Advertisement
national news
ഫേസ്ബുക്ക് ഇന്ത്യ മേധാവി രാജിവെച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 Nov 03, 02:05 pm
Thursday, 3rd November 2022, 7:35 pm

ന്യൂദല്‍ഹി: ഫേസ്ബുക്ക് ഇന്ത്യ മേധാവി അജിത് മോഹന്‍ രാജിവെച്ചു. മെറ്റ പ്ലാറ്റ്‌ഫോംസ് തന്നെയാണ് വ്യാഴാഴ്ച ഇക്കാര്യം പുറത്തുവിട്ടത്.

ഫേസ്ബുക്കിന്റെ ‘എതിരാളികളായ’ സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോം സ്‌നാപ്ചാറ്റിലേക്കായിരിക്കും അജിത് പോവുകയെന്നാണ് നിലവില്‍ ലഭ്യമാകുന്ന റിപ്പോര്‍ട്ടുകള്‍.

”മെറ്റ കമ്പനിക്ക് പുറത്ത് മറ്റൊരു അവസരം തേടുന്നതിനായി ഫേസ്ബുക്കിലെ തന്റെ റോളില്‍ നിന്ന് പിന്മാറാന്‍ അജിത് തീരുമാനിച്ചു,” മെറ്റ ഗ്ലോബല്‍ ബിസിനസ് ഗ്രൂപ്പിന്റെ വൈസ് പ്രസിഡന്റ് നിക്കോള മെന്‍ഡല്‍സണ്‍ (Nicola Mendelsohn) പ്രസ്താവനയില്‍ പറഞ്ഞു.

2019 ജനുവരിയില്‍ ഫേസ്ബുക്ക് ഇന്ത്യയുടെ മാനേജിങ് ഡയറക്ടറായായിരുന്നു അജിത് മോഹന്റെ തുടക്കം. അജിത് മോഹന്‍ ഡയറക്ടറായിരുന്ന രണ്ട് വര്‍ഷത്തില്‍ വാട്‌സാപ്പിന്റെയും ഇന്‍സ്റ്റഗ്രാമിന്റെയും ഇന്ത്യയില്‍ നിന്നുള്ള ഉപയോക്താക്കളുടെ എണ്ണം 200 മില്യണിലധികം വര്‍ധിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

ഫേസ്ബുക്ക് മെറ്റയിലെത്തുന്നതിന് മുമ്പ് സ്റ്റാര്‍ ഇന്ത്യയുടെ വീഡിയോ സ്ട്രീമിങ് സര്‍വീസായ ഹോട്‌സ്റ്റാറിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായിരുന്നു അജിത് മോഹന്‍. നാല് വര്‍ഷം ഹോട്‌സ്റ്റാറിന്റെ സി.ഇ.ഒ ആയിരുന്നു ഇദ്ദേഹം.

Content Highlight: Facebook India Head Ajit Mohan Resigned