്ന ഒരാള്‍ ആതുകൊണ്ട് കിഡ്‌നാപ്പിംഗ് കേസുകള്‍ കൂടി ഒന്ന് നോക്കാം.
സുല്‍ത്താന്‍പൂര്‍ ജില്ലയില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട തട്ടിക്കൊണ്ടുപോകല്‍ കേസുകള്‍ – 292, അതില്‍ കുട്ടികളെ തട്ടിക്കൊണ്ടുപോയ കേസുകള്‍ – 65
മലപ്പുറത്ത് യഥാക്രമം 24 ഉം 4 ഉം.
‘Res ipsa loquitur’ എന്നൊരു പ്രയോഗമുണ്ട്. The thing speaks for itself എന്നാണ് അതിനര്‍ത്ഥം. ഈ കണക്കുകള്‍ സംസാരിക്കും. വിശദീകരിക്കേണ്ട കാര്യമില്ല.
ഉത്തരവാദിത്തപ്പെട്ട ഒരു സ്ഥാനത്തിരിക്കുന്ന ഒരു വ്യക്തി സ്വന്തം മണ്ഡലം ഉള്‍പ്പെടുന്ന ജില്ലയുടെ ക്രൈം നിരക്കുകള്‍ പോലും പറയാതെ കേരളത്തിലെ മലപ്പുറത്തെ കരിവാരിത്തേക്കാന്‍ മന:പ്പൂര്‍വം നുണ പറയുന്നത് അംഗീകരിക്കാനാവില്ല, അത് എന്ത് രാഷ്ട്രീയത്തിന്റെ പേരില്‍ ആയാലും മൃഗ-പരിസ്ഥിതി സ്‌നേഹത്തിന്റെ പേരിലായാലും.
അതുകൊണ്ട് മനുഷ്യത്വം എന്ന ഒന്നുണ്ടെങ്കില്‍ നിങ്ങള്‍ മാപ്പ് പറയണം.