| Tuesday, 22nd March 2016, 2:49 pm

സന്തോഷ് മാധവന് കൊടുത്ത സര്‍ക്കാര്‍ ഭൂമി വികസനത്തിനു വേണ്ടിയാണല്ലോ എന്നോര്‍ക്കുമ്പോഴാ ഒരു സമാധാനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

പതിവുപോലെ ശ്രീ.വി.എം സുധീരന്‍ മുഖ്യമന്ത്രിക്ക് കത്തയക്കുമെന്നും, ആ കത്ത് മുഖ്യമന്ത്രി ചവറ്റുകൊട്ടയില്‍ ഇടുമെന്നും. അതുകൊണ്ട് കത്തിന്റെ കോപ്പി ശ്രീ.സുധീരന്‍ ഫേസ്ബുക്കില്‍ ഇടുമെന്നും കരുതുന്നു.



| ഫേസ്ബുക്ക് നോട്ടിഫിക്കേഷന്‍: ഹരീഷ് വാസുദേവന്‍ |


സന്തോഷ് മാധവന്റെ പ്രോജക്റ്റിനു സര്‍ക്കാര്‍ മിച്ചഭൂമി നല്‍കി ഉത്തരവായി. സത്യസന്ധമല്ല എന്ന കരണത്താല്‍ നേരത്തേ രണ്ടുവട്ടം ഇടതു സര്‍ക്കാരും യു.ഡി.എഫ് സര്‍ക്കാരും തള്ളിയ പദ്ധതിയാണ് കടുംവെട്ട് ക്യാബിനറ്റില്‍ പാസാക്കിയത്. 90 ഏക്കര്‍ നെല്‍വയല്‍ നീര്‍ത്തടം നികത്തി ഐ.ടി പാര്‍ക്ക് കൊണ്ടുവരാനുള്ള പദ്ധതിക്കുള്ള ഭൂപരിഷ്‌കരണ നിയമത്തിലെ അനുമതിയാണ് സന്തോഷ് മാധവനു നല്‍കിയത്.

ജില്ലാതല സമിതികളുടെ ശുപാര്‍ശ്ശയില്ലാതെ ഇപ്രകാരം അനുമതികള്‍ നല്‍കരുതെന്നുള്ള നിയമവും സന്തോഷ് മാധവന്റെ കാര്യത്തില്‍ ലംഘിക്കപ്പെട്ടു. ജില്ലാതലസമിതി പോലും അറിയാതെയാണ് പിന്‍വാതിലിലൂടെ അംഗീകാരം നല്‍കിയത്.

പതിവുപോലെ ശ്രീ.വി.എം സുധീരന്‍ മുഖ്യമന്ത്രിക്ക് കത്തയക്കുമെന്നും, ആ കത്ത് മുഖ്യമന്ത്രി ചവറ്റുകൊട്ടയില്‍ ഇടുമെന്നും. അതുകൊണ്ട് കത്തിന്റെ കോപ്പി ശ്രീ.സുധീരന്‍ ഫേസ്ബുക്കില്‍ ഇടുമെന്നും കരുതുന്നു.

സന്തോഷ് മാധവനെതിരായ കേസുകള്‍ പിന്‍വലിക്കുന്ന തീരുമാനം കടുംവെട്ട് ക്യാബിനറ്റില്‍ എടുത്തിട്ടുണ്ടോന്ന് ഒന്ന് അന്വേഷിക്കേണ്ടതാണ്. പുള്ളി വി.ഐ.പി ലിസ്റ്റില്‍ ആയതുകൊണ്ട്, മിക്കവാറും വിവരാവകാശനിയമവും ബാധകമാകാന്‍ ഇടയില്ല.

ചാണ്ടിച്ചന്‍ ഈ വൃത്തികേടൊക്കെ ചെയ്യുന്നത്, നാടിന്റെ വികസനത്തിനു വേണ്ടിയാണല്ലോ എന്നോര്‍ക്കുമ്പോഴാ ഒരു സമാധാനം.

We use cookies to give you the best possible experience. Learn more