പുതിയ വാര്‍ത്താ പ്ലാറ്റ്‌ഫോം തുടങ്ങി ഫേസ്ബുക്ക്. ഫേസ്ബുക്ക് ആപ്പിനുള്ളില്‍തന്നെ പ്രത്യേകം വാര്‍ത്താ പ്ലാറ്റ്‌ഫോമും തുടങ്ങിയിരിക്കുകയാണ് കമ്പനി.
ഫേസ്ബുക്ക് ന്യൂസ്ഫീഡ് എന്ന പേരിലാണ് വാര്‍ത്തകള്‍ വിതരണം ചെയ്യുന്നത്. ആദ്യപരീക്ഷണമെന്നോണം ആപ്പില്‍ മാറ്റങ്ങള്‍ വരുത്തി അമേരിക്കയില്‍ ഇന്നുമുതല്‍ ന്യൂസ്ഫീഡ് ലഭ്യമാക്കിയിരിക്കുകയാണ്.
ദേശീയവാര്‍ത്തകള്‍ക്കും വ്യക്തിപരമായ അഭിരുചികള്‍ക്കും ചേര്‍ന്ന വാര്‍ത്തകള്‍ക്കാണ് പ്രാധാന്യം നല്‍കുന്നതെന്ന് ഫേസ്ബുക്ക് ന്യൂസ്‌റൂം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ന്യൂസ് ഫീഡിലും ഫേസ്ബുക്ക് തെരഞ്ഞെടുക്കുന്ന വാര്‍ത്തകള്‍ ലഭ്യമാവും.
അന്നന്നത്തെ പ്രധാനവാര്‍ത്തകള്‍, വ്യക്തിപരമായി വായിക്കാന്‍ താല്‍പര്യപ്പെടുന്നവ, ഇഷ്ടപ്പെടുന്ന വിഷയങ്ങള്‍, സബ്‌സ്‌ക്രൈബ് ചെയ്തിരക്കുന്നവ, വായിക്കാന്‍ താല്‍പര്യപ്പെടാത്തവ എന്നിങ്ങനെ വ്യക്തികളുടെ അഭിരുചി അനുസരിച്ചാവും ഓരോരുത്തരുടെയും ഫേസ്ബുക്ക് വാളില്‍ വാര്‍ത്തകള്‍ വിതരണം ചെയ്യുക. ഈ വിഷയങ്ങള്‍ മുന്‍നിര്‍ത്തി നിലവിലെ പ്രസിദ്ധീകരണങ്ങളോട് ചര്‍ച്ച ചെയ്യാനാണ് തീരുമാനം.