| Thursday, 15th November 2018, 4:47 pm

'റിമൂവ് ഫോര്‍ എവരി വണ്‍' ഫീച്ചര്‍ മെസഞ്ചറിലും

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാട്സാപ്പിലെ ഡിലീറ്റ് ഫോര്‍ എവരിവണ്‍ എന്ന ഓപ്ഷന് സമാനമായി ഫെയ്‌സ്ബുക്കിലും പുതിയ ഫീച്ചര്‍. ഫെയ്സ്ബുക്ക് മെസഞ്ചര്‍ സേവനത്തില്‍ അയക്കുന്ന സന്ദേശങ്ങള്‍ ഇനി അയക്കുന്നയാള്‍ക്ക് പിന്‍വലിക്കാനാവും.

പുതിയ “അണ്‍ സെന്റ്” ഫീച്ചര്‍ ഉള്‍പ്പെടുന്ന മെസഞ്ചര്‍ അപ്ഡേറ്റ് ഫെയ്സ്ബുക്ക് ലഭ്യമാക്കിത്തുടങ്ങി.

ALSO READ: സെമി ഉറപ്പിക്കാന്‍ ഇന്ത്യ ഇന്നിറങ്ങുന്നു; അയര്‍ലന്റിന് അഗ്നിപരീക്ഷ

നീക്കം ചെയ്ത് കഴിഞ്ഞാല്‍ അക്കാര്യം അറിയിച്ചുകൊണ്ടുള്ള ഒരു ബബിള്‍ ചാറ്റ് വിന്‍ഡോയില്‍ പകരം പ്രത്യക്ഷപ്പെടും. സന്ദേശം അയച്ച് പത്ത് മിനിറ്റിനുള്ളില്‍ മാത്രമേ അത് നീക്കം ചെയ്യാന്‍ സാധിക്കുകയുള്ളൂ.

പോളണ്ട്, ബൊളീവിയ, കൊളംബിയ, ലിത്വാനിയ എന്നിവിടങ്ങളിലാണ് സന്ദേശങ്ങള്‍ നീക്കം ചെയ്യാനുള്ള ഫീച്ചര്‍ ഫെയ്സ്ബുക്ക് അവതരിപ്പിച്ചത്. മെസഞ്ചറിന്റെ ഐ.ഒ.എസ്, ആന്‍ഡ്രോയിഡ് പതിപ്പുകളില്‍ ഇത് ലഭിക്കും. അധികം വൈകാതെ തന്നെ ആഗോള തലത്തില്‍ ഈ ഫീച്ചര്‍ ലഭ്യമാക്കുമെന്ന് ഫെയ്സ്ബുക്ക് അധികൃതര്‍ പറഞ്ഞു.

ഇത് കൂടാതെ സന്ദേശങ്ങള്‍ക്ക് മുന്‍കൂട്ടി കാലാപരിധി നിശ്ചയിക്കുന്ന മറ്റൊരു ഫീച്ചറിന് വേണ്ടിയും ഫെയ്സ്ബുക്ക് ശ്രമിക്കുന്നുണ്ട്. നിശ്ചയിച്ച സമയ പരിധിക്കുള്ളില്‍ തന്നെ സന്ദേശങ്ങളും കോണ്‍വര്‍സേഷനുകളും നീക്കം ചെയ്യപ്പെടുന്ന ഫീച്ചറാണിത്.

Latest Stories

We use cookies to give you the best possible experience. Learn more