കാലിഫോര്‍ണിയ: ഫേസ്ബുക്കിന്റെ മാതൃകമ്പനിയുടെ പേര് മാറ്റി. മെറ്റ (Meta) എന്ന പേരിലായിരിക്കും ഇനി കമ്പനി അറിയപ്പെടുക.
ഫേസ്ബുക്ക് (Facebook Inc./ FB.O) എന്ന കമ്പനിയുടെ പഴയ പേരാണ് മാറ്റിയത്. വിര്‍ച്വല്‍ റിയാലിറ്റി സാങ്കേതികവിദ്യയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് പേരുമാറ്റം എന്നാണ് ഔദ്യോഗിക വിശദീകരണം.
വെര്‍ച്വല്‍ സാങ്കേതിക വിദ്യയിലൂടെ ആളുകള്‍ക്ക് ഗെയിം കളിക്കാനും ആശയം വിനിമയം നടത്താനുമൊക്കെയുള്ള പദ്ധതിയുടെ പ്രഖ്യാപനത്തിനിടെയാണ് കമ്പനി ഇനി മെറ്റ എന്ന പേരിലറിയപ്പെടുമെന്ന് സി.ഇ.ഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ് പ്രഖ്യാപിച്ചത്.
നിലവിലുള്ള ബ്രാന്റിനെ മാറ്റേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
കമ്പനിയുടെ സ്വകാര്യതയും സുരക്ഷയും മെറ്റാവേഴ്‌സ് സാങ്കേതികവിദ്യയിലേക്ക് മാറ്റുകയാണ് ഇതിലൂടെ ചെയ്യുന്നതെന്നും ‘വിര്‍ച്വല്‍ ആന്‍ഡ് ഓഗ്‌മെന്റഡ് റിയാലിറ്റി’യെക്കുറിച്ചുള്ള വാര്‍ഷിക കോണ്‍ഫറന്‍സ്, കണക്ട് 2021നിടെ സുക്കര്‍ബര്‍ഗ് പറഞ്ഞു.