| Saturday, 21st March 2020, 1:49 pm

രോഗം വന്നാല്‍ ചികിത്സിച്ചോളാം, എന്തുവന്നാലും പുറത്തിറങ്ങി നടക്കും എന്ന് ചിന്തിക്കുന്നവര്‍ക്ക് വേണ്ടി മാത്രം

ഡൂള്‍ന്യൂസ് ഡെസ്‌ക്

*ഇറ്റലിയില്‍ ഓരോ ആയിരം പേര്‍ക്കും ലഭ്യമായ ആശുപത്രി ബെഡ്ഡുകളുടെ എണ്ണം 3.2

*ചൈനയില്‍ ഓരോ ആയിരം പേര്‍ക്കും ലഭ്യമായ ആശുപത്രി ബെഡ്ഡുകളുടെ എണ്ണം 4.3

*സ്‌പെയിനില്‍ ഓരോ ആയിരം പേര്‍ക്കും ലഭ്യമായ ആശുപത്രി ബെഡ്ഡുകളുടെ എണ്ണം 3

*തെക്കന്‍ കൊറിയയില്‍ ഓരോ ആയിരം പേര്‍ക്കും ലഭ്യമായ ആശുപത്രി ബെഡ്ഡുകളുടെ എണ്ണം 12.3

*ജര്‍മനിയില്‍ ഓരോ ആയിരം പേര്‍ക്കും ലഭ്യമായ ആശുപത്രി ബെഡ്ഡുകളുടെ എണ്ണം 8

*ഫ്രാന്‍സില്‍ ഓരോ ആയിരം പേര്‍ക്കും ലഭ്യമായ ആശുപത്രി ബെഡ്ഡുകളുടെ എണ്ണം 6

*അമേരിക്കയില്‍ ഓരോ ആയിരം പേര്‍ക്കും ലഭ്യമായ ആശുപത്രി ബെഡ്ഡുകളുടെ എണ്ണം 2.8

*സ്വിറ്റ്‌സര്‍ലന്‍ഡില്‍ ഓരോ ആയിരം പേര്‍ക്കും ലഭ്യമായ ആശുപത്രി ബെഡ്ഡുകളുടെ എണ്ണം 4.5

നമ്മുടെ അവസ്ഥയോ ?

*ഇന്ത്യയില്‍ ഓരോ ആയിരം പേര്‍ക്കും ലഭ്യമായ ആശുപത്രി ബെഡ്ഡുകളുടെ എണ്ണം ഒന്നില്‍ താഴെ

(അവലംബം: Report of Organization for Economic Cooperation and Development)

*ഐസിയു ബെഡ്ഡുകളുടെ എണ്ണം പരിഗണിച്ചാല്‍ ഒരുലക്ഷം പേര്‍ക്ക് ഇറ്റലിയില്‍ 12.5 ബെഡ്ഡുകള്‍, സ്‌പെയിനില്‍ 9.7, സ്വിറ്റ്‌സര്‍ലണ്ടില്‍ 11, ഫ്രാന്‍സില്‍ 11.2, ജര്‍മ്മനിയില്‍ 29.2. (അവലംബം: പഠനം – ഠവല ്മൃശമയശഹശ്യേ ീള രൃശശേരമഹ രമൃല യലറ ിൗായലൃ െശി ഋൗൃീുല)

*ആ ഇറ്റലിയിലാണ് 4000-ലധികം മരണങ്ങള്‍ സംഭവിച്ചിരിക്കുന്നത്, 47000-ലധികം പേര്‍ രോഗബാധിതരായിരിക്കുന്നത്.

*ചൈനയില്‍ 81000 ലധികം പേരെ ബാധിച്ച്, 3255 മരണങ്ങള്‍

*സ്‌പെയിനില്‍ 21000 ലധികം പേരെ ബാധിച്ച്, ആയിരത്തിലധികം മരണങ്ങള്‍

*തെക്കന്‍ കൊറിയയില്‍ 8800 ഓളം രോഗികളില്‍ 102 മരണങ്ങള്‍

*ജര്‍മനിയില്‍ ഇരുപതിനായിരത്തോളം രോഗികളില്‍ 68 മരണങ്ങള്‍

*ഫ്രാന്‍സില്‍ 12000 ലധികം രോഗികളില്‍ 450 മരണങ്ങള്‍

*അമേരിക്കയില്‍ ഇരുപതിനായിരത്തോളം രോഗികളില്‍ 264 മരണങ്ങള്‍

*സ്വിറ്റ്‌സര്‍ലന്‍ഡില്‍ 5500 ലധികം രോഗികളില്‍ 56 മരണങ്ങള്‍

*ഓരോ സ്ഥലങ്ങളിലെ ജനസാന്ദ്രത കൂടി നോക്കാം, ചതുരശ്ര കിലോമീറ്ററില്‍… ഇറ്റലി – 206, ചൈന – 150, സ്‌പെയിന്‍ – 91.4, സൗത്ത് കൊറിയ – 503, ജര്‍മ്മനി – 232, ഫ്രാന്‍സ് – 122, അമേരിക്ക – 94, സ്വിറ്റ്‌സര്‍ലണ്ട് – 219, ഇന്ത്യ – 420, കേരളം – 860

*10 ദിവസം കൊണ്ട് ചൈന പണിതുയര്‍ത്തിയത് പോലെ ആശുപത്രിയോ തെക്കന്‍ കൊറിയ ഏര്‍പ്പെടുത്തിയത് പോലെ ലാബ് പരിശോധന സൗകര്യങ്ങളോ നമ്മുടെ നാട്ടില്‍ സാധ്യമാകുമോ എന്നറിയില്ല.

*രണ്ടു കട്ടിലുകള്‍ക്കിടക്ക് നിലത്ത് രണ്ട് രോഗികള്‍ കിടന്ന് ചികിത്സിക്കാന്‍ പറ്റുന്ന അസുഖവുമല്ല.

*സര്‍ക്കാര്‍ മേഖല പരിഗണിച്ചാല്‍ കേരളത്തില്‍ ഓരോ ആയിരം പേര്‍ക്കും ലഭ്യമായ ബെഡ്ഡുകളുടെ എണ്ണം 1.12. സ്വകാര്യ ആശുപത്രികള്‍ കൂടി പരിഗണിച്ചാല്‍ കുറച്ചു കൂടി ഉണ്ടാകും. ഇന്ത്യയിലെ പൊതുവായ സാഹചര്യങ്ങളില്‍ ഏറ്റവും മികച്ച ആരോഗ്യ സംവിധാനങ്ങള്‍ ഉള്ള സംസ്ഥാനമാണ്. ജനകീയ മാതൃകകള്‍ സൃഷ്ടിക്കുന്നതില്‍ നമ്മള്‍ എപ്പോഴും മുന്നിലുമാണ്. ആരോഗ്യ സൂചികകളില്‍ മറ്റ് സംസ്ഥാനങ്ങളേക്കാള്‍ വളരെയേറെ മുന്നിലാണ് നമ്മള്‍.

*എങ്കിലും രോഗം വന്നാല്‍ ചികിത്സിച്ചു കൊള്ളാം എന്നു പറയുന്നവര്‍ ഈ കണക്കുകളൊന്ന് വായിക്കുക, നമ്മുടെ അവസ്ഥ മനസ്സിലാക്കുക.

*ചികിത്സ വേണോ പ്രതിരോധം വേണോ എന്ന് ചിന്തിക്കുക,

*അതുകൊണ്ട് വീണ്ടും വീണ്ടും ശ്രദ്ധിക്കുക,

* ശാരീരിക അകലം, സാമൂഹിക ഒരുമ. പറഞ്ഞാല്‍ മാത്രം പോരാ പ്രാവര്‍ത്തികമാക്കണം.

* കൈ കഴുകുക, ഇടക്കിടെ സോപ്പ് ഉപയോഗിച്ച് കഴുകുക.

* കൈ മുഖത്ത് സ്പര്‍ശിക്കാതിരിക്കുക.

* ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കുക.

* നിരീക്ഷണത്തില്‍ ഇരിക്കണമെന്ന നിര്‍ദ്ദേശം ലഭിച്ചവര്‍ കൃത്യമായി പാലിക്കുക.

* അടിയന്തര സാഹചര്യം പരിഗണിച്ച്, ചിലരുടെയെങ്കിലും പൗരബോധം ഇല്ലായ്മയും ജാഗ്രത ഇല്ലായ്മയും നിയന്ത്രണങ്ങള്‍ മറികടക്കാനുള്ള ത്വരയും പരിഗണിച്ച്, നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് തടവ് ശിക്ഷയും ഉയര്‍ന്ന പിഴ ശിക്ഷയും നല്‍കുന്ന രീതിയില്‍ പൊതുജനാരോഗ്യ നിയമം പരിഷ്‌കരിക്കുകയും നടപ്പില്‍ വരുത്തുകയും വേണം.

* പൊതുജനാരോഗ്യത്തിന് ഹാനീകാരകമായ രീതിയില്‍ പ്രത്യക്ഷമായോ പരോക്ഷമായോ പ്രവര്‍ത്തിക്കുന്ന ഏതൊരാള്‍ക്കും എതിരെ നിയമം കര്‍ശനമായി നടപ്പാക്കണം.

* ആരാധനാലയങ്ങളും ഉത്സവങ്ങളും പെരുന്നാളുകളും ഉള്‍പ്പെടെ നിയമത്തിന്റെ പരിധിയില്‍ വരണം.

* കൃത്യമായ വിവരങ്ങള്‍ നല്‍കാതിരിക്കുകയോ മറച്ചു വെക്കുകയോ ചെയ്യുക, ഐസൊലേഷന്‍ പോലുള്ള നിഷ്‌കര്‍ഷകള്‍ ലംഘിക്കുക എന്നിവയ്ക്ക് പിഴയും തടവും ഉള്‍പ്പെടെ ശിക്ഷ കിട്ടുന്ന രീതിയിലുള്ള നിയമം കാലഘട്ടത്തിന്റെ അനിവാര്യതയാണ്.

Prevention is better than cure.

We use cookies to give you the best possible experience. Learn more