നേരത്തെ വാട്ട്‌സ്ആപ്പില്‍ ഉള്‍പ്പെടുത്തിയ എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എന്ന സുരക്ഷാ സംവിധാനം ഇനി ഫേസ്ബുക്കിലും ലഭ്യമാകും.
വാട്ട്‌സ്ആപ്പിന് പിന്നാലെ ഉപഭോക്തക്കളുടെ സ്വകാര്യത സംരക്ഷിക്കാന്‍ മാതൃകമ്പനിയായ ഫേസ്ബുക്കും. നേരത്തെ വാട്ട്‌സ്ആപ്പില്‍ ഉള്‍പ്പെടുത്തിയ എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എന്ന സുരക്ഷാ സംവിധാനം ഇനി ഫേസ്ബുക്കിലും ലഭ്യമാകും.
ഫേസ്ബുക്കിന്റെ മെസഞ്ചര്‍ ആപ്പിലാണ് പുതിയ സംവിധാനം ലഭ്യമാവുക. ആപ്പിലൂടെ സന്ദേശം അയക്കുന്ന ആളിനും സന്ദേശം സ്വീകരിക്കുന്ന ആളിനും മാത്രം സന്ദേശങ്ങള്‍ കാണാന്‍ സാധിക്കുകയുള്ളൂ എന്നതാണ് എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്റെ പ്രത്യേകത.
എന്നാല്‍ മെസഞ്ചറിന്റെ ഏറ്റവും പുതിയ വേര്‍ഷനില്‍ മാത്രമേ ഈ സുരക്ഷാ സംവിധാനം ലഭ്യമാകൂ. മെസഞ്ചര്‍ ആപ്പ് അപ്പ്‌ഡേറ്റ് ചെയ്ത ശേഷം മെസേജ് സ്‌ക്രീനിന്റെ മുകള്‍ ഭാഗത്ത് വലത് വശത്തായി കാണുന്ന സീക്രട്ട് എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്ത് മാത്രമേ എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്പ്ഷന്‍ സംവിധാനം ആക്ടിവേറ്റ് ചെയ്യാനാകും. വീഡിയോകളും ഫോട്ടോകളും ഇത്തരത്തില്‍ സുരക്ഷിതമായി അയക്കാന്‍ കഴിയും.