| Saturday, 4th June 2016, 7:46 pm

മെസഞ്ചറിലേക്ക് ആളെ കൂട്ടാന്‍ ഫേസ്ബുക്കിന്റെ നടപടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ടെക് രംഗത്തെ പ്രധാനിയായ ഫേസ്ബുക്ക് തങ്ങളുടെ മൊബൈല്‍ വെബ് ആപ്ലിക്കേഷനിലെ മെസേജിങ് സര്‍വീസ് അവസാനിപ്പിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ഫേസ്ബുക്കിന്റെ തന്നെ മെസഞ്ചര്‍ ആപ്പിലേക്ക് കൂടുതല്‍ ഉപഭോക്താക്കളെ എത്തിക്കാനാണ് ഈ നീക്കം.

“നിങ്ങളുടെ സംഭാഷണങ്ങള്‍ മെസഞ്ചറിലേക്ക് മാറ്റുന്നു” എന്ന് കാണിച്ചുള്ള നോട്ടിഫിക്കേഷന്‍ യൂസര്‍മാര്‍ക്ക് ഫേസ്ബുക്ക് നല്‍കുന്നുണ്ടത്രെ. നിലവില്‍ നോട്ടീസ് തള്ളിക്കളയാമെങ്കിലും ഭാവിയില്‍ എല്ലാവരും മെസഞ്ചര്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യേണ്ടതായി വരും.

മെസേജിങ് സേവനം കൂടുതല്‍ ഫലപ്രദമാക്കാനാണ് ഫേസ്ബുക്കിന്റെ ശ്രമം. മെസഞ്ചര്‍ ആപ്പില്‍ അത് സാധ്യമാകുമെന്നാണ് കമ്പനിയുടെ പ്രതീക്ഷയെന്നും റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഫേസ്ബുക്ക് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. 2014ല്‍ സമാന നീക്കത്തിന് ഫേസ്ബുക്ക് ശ്രമിച്ചിരുന്നു. എന്നാല്‍ ഉപഭോക്താക്കളില്‍ നിന്നും പ്രതിഷേധം ഉയര്‍ന്നപ്പോള്‍ തീരുമാനം പിന്‍വലിച്ചു.

ഉപഭോക്താക്കളുടെ എണ്ണത്തില്‍ ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഇന്‍സ്റ്റന്റ് മെസേജിങ്ങ് ആപ്പ് ആണ് മെസഞ്ചര്‍. 90 കോടിയലധികം യൂസര്‍മാരുള്ള വാട്‌സ്ആപ്പ് ആണ് ഒന്നാമത്.

We use cookies to give you the best possible experience. Learn more