എവിടെപ്പോയി രോഹിത്തിന്റെ ചിത്രം കവര്‍ഫോട്ടോയാക്കിയ ആയിരങ്ങള്‍ ? എവിടെ കവലയൊന്നിന് ഓരോന്ന് വീതം രോഹിത് അനുസ്മരണങ്ങള്‍ സംഘടിപ്പിച്ചവര്‍ ? ആ പ്രകടനങ്ങളില്‍ അല്‍പമെങ്കിലും ആത്മാര്‍ഥതയുണ്ടായിരുന്നെങ്കില്‍ രോഹിതിന് നീതി കിട്ടാന്‍ തുടരുന്ന ഈ സമരത്തെ നിങ്ങള്‍ക്കിങ്ങനെ അവഗണിക്കാനാവുമായിരുന്നില്ല.
| ഫേസ്ബുക്ക് നോട്ടിഫിക്കേഷന്‍: അരുന്ധതി.ബി |
സ്വയം പ്രബുദ്ധരെന്ന് വിളിക്കുന്ന ഹിപ്പോക്രാറ്റ് മലയാളികളോട്,
നിങ്ങള് കണ്ടിട്ടുണ്ടോ വിദ്യാര്‍ഥികളുടെ മുന്‍പിലിട്ട് അധ്യാപകരെ പോലീസ് തല്ലിച്ചതയ്ക്കുന്നത് ?
കേട്ടിട്ടുണ്ടോ Rapid Action Force “”നിങ്ങളെ ഞങ്ങള്‍ റേപ്പ് ചെയ്യും “” എന്ന് പെണ്‍കുട്ടികളോടലറുന്നത് ?
ജീവിച്ചിട്ടുണ്ടോ 45 ഡിഗ്രി ചൂടില്‍ കുടിവെള്ളമില്ലാതെ ?
ആലോചിച്ചിട്ടുണ്ടോ പാചകം ചെയ്‌തെന്ന കുറ്റത്തിന് പോലീസുകാരാല്‍ മര്‍ദ്ദിക്കപ്പെട്ട് ICUവിലാകുന്നത് ?
അറസ്റ്റ് ചെയ്യപ്പെട്ട 36 വിദ്യാര്‍ഥികള്‍ എവിടെയെന്നറിയില്ല. ഈ ചൂടില്‍ വെള്ളവും വൈദ്യുതിയുമില്ലാതെ എത്ര ദിവസം പിടിച്ചുനില്‍ക്കണമെന്നറിയില്ല. നൂറു കണക്കിന് പോലീസുകാര്‍ക്കിടയില്‍ ഈ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പില്‍ സമരം ചെയ്യുമ്പോഴും നിങ്ങള്‍ തുടരുന്ന നിസ്സംഗത അറപ്പുണ്ടാക്കുന്നു. .
എവിടെപ്പോയി രോഹിത്തിന്റെ ചിത്രം കവര്‍ഫോട്ടോയാക്കിയ ആയിരങ്ങള്‍ ? എവിടെ കവലയൊന്നിന് ഓരോന്ന് വീതം രോഹിത് അനുസ്മരണങ്ങള്‍ സംഘടിപ്പിച്ചവര്‍ ? ആ പ്രകടനങ്ങളില്‍ അല്‍പമെങ്കിലും ആത്മാര്‍ഥതയുണ്ടായിരുന്നെങ്കില്‍ രോഹിതിന് നീതി കിട്ടാന്‍ തുടരുന്ന ഈ സമരത്തെ നിങ്ങള്‍ക്കിങ്ങനെ അവഗണിക്കാനാവുമായിരുന്നില്ല.
അറിയാമോ നിങ്ങളുടെ രോഗമെന്താണെന്ന് ? മൃതദേഹങ്ങളോടുള്ള ആസക്തി. നിറയെ കഥകള്‍ പറയാന്‍ കഴിയുന്ന മരണങ്ങള്‍ക്കായി HCU വിലേക്ക് നോക്കിയിരിക്കുകയാണ് നിങ്ങള്‍, പുതിയ അനുശോചന ആഘോഷങ്ങള്‍ക്കായി. ശവംതീനികള്‍