സ്‌കൂളില്‍ പുതിയതായി മൂന്ന് വിഷയങ്ങള്‍ പാഠ്യ പദ്ധതിയില്‍ ഉള്‍പെടുത്താന്‍ അവസരം കിട്ടിയാല്‍, നിങ്ങള്‍ ഉള്‍പ്പെടുത്തണം എന്ന് ആഗ്രഹിക്കുന്ന വിഷയങ്ങള്‍ കമന്റ് ചെയ്യുമോ ?
ഞാന്‍ സ്‌കൂള്‍ പാഠ്യ പദ്ധതിയില്‍ തന്നെ ഉള്‍പ്പെടുത്തണം എന്ന് ആഗ്രഹിക്കുന്ന മൂന്ന് വിഷയങ്ങള്‍ പറയാം.
1.) Critical Thinking : ഒരു കാര്യം പുതിയതായി പഠിക്കുമ്പോള്‍ അതിനെ വിമര്‍ശനാത്മകമായി എങ്ങനെ ചോദ്യം ചെയ്യണം എന്നും…True Knowledge അല്ലെങ്കില്‍ Reliable knowledge നെ എങ്ങനെ കണ്ടെത്താം എന്നും കുട്ടികളെ പഠിപ്പിക്കണം. Epistemological Stance എന്ന് പറയും അതിനെ.
എന്റെ Epistemological Stance സയന്‍സ് ആണ്. ഗൂഗിള്‍ ചെയ്തു കിട്ടുന്ന Random ലിങ്കുകളില്‍ നിന്നും, വാട്‌സാപ്പ് ഫോര്‍വേര്‍ഡുകളില്‍ നിന്നും Reliable knowledge നെ സ്വീകരിക്കുന്ന ആളുകള്‍ ഉള്ള നമ്മുടെ നാട്ടില്‍ How to differentiate Bad science and true knowledge കുട്ടികളെ പഠിപ്പിച്ചിരിക്കേണ്ടത് അത്യാവശ്യമാണ് എന്ന് തന്നെ പറയാം.
നിങ്ങള്‍ ഏത് വിഷയത്തില്‍ ഗൂഗിള്‍ ചെയ്താലും, നിങ്ങളുടെ വിശ്വാസത്തെ സംരക്ഷിക്കുന്ന പഠനങ്ങള്‍ക്ക് ഒരു കുറവും ഉണ്ടാവില്ല. Why Organic farming is good എന്ന് ടൈപ്പ് ചെയ്ത് സെര്‍ച്ച് ചെയ്യുന്ന ഒരാള്‍ക്കു Organic farming എന്ത് കൊണ്ട് നല്ലതാണ് എന്നതിന് നിരവധി തെളിവുകള്‍ ലഭിക്കും.
അത് അല്ലെങ്കില്‍ Is moon landing a hoax? എന്ന് ടൈപ്പ് ചെയ്താല്‍ മനുഷ്യന്‍ എന്ത് കൊണ്ട് ചന്ദ്രനില്‍ കാല് കുത്തിയില്ല എന്നതിന് നിരവധി തെളിവുകള്‍ ലഭിക്കും. ഇതില്‍ Credible Sources s Non Credible Sources ല്‍ നിന്ന് എങ്ങനെ വേര്‍ തിരിച്ചറിയാം എന്ന് കുട്ടികളെ പഠിപ്പിക്കണം. ഏതൊരു പുതിയ കാര്യത്തെയും സ്വീകരിക്കുമ്പോള്‍ ഒരു ഫില്‍റ്റര്‍ വെക്കാനുള്ള പരിശീലനം സ്‌കൂള്‍ ലെവലില്‍ തന്നെ കൊടുക്കണം.
Extra ordinary claims requires Extra ordinary proofs എന്ന കാര്യം പഠിപ്പിച്ചു കൊടുക്കണം. പാഠ്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തണം എന്ന് ഞാന്‍ ആഗ്രഹിക്കുന്ന ഒരു വിഷയം ഇതാണ്
2.) Financial Literacy : രണ്ടാമത്തെ വിഷയം Financial Literacy ആണ്. Asset എന്താണെന്നും, Liability എന്താണെന്നും വൃത്തിയായി പഠിപ്പിച്ചു കൊടുക്കണം.
How to avoid debts? How to concentrate on your asset column ? ഇതൊക്കെ എല്ലാവരും പഠിച്ചിരിക്കേണ്ട ഒന്നാണ്. ഞാന്‍ അതൊക്കെ പഠിച്ചു തുടങ്ങുന്നത് ഇപ്പോഴാണ്. ഇപ്പോഴും ഈ വിഷയങ്ങളില്‍ എന്റെ അറിവ് വളരെ പരിമിതമാണ് എന്ന് തന്നെ പറയാം. പക്ഷെ ഈ വിഷയം എല്ലാവരും പഠിച്ചിരിക്കേണ്ട ഒന്നാണ് എന്ന് ഞാന്‍ കരുതുന്നു. കുറച്ചു ബേസിക്ക് എക്കണോമിക്സും അക്കൗണ്ടന്‍സിയും മതിയാവും ഇത് പഠിപ്പിക്കാന്‍.
3.) Sex Education : മൂന്നാമതെത്തും കൂട്ടത്തില്‍ വളരെ അധികം പ്രാധാന്യമുള്ളതുമായി ഞാന്‍ കരുതുന്ന വിഷയം sex education ആണ്. How to face an abuser ? how to identify good touch and bad touch ? ഇതൊക്കെ ഒന്നുകില്‍ പരെന്റ്‌സ് പഠിപ്പിച്ചു കൊടുക്കണം അല്ലെങ്കില്‍ സ്‌കൂളില്‍ പഠിപ്പിക്കണം.
ഇന്നും നമ്മുടെ നാട്ടിലുള്ള കുട്ടികള്‍ക്ക് അവരുടെ ശരീരത്തില്‍ ഒരാള്‍ തൊട്ടാല്‍ എന്ത് ചെയ്യണമെന്നോ, എങ്ങനെ പ്രതികരിക്കണമെന്നോ അറിയില്ല..പേടി, കുറ്റബോധം ഇതൊക്കെ ആവും മിക്കവരുടെ മനസ്സിലും. എന്തിനേറെ സ്വന്തം ലൈംഗിക അവയവങ്ങള്‍ക്ക് എന്ത് പേര് പറയണം എന്ന് പോലും കുട്ടികള്‍ക്കറിയില്ല. ഇതൊക്കെ ആരാണ് അവരെ പഠിപ്പിക്കേണ്ടത് ?