| Tuesday, 18th August 2020, 12:18 pm

ഇന്ത്യയിലെ വിവിധ മാധ്യമങ്ങള്‍ക്ക് ഫേസ് ബുക്കിന്റെ ഫണ്ട്; ആര്‍ക്കൊക്കെ, എന്തിനു വേണ്ടി എന്ന് വ്യക്തമാക്കണം; മനീഷ് തിവാരി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഇന്ത്യയിലെ വിവിധ മാധ്യമസ്ഥാപനങ്ങള്‍ക്ക് ഫേസ്ബുക്ക് ഫണ്ട് നല്‍കിയിട്ടുണ്ടെന്ന് കോണ്‍ഗ്രസ് വക്താവ് മനീഷ് തിവാരി.

വിദ്വേഷ പ്രചരണങ്ങള്‍ സെന്‍സര്‍ ചെയ്യേണ്ടി വരുമ്പോള്‍ ഭരണ കക്ഷിയായ ബി.ജെ.പിയോട് ഫേസ്ബുക്ക് പക്ഷപാതം കാണിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കു പിന്നാലെയാണ് ഫേസ് ബുക്ക് ഇന്ത്യയില്‍ മാധ്യമസ്ഥാപനങ്ങള്‍ക്ക് ഉള്‍പ്പെടെ സാമ്പത്തിക സഹായം നല്‍കിയിട്ടുണ്ടെന്ന് ആരോപിച്ച് തിവാരി രംഗത്തെത്തിയിരിക്കുന്നത്. ഇത് സംബന്ധിച്ച് തനിക്ക് വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും തിവാരി തന്റെ ട്വിറ്ററിലൂടെ പറഞ്ഞു.

ആര്‍ക്കാണ് ഫണ്ട് നല്‍കിയതെന്നും എന്തിനാണതെന്നും എത്രത്തോളമാണെതെന്നും സുതാര്യ താല്പര്യം മുന്‍നിര്‍ത്തി ഫേസ്ബുക്ക് വെളിപ്പെടുത്തണമെന്നും ഫണ്ടിങ്ങിന് പിന്നിലെ ഉദ്ദേശ്യം തുറന്നുപറയണമെന്നും തിവാരി ആവശ്യപ്പെട്ടു.

ഫേസ്ബക്കിന്റെ ബി.ജെ.പി അനുകൂല നിലപാടിനെതിരെ വ്യാപകമായി വിമര്‍ശനങ്ങളാണ് ഉയര്‍ന്നുവന്നുകൊണ്ടിരിക്കുന്നത്. ദല്‍ഹി കലാപത്തിലേക്കടക്കം നയിച്ച വര്‍ഗീയ-വിദ്വേഷ പരാമര്‍ശങ്ങള്‍ക്ക് ഫേസ് ബുക്ക് വേദിയാക്കി എന്ന പരാതിയില്‍ ഇന്ത്യയിലെ ഫേസ്ബുക്ക് മേധാവി അങ്കി ദാസിനെതിരെ റായ്പ്പൂര്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

ദല്‍ഹി കലാപവുമായി ബന്ധപ്പെട്ട പരാതിയുയര്‍ന്നതിന് പിന്നാലെ
അങ്കി ദാസിനെ വിളിച്ചു വരുത്താന്‍ ദല്‍ഹി നിയമസഭ സമിതി തീരുമാനിച്ചതായുള്ള വാര്‍ത്തകളും പുറത്തുവന്നിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
 

CONTENT HIGHLIGHTS: Facebook has funded number of “ ventures’ both Media and non Media related in India ; says Manish Tewari

We use cookies to give you the best possible experience. Learn more