മാവോയിസമെന്ന ഇന്റലക്ച്വല്‍ ബഫൂണിസത്തോട്...
Daily News
മാവോയിസമെന്ന ഇന്റലക്ച്വല്‍ ബഫൂണിസത്തോട്...
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 31st August 2015, 9:26 am

സായുധ വിപ്ലവത്തിലൂടെ നിലനില്‍ക്കുന്ന വ്യവസ്ഥിതിയെ ചോദ്യം ചെയ്ത്, എതിരാളികളെയെല്ലാം ഇല്ലായ്മ ചെയ്ത് പുതിയൊരു സമത്വ സുന്ദര ഭൂമി നിര്‍മ്മിക്കുക എന്നതാണ് മാവോയിസ്റ്റുകളുടെ ആത്യന്തിക ലക്ഷ്യം, ഇത്തരത്തില്‍ ഒരു പ്രത്യേക വിഭാഗം വിജയിക്കണമെങ്കില്‍ നിരവധി പേര്‍ കൊല്ലപ്പെടേണ്ടി വന്നേക്കും, ഇന്ത്യ പോലെ ഒരു ജനാധിപത്യ രാജ്യത്ത് എങ്ങനെയാണ് ഇത്തരത്തിലൊരു പകല്‍സ്വപ്നം സാക്ഷാത്കരിക്കപ്പെടുക?

nadi

“അസഖ്യം ഭിന്നതകള്‍ പരസ്പരം ഉണ്ടായി വ്യവസ്ഥിതി വീണ്ടും ചോദ്യം ചെയ്യപ്പെടും. അങ്ങനെ വന്നാല്‍ ഭിന്നതകള്‍ക്ക് തീര്‍പ്പുകല്‍പ്പിക്കാന്‍ സര്‍വൈലന്‍സ് നടത്താന്‍ മാവോയിസ്റ്റുകള്‍ തയ്യാറാകേണ്ടി വരും സ്വാഭാവികമായും അവര്‍ ഭരണകൂടമായി മാറുകയും ഹിംസാത്മകമായ സമ്പത്‌വ്യവസ്തയെ പരിപാലിക്കേണ്ടിയും വരും. ചുരുക്കി പറഞ്ഞാല്‍ മാവോയിസ്റ്റുകള്‍ സായുധവിപ്ലവത്തിലൂടെ ഭരണകൂടത്തെ അട്ടിമറിച്ച് ഭരണം ഏറ്റെടുത്താല്‍ അധികം വൈകാതെ അവരും ഭരണകൂടമായി മാറേണ്ടി വരുമെന്നു സാരം.”

മാവോയിസം ഒരു പൊളിറ്റിക്കല്‍ ടൂള്‍ എന്ന നിലയില്‍ മാവോയിസ്റ്റുകള്‍ മാത്രമല്ല ഭരണകൂടവും പ്രയോജനപ്പെടുത്തുന്ന ഈയവസരത്തില്‍ എന്താണു മാവോയിസമെന്നും മാവോയിസത്തിന്റെ ഭാവി സാധ്യതകളെന്താണെന്നുള്ളതും രാഷ്ട്രീയമായി പ്രശ്‌നവത്കരിക്കപ്പെടേണ്ടതുണ്ട്. മാവോയിസം എന്ന് കേള്‍ക്കുമ്പോള്‍ വളരെ ഞെട്ടലോടെയാണ് ആളുകള്‍ പെരുമാറുന്നതായി കണ്ടിട്ടുള്ളത്.

ഒരുപക്ഷെ അവര്‍ കര്‍ഷകരും ആദിവാസികളും അടങ്ങിയ അടിസ്ഥാന ജനവിഭാഗങ്ങളെ സായുധവല്‍ക്കരിക്കുകയും രാഷ്ട്രീയപ്രവര്‍ത്തനത്തിനുവേണ്ടി ഉപയോഗിക്കുന്നതും കൊണ്ടാകാം. മാത്രവുമല്ല ഭരണകൂടം മാവോയിസ്റ്റുകളെ കുറിച്ച് പ്രചരിപ്പിക്കുന്ന ഒരു ചിത്രവും (ആഖ്യാനവും) ഭീകരതയുടേതാണല്ലോ. പശ്ചിമഘട്ട വനമേഖലകളില്‍ ആദിവാസികള്‍ക്കിടയില്‍ നിന്നാണ് മാവോയിസ്റ്റുകള്‍ കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് എന്നാണ് നിഗമനം.

സായുധ വിപ്ലവത്തിലൂടെ നിലനില്‍ക്കുന്ന വ്യവസ്ഥിതിയെ ചോദ്യം ചെയ്ത്, എതിരാളികളെയെല്ലാം ഇല്ലായ്മ ചെയ്ത് പുതിയൊരു സമത്വ സുന്ദര ഭൂമി നിര്‍മ്മിക്കുക എന്നതാണ് മാവോയിസ്റ്റുകളുടെ ആത്യന്തിക ലക്ഷ്യം, ഇത്തരത്തില്‍ ഒരു പ്രത്യേക വിഭാഗം വിജയിക്കണമെങ്കില്‍ നിരവധി പേര്‍ കൊല്ലപ്പെടേണ്ടി വന്നേക്കും, ഇന്ത്യ പോലെ ഒരു ജനാധിപത്യ രാജ്യത്ത് എങ്ങനെയാണ് ഇത്തരത്തിലൊരു പകല്‍സ്വപ്നം സാക്ഷാത്കരിക്കപ്പെടുക?

പരിസ്ഥിതിയ്ക്കും മനുഷ്യാവകാശത്തിനും തങ്ങളുടെ ആശയത്തില്‍ വലിയ സ്ഥാനമുണ്ടെന്ന് വാദിക്കുന്നവര്‍ സായുധ വിപ്ലവം നടത്തിയാല്‍ അതിന്റെ അന്ത്യം പരിസ്ഥിതിയെയും മനുഷ്യ ജീവിതത്തെയും നാശമാക്കാതെയാകുമോ? ഇത്തരത്തിലുള്ള വൈതരണികളൊക്കെ കടന്നു വന്ന് മാവോയിസ്റ്റുകള്‍ നൂറ്റാണ്ടുകള്‍ക്കു ശേഷം ഭരണം തുടങ്ങിയെന്നിരിക്കട്ടെ അവിടെയും പുതിയ കലാപങ്ങളും സമരങ്ങളും രൂപപ്പെടില്ലെ?

maoists

അസഖ്യം ഭിന്നതകള്‍ പരസ്പരം ഉണ്ടായി വ്യവസ്ഥിതി വീണ്ടും ചോദ്യം ചെയ്യപ്പെടും. അങ്ങനെ വന്നാല്‍ ഭിന്നതകള്‍ക്ക് തീര്‍പ്പുകല്‍പ്പിക്കാന്‍ സര്‍വൈലന്‍സ് നടത്താന്‍ മാവോയിസ്റ്റുകള്‍ തയ്യാറാകേണ്ടി വരും സ്വാഭാവികമായും അവര്‍ ഭരണകൂടമായി മാറുകയും ഹിംസാത്മകമായ സമ്പത്‌വ്യവസ്തയെ പരിപാലിക്കേണ്ടിയും വരും. ചുരുക്കി പറഞ്ഞാല്‍ മാവോയിസ്റ്റുകള്‍ സായുധവിപ്ലവത്തിലൂടെ ഭരണകൂടത്തെ അട്ടിമറിച്ച് ഭരണം ഏറ്റെടുത്താല്‍ അധികം വൈകാതെ അവരും ഭരണകൂടമായി മാറേണ്ടി വരുമെന്നു സാരം.

Read more: മുസ്‌ലീങ്ങള്‍ക്ക് വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്കായി സമയം അനുവദിക്കുന്നതിനെതിരെ ബി.ജെ.പി വക്താവ്

ജാതി ഉള്‍പ്പെടെയുള്ള അതി സംങ്കീര്‍ണ്ണമായ വിഭാഗീകരണങ്ങള്‍ക്കു വിധേയമായിട്ടുള്ള ഒരു സമൂഹത്തില്‍ മാറ്റത്തിന്റെ ചാലക ശക്തി ആകുവാന്‍ സാമ്പത്തിക വിഭാകീകരണം മാത്രം അവലംബിച്ച് രൂപപ്പെടുത്തിയിട്ടുള്ള ഒരു പ്രത്യയശാസ്ത്രത്തിന് എങ്ങനെയാണ് കഴിയുക? അധികാരസ്രോതസ്സ് സാമ്പത്തികം മാത്രമാണെന്നുള്ളത് ഒരു പൊള്ളയായ സങ്കല്‍പ്പമാണെന്നാണ് അംബേദ്കറുടെ പക്ഷം.

അടുത്ത പേജില്‍ തുടരുന്നു

ഭൂതകാല ഗൃഹാതുരത്വ സ്മരണകള്‍ ഉണര്‍ത്തി ഇന്ത്യയുടെ സാംസ്‌കാരിക വൈവിധ്യത്തെ തകര്‍ത്തുകൊണ്ട് സവര്‍ണ്ണ സംസ്‌കാരത്തെ “ഇന്ത്യന്‍ സംസ്‌കാരമായി” സ്ഥാപിക്കാനുള്ള ശ്രമങ്ങളെ മനസ്സിലാക്കുവാനും അതിനെ ഫലപ്രദമായ് നേരിടാനും ഉള്ള മാവോയിസത്തിന്റെ ധാര്‍ശ്ശനിക വ്യാപ്തിയില്‍ ന്യായമായും ഒരാള്‍ക്ക് സംശയിക്കാം. ഈ ചിന്താധാരയില്‍ സാംസ്‌കാരിക ദേശീയതയെ വര്‍ഗ്ഗപരമായി അപഗ്രഥനം ചെയ്യാമെന്നു വാദിച്ചാലും സാമ്പത്തിക ക്യാന്‍വാസില്‍ സാംസ്‌കാരിക ദേശീയതയുടെ മുഴുവന്‍ ഭീകരതകളും മനസ്സിലാക്കുവാന്‍ ബുദ്ധിമുട്ടാണ്.

maoistsഇന്ത്യന്‍ സമൂഹത്തെ ഒരു സൂക്ഷ്മ പഠനത്തിനു വിധേയമാക്കിയാല്‍ ഇതു സത്യമാണെന്ന് തീര്‍ച്ചയായും നമുക്ക് ബോധ്യപ്പെടും. ജാതി ഇപ്പോഴും ഇന്ത്യയില്‍ ഒരു അധികാര സ്രോതസ്സാണ്. ഇപ്പോഴത്തെ ഇന്ത്യന്‍ സാഹചര്യത്തില്‍ കേന്ദ്രഭരണകൂടം നടത്തുന്ന സാംസ്‌കാരിക ഏകീകരണ പ്രവര്‍ത്തനങ്ങളെ എങ്ങനെയാണ് മാവോയിസം നേരിടുക?

ഭൂതകാല ഗൃഹാതുരത്വ സ്മരണകള്‍ ഉണര്‍ത്തി ഇന്ത്യയുടെ സാംസ്‌കാരിക വൈവിധ്യത്തെ തകര്‍ത്തുകൊണ്ട് സവര്‍ണ്ണ സംസ്‌കാരത്തെ “ഇന്ത്യന്‍ സംസ്‌കാരമായി” സ്ഥാപിക്കാനുള്ള ശ്രമങ്ങളെ മനസ്സിലാക്കുവാനും അതിനെ ഫലപ്രദമായ് നേരിടാനും ഉള്ള മാവോയിസത്തിന്റെ ധാര്‍ശ്ശനിക വ്യാപ്തിയില്‍ ന്യായമായും ഒരാള്‍ക്ക് സംശയിക്കാം. ഈ ചിന്താധാരയില്‍ സാംസ്‌കാരിക ദേശീയതയെ വര്‍ഗ്ഗപരമായി അപഗ്രഥനം ചെയ്യാമെന്നു വാദിച്ചാലും സാമ്പത്തിക ക്യാന്‍വാസില്‍ സാംസ്‌കാരിക ദേശീയതയുടെ മുഴുവന്‍ ഭീകരതകളും മനസ്സിലാക്കുവാന്‍ ബുദ്ധിമുട്ടാണ്.

പുതിയകാലത്തെ സാധ്യതകള്‍ അന്വേഷിക്കുകയും കരിയറിസ്റ്റുകളുമായ യുവജനത ഇത്തരമൊരു ഉട്ടോപ്പ്യന്‍ രാഷ്ട്രീയ ചിന്തകളിലേക്ക് അടുക്കുമെന്ന് ഭരണകൂടം പറയുന്നതിലെ യുക്തി ഒട്ടും മനസിലാവുന്നില്ല. പുതിയകാലത്തിലെ പ്രശ്‌നങ്ങള്‍ പുതിയ പ്രശ്‌നങ്ങളാണ്. പുതിയ സങ്കീര്‍ണതകളാണ് അതില്‍ ഉള്ളടങ്ങിയിരിക്കുന്നത്. അവ പഴയകാല പ്രത്യയശാസ്ത്ര രാഷ്ട്രീയ വിശകല പദ്ധതികളില്‍ ഒതുങ്ങുമെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അത് മൗഢ്യമാണെന്ന് പറയാതെ വയ്യ.

ഇന്ന് ലോകത്ത് നടക്കുന്ന ഏത് ജനാധിപത്യ ചര്‍ച്ചകളേയാണ് ഇത്തരമൊരു പ്രത്യയശാസ്ത്രം തുറന്ന മനസ്സോടെ സമീപിച്ചിട്ടുള്ളത്? ഏത് ദാര്‍ശ്ശനിക തലത്തെയാണ് ഇവര്‍മുന്നോട്ട് വെക്കുന്ന വൈരുദ്ധ്യാത്മക ഭൗതികവാദം പുതുതായി ഉള്‍ക്കൊള്ളാന്‍ തയ്യാറായിട്ടുള്ളത്? സാമ്രാജ്യത്വത്തിന്റെ “നിത്യമായ പ്രതിസന്ധിയുടെ” സൈദ്ധാന്തിക ആലസ്യതയില്ലാതെ ഏത് നൂതന വിശകലനമാണ് വര്‍ത്തമാനകാലത്തെ പറ്റി ഇവര്‍ക്ക് അയവിറക്കാനുള്ളത്?

maoist-1മാത്രവുമല്ല അത്തരം സങ്കീര്‍ണതകളെ പുതിയ രീതിയില്‍ അഭിസംബോധന ചെയ്യാന്‍ മാവോയിസമെന്ന പ്രത്യയശാസ്ത്രത്തിന്റെ കൈവശം ഒന്നുമില്ല എന്നതാണ് സത്യം. ഇപ്പോഴും 20ാം നൂറ്റാണ്ടിലെ സോഷ്യലിസ്റ്റ് സങ്കല്‍പ്പങ്ങളും ഏതാനും കേഡര്‍മാരുടെ സാഹസിക ത്യാഗങ്ങളിലൂടെയുള്ള വിപ്ലവ വായാടിത്തങ്ങളും അതികേന്ദ്രീകരണത്തിലേയ്ക്ക് ഏപ്പോഴും നീങ്ങിക്കൊണ്ടിരിക്കുന്ന (ഒപ്പം പിളര്‍പ്പില്‍നിന്നും പിളര്‍പ്പിലേക്കും മുന്നേറുന്ന) ലെനിനിസ്റ്റ് പാര്‍ട്ടി/സംഘടനാ സങ്കല്‍പ്പങ്ങളും സാമ്പത്തിക സംവര്‍ഗ്ഗങ്ങളില്‍ കിടന്ന് നട്ടം തിരിയുന്ന വര്‍ഗ്ഗസമരമെന്ന ന്യൂനീകരണവും അടിച്ചമര്‍ത്തലിന്റെ പഴയകാല ഭരണകൂടരൂപങ്ങളെ ഉള്‍ക്കൊള്ളുന്ന ഭരണകൂട/ജനാധിപത്യസങ്കല്‍പ്പങ്ങളും (തൊഴിലാളിവര്‍ഗ സര്‍വ്വാധിപത്യമെന്ന) ഭരണകൂടഭീകരതകളുമൊക്കെയായി ഈ പ്രത്യശാസ്ത്രത്തിന് എന്ത് വരുംകാല പ്രത്യാശകളാണ് പ്രദാനം ചെയ്യുന്നതെന്നത് വലിയ ചര്‍ച്ചകള്‍ക്ക് ഇനിയും വഴിവെക്കുമായിരിക്കും.

നിലപാട് .

Posted by Prajil Aman on Sunday, 30 August 2015

ഇന്ന് ലോകത്ത് നടക്കുന്ന ഏത് ജനാധിപത്യ ചര്‍ച്ചകളേയാണ് ഇത്തരമൊരു പ്രത്യയശാസ്ത്രം തുറന്ന മനസ്സോടെ സമീപിച്ചിട്ടുള്ളത്? ഏത് ദാര്‍ശ്ശനിക തലത്തെയാണ് ഇവര്‍മുന്നോട്ട് വെക്കുന്ന വൈരുദ്ധ്യാത്മക ഭൗതികവാദം പുതുതായി ഉള്‍ക്കൊള്ളാന്‍ തയ്യാറായിട്ടുള്ളത്? സാമ്രാജ്യത്വത്തിന്റെ “നിത്യമായ പ്രതിസന്ധിയുടെ” സൈദ്ധാന്തിക ആലസ്യതയില്ലാതെ ഏത് നൂതന വിശകലനമാണ് വര്‍ത്തമാനകാലത്തെ പറ്റി ഇവര്‍ക്ക് അയവിറക്കാനുള്ളത്?

കഴിഞ്ഞകാല സോഷ്യലിസ്റ്റ് പരീക്ഷണങ്ങള്‍ ആയിരങ്ങളെ കൊന്ന് തിന്നപ്പോള്‍ അത്തരത്തിലുള്ള ഭരണകൂട ഭീകരതയ്ക്ക് ബദലായി ഇവര്‍ക്ക് എന്താണ് മുന്നോട്ട് വെയ്ക്കാനുള്ളത്? സ്ത്രീ, ദളിത്, ആദിവാസി, കറുത്തവര്‍ഗക്കാര്‍, മതസ്വത്വ ന്യൂനപക്ഷങ്ങള്‍, ലൈംഗിക ന്യൂനപക്ഷങ്ങള്‍, പരിസ്ഥിതി തുടങ്ങി പുതിയ സ്വത്വ പ്രശ്‌നങ്ങളോടും കര്‍തൃത്വങ്ങളോടും “സോഷ്യലിസമെന്ന പഴം” മൂത്ത് പഴുത്ത് വീഴുന്നതുവരെ കാത്തിരിക്കാനല്ലാതെ മറ്റെന്ത് പരിഹാരമാണ്, സമീപനമാണ് ഇവര്‍ക്ക് മുന്നോട്ട് വെയ്ക്കാനുള്ളത്?

അടുത്ത പേജില്‍ തുടരുന്നു

21ാം നൂറ്റാണ്ടിലെ ഈ ഇന്റലക്ച്വല്‍ ബഫൂണിസത്തോട് നവരാഷ്ട്രീയത്തിലേയ്ക്ക് അടുത്തുകൊണ്ടിരിക്കുന്ന, നൈതികതയില്‍ ഊന്നിക്കൊണ്ട്, രാഷ്ട്രീയപക്ഷം ചേര്‍ന്നുകൊണ്ടിരിക്കുന്ന സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുകയോ ഐക്യപ്പെടുകയോ ഒക്കെ ചെയ്യുന്ന യുവത്വത്തെ തുല്യം ചേര്‍ക്കാന്‍ ഭരണകൂടം ശ്രമിക്കുന്നത് ബോധപൂര്‍വ്വം മറ്റൊരു അടിച്ചമര്‍ത്തല്‍ തന്ത്രത്തിന്റെ ഭാഗമായി മാത്രമാണ്.

maoist-221ാം നൂറ്റാണ്ടിലെ ഈ ഇന്റലക്ച്വല്‍ ബഫൂണിസത്തോട് നവരാഷ്ട്രീയത്തിലേയ്ക്ക് അടുത്തുകൊണ്ടിരിക്കുന്ന, നൈതികതയില്‍ ഊന്നിക്കൊണ്ട്, രാഷ്ട്രീയപക്ഷം ചേര്‍ന്നുകൊണ്ടിരിക്കുന്ന സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുകയോ ഐക്യപ്പെടുകയോ ഒക്കെ ചെയ്യുന്ന യുവത്വത്തെ തുല്യം ചേര്‍ക്കാന്‍ ഭരണകൂടം ശ്രമിക്കുന്നത് ബോധപൂര്‍വ്വം മറ്റൊരു അടിച്ചമര്‍ത്തല്‍ തന്ത്രത്തിന്റെ ഭാഗമായി മാത്രമാണ്.

ഇതിലൂടെ യുവാക്കള്‍ ജനാധിപത്യപരമായി പ്രക്ഷേപിക്കുന്ന പുതിയ പ്രതീക്ഷകളെ തല്ലിക്കെടുത്താനും അതിനെ കുറിച്ച് ഭയം വളര്‍ത്താനും അതിനെ ഒറ്റപ്പെടുത്താനുമാണ് ശ്രമിക്കുന്നത്. അതുകൊണ്ട് മാവോയിസ്റ്റ് മുദ്രചാര്‍ത്തല്‍ ഒരു അടിച്ചമര്‍ത്തല്‍ മാത്രമല്ല മറിച്ച് വഴിതിരിച്ചുവിടല്‍ കൂടിയാണ് എന്ന് തന്നെ പറയേണ്ടിവരും.

ചെറുതും വലുതുമായ ഏതൊരു ജനകീയ അസംതൃപ്തിയെയും ഉയര്‍ത്തെഴുന്നേല്‍പ്പുകളെയും സമരങ്ങളെയും അതി നിഷ്ഠൂരമായി തന്നെ അടിച്ചമര്‍ത്താനുള്ള ഭരണകൂട ന്യായവാദമായാണ് മാവോയിസ്റ്റ് മുദ്രചാര്‍ത്തല്‍ വര്‍ത്തമാനകാലത്ത് നടക്കുന്നത് എന്ന് ദേശീയ സാഹചര്യത്തില്‍ മാത്രമല്ല കേരളത്തിന്റെ സവിശേഷ സാഹചര്യത്തിലും നമുക്ക് അടുത്ത കാലത്തായുള്ള നിരവധി ഉദാഹരണങ്ങളിലൂടെ വ്യക്തമായി മനസിലാക്കാന്‍ കഴിയും.

ഒപ്പം യുവാക്കളെ ഭയത്തിന്റെ മറ്റൊരു അരക്ഷിതാവസ്ഥയിലേയ്ക്ക് തള്ളിവിടുന്നതും. ഇത്തരം യാത്രകളിലും സമരങ്ങളിലും സാംസ്‌കാരികപ്രവര്‍ത്തനങ്ങളിലും പങ്കെടുക്കുന്ന പലരും പല രീതിയിലുള്ള കാഴ്ച്ചപ്പാടുകള്‍ കൊണ്ടു നടക്കുന്നവരാണെന്ന് എനിക്ക് അറിയാം, അവരുടെ രാഷ്ട്രീയപരമായ ധാരണകളും വിയോജിപ്പുകളും രൂപപ്പെടുന്നത് തികച്ചും വ്യക്തിപരമായ ഇച്ഛാടിസ്ഥാനത്തിലാണ്. ആ അര്‍ത്ഥത്തില്‍ മുകളില്‍ സൂചിപ്പിച്ച രാഷ്ട്രീയ ആശങ്കകള്‍ സാമാന്യവത്കരിക്കപ്പെടേണ്ടതില്ല.

maoist-attackപോലീസിന് അഥവാ ഭരണകൂടത്തിന് എന്തുകൊണ്ട് ഇത്തരം സമരങ്ങളെ മാവോയിസ്റ്റ് വേലിക്കുള്ളില്‍ ഇത്ര വേഗം കെട്ടാന്‍ കഴിയുന്നു? അതേതുരീതിയിലാണ്? അതിന്റെ പരിണതികളെന്തൊക്കെയാണ്? അതിന്റെ മനശാസ്ത്രമെന്താണ് ? ഇത്യാദി ചോദ്യങ്ങളും അവയിന്മേലുള്ള ഗമണ്ടന്‍ ചര്‍ച്ചകളും അനുസ്യൂതം നടക്കുന്നുണ്ട്. ഭരണകൂട ഭീകരത അതിന്റെവഴിക്കും നീങ്ങുന്നുണ്ട്.

ജനകീയ സമരങ്ങള്‍ ആവര്‍ത്തിച്ച് “മാവോയിസ്റ്റുവല്‍ക്കരിക്ക”പ്പെടുന്നുമുണ്ട്. ഇതിന്റെ ഏറ്റവും ലേറ്റസ്റ്റ് അപ്ഗ്രഡേഷന്‍ എന്ന നിലില്‍ കാണാവുന്ന കാര്യമാണ് കേരള പോലീസും ആഭ്യന്തരമന്ത്രാലയവും യുവാക്കളുടെ യാത്രകളെ, അത് പരിസ്ഥിതി യാത്രകളായാലും സന്ദേശയാത്രകളായാലും പഠനയാത്രകളായാലും അതല്ല ഒന്നിനും വേണ്ടിയുള്ളതല്ലാത്ത വെറും യാത്രകളായാലും, ഭയന്നുതുടങ്ങിയിരിക്കുന്നത്, അവയ്ക്കുമേല്‍ “മാവോയിസ്റ്റ്” ഭള്ള് ചാര്‍ത്തിക്കൊടുക്കുന്നത്;

ഒപ്പം യുവാക്കളെ ഭയത്തിന്റെ മറ്റൊരു അരക്ഷിതാവസ്ഥയിലേയ്ക്ക് തള്ളിവിടുന്നതും. ഇത്തരം യാത്രകളിലും സമരങ്ങളിലും സാംസ്‌കാരികപ്രവര്‍ത്തനങ്ങളിലും പങ്കെടുക്കുന്ന പലരും പല രീതിയിലുള്ള കാഴ്ച്ചപ്പാടുകള്‍ കൊണ്ടു നടക്കുന്നവരാണെന്ന് എനിക്ക് അറിയാം, അവരുടെ രാഷ്ട്രീയപരമായ ധാരണകളും വിയോജിപ്പുകളും രൂപപ്പെടുന്നത് തികച്ചും വ്യക്തിപരമായ ഇച്ഛാടിസ്ഥാനത്തിലാണ്. ആ അര്‍ത്ഥത്തില്‍ മുകളില്‍ സൂചിപ്പിച്ച രാഷ്ട്രീയ ആശങ്കകള്‍ സാമാന്യവത്കരിക്കപ്പെടേണ്ടതില്ല.

(മാതൃഭൂമി ആഴ്ച്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച “എല്ലാ എതിര്‍പ്പുകളും നിരീക്ഷണത്തിലാണ് എന്ന എന്റെ ആര്‍ട്ടിക്കിളില്‍ നിന്ന്,
കൂടുതല്‍ വായനയ്ക്ക് ആഴ്ച്ചപ്പതിപ്പ് ശ്രദ്ധിക്കുക )

ഞങ്ങൾക്ക് മാവോയിസ്റ്റാവാൻ കഴിയില്ലമാവോയിസം ഒരു പൊളിടിക്കല്‍ ടൂള്‍ എന്ന നിലയില്‍ മാവോയിസ്റ്റുകള്‍ മാത്രമല്ല ഭരണകൂടവും …

Posted by നദി on Sunday, 30 August 2015